Food Video : മുട്ട കൊണ്ട് പാനി പൂരി; 'അയ്യോ വേണ്ടായേ' എന്ന് അഭിപ്രായം

By Web TeamFirst Published Dec 30, 2021, 10:53 PM IST
Highlights

സോഷ്യല്‍ മീഡിയ ഏറെ സാധാരണമാക്കപ്പെട്ട ഇന്നത്തെ സാഹചര്യത്തില്‍ പക്ഷേ, ഭക്ഷണങ്ങളില്‍ വ്യാപകമായ പരീക്ഷണങ്ങള്‍ നടത്തുന്നതിന്റെ വീഡിയോകള്‍ ഓരോ ദിവസവും നമ്മള്‍ കാണാറുണ്ട്. അത്തരത്തില്‍ വ്യാപക പരീക്ഷണം നടക്കുന്നൊരു മേഖലയാണ് സ്ട്രീറ്റ് ഫുഡ്

ഭക്ഷണത്തോടുള്ള പ്രിയം ( Food Love )  മറ്റെല്ലാത്തിനും മുകളിലാണ്, അല്ലേ? ഭക്ഷണകാര്യത്തില്‍ ഓരോരുത്തര്‍ക്കും അവരുടേതായ അഭിരുചികളും താല്‍പര്യങ്ങളും ഉണ്ടായിരിക്കും. ഇത് സംസ്‌കാരവുമായും ( Food Culture ) ജനിച്ചുവളര്‍ന്ന ചുറ്റുപാടുമായെല്ലാം ബന്ധപ്പെട്ടാണ് ഉണ്ടായിവരുന്നത്. 

എന്തായാലും ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സ്ട്രീറ്റ് ഫുഡിനോടുള്ള ഇഷ്ടം വളരെ വലുതാണ്. വിവിധ തരം പൂരികള്‍, ചാട്ടുകള്‍, ബജി, സമൂസ ഇങ്ങനെ പോകും നമ്മുടെ ഇഷ്ട സ്ട്രീറ്റ് ഫുഡുകള്‍. ഇതില്‍ തന്നെ വടക്കേ ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയമുള്ള സ്ട്രീറ്റ് ഫുഡ് ആണ് പാനി പൂരി. 

സാധാരണഗതിയില്‍ ഉരുളക്കിഴങ്ങ് മസാലയാണ് ഇതില്‍ 'ഫില്ലിംഗ്' ആയി ഉപയോഗിക്കാറ്. ശേഷം പല തരം ചട്ണികള്‍ കൂടി ചേര്‍ത്ത് കഴിക്കാറാണ് പതിവ്. 

സോഷ്യല്‍ മീഡിയ ഏറെ സാധാരണമാക്കപ്പെട്ട ഇന്നത്തെ സാഹചര്യത്തില്‍ പക്ഷേ, ഭക്ഷണങ്ങളില്‍ വ്യാപകമായ പരീക്ഷണങ്ങള്‍ നടത്തുന്നതിന്റെ വീഡിയോകള്‍ ഓരോ ദിവസവും നമ്മള്‍ കാണാറുണ്ട്. അത്തരത്തില്‍ വ്യാപക പരീക്ഷണം നടക്കുന്നൊരു മേഖലയാണ് സ്ട്രീറ്റ് ഫുഡ്. 

എന്നാല്‍ പലപ്പോഴും ഈ പരീക്ഷണങ്ങള്‍ അതിര് കവിയാറുണ്ടെന്നാണ് ഉയരുന്ന പരാതികള്‍. സമാനമായി വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ് പുതുതായി വന്നൊരു വീഡിയോയും. മുട്ട കൊണ്ട് പാനി പൂരി തയ്യാറാക്കുന്നതാണ് വീഡിയോ. സൂററ്റില്‍ നിന്നുള്ള ഒരു കടയില്‍ നിന്നാണ് പുതുമയുള്ള പരീക്ഷണത്തിന്റെ ദൃശ്യം പകര്‍ത്തിയിരിക്കുന്നത്. േ

വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ വന്നതോടെ പാനി പൂരി ആരാധകര്‍ ഒന്നടങ്കം വിമര്‍ശനവുമായി രംഗത്തെത്തി. പാനി പൂരിയില്‍ ഈ പരീക്ഷണം വേണ്ടിയിരുന്നില്ലെന്നും, എന്തൊക്കെ പറഞ്ഞാലും അതിന്റെ തനത് രുചിയോട് കിട പിടിക്കാന്‍ ഈ പരീക്ഷണങ്ങള്‍ക്കൊന്നും ആവില്ലെന്നും ഇവര്‍ അഭിപ്രായമായി രേഖപ്പെടുത്തുന്നു. 

ഉരുളക്കിഴങ്ങ് മസാലയ്ക്ക് പകരം മുട്ടയും ഉള്ളിയും തക്കാളിയും മറ്റ് മസാലകളും ചേര്‍ത്ത് 'ഫില്ലിംഗ്' തയ്യാറാക്കിയാണ് മുട്ട പാനി പൂരി തയ്യാറാക്കിയിരിക്കുന്നത്. എന്തായാലും ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ...

 

Also Read:- ബാക്കിവരുന്ന പിസ ചൂടാക്കാം, ഓവനില്ലാതെ തന്നെ; കാണൂ വീഡിയോ

click me!