ഇന്ത്യയില്‍ ജോലി ചെയ്യുന്നവരുടെ തടി കൂടുന്നുവോ? പഠനം പറയുന്നത് ഇങ്ങനെ...

By Web TeamFirst Published Sep 12, 2019, 3:26 PM IST
Highlights

പലപ്പോഴും കോര്‍പ്പറേറ്റ് കമ്പനികളില്‍ ജോലി ചെയ്യുന്നവരുടെ ജീവിതശൈലി ശരിയല്ലെന്ന് പറഞ്ഞുകേള്‍ക്കാറുണ്ട്. ജോലിക്ക് പോകുന്നവരുടെ ഭക്ഷണരീതി തന്നെ വലിയ പ്രശ്നമാണ്.

പലപ്പോഴും കോര്‍പ്പറേറ്റ് കമ്പനികളില്‍ ജോലി ചെയ്യുന്നവരുടെ ജീവിതശൈലി ശരിയല്ലെന്ന് പറഞ്ഞുകേള്‍ക്കാറുണ്ട്. ജോലിക്ക് പോകുന്നവരുടെ ഭക്ഷണരീതി തന്നെ വലിയ പ്രശ്നമാണ്. ഷിഫ്റ്റ് അനുസരിച്ചുള്ള ജോലിക്കിടെ ഭക്ഷണം കഴിക്കാതിരിക്കുന്നത് , ഭക്ഷണം കഴിക്കുന്നതില്‍ സമയം തെറ്റുന്നതുമൊക്കെ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. പലപ്പോഴും ഇവര്‍ ജങ്ക് ഫുഡിനെയാണ് ആശ്രയിക്കുന്നത് എന്നത് മറ്റൊരു കാര്യം 

ഇന്ത്യയിലെ ജീവനക്കാരില്‍ 63 ശതമാനം പേര്‍ക്കും അമിതഭാരമെന്നാണ് പുതിയ പഠനം പറയുന്നത്. അമിതവണ്ണം, അമിത ഭാരം തുടങ്ങിയ പലരെയും ബാധിക്കുന്ന ഒരു പ്രശ്നമാണ്. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവരെ ഇത്തരം കാര്യങ്ങള്‍ ബാധിക്കില്ല എന്നത് മറ്റൊരു കാര്യം.  കോര്‍പ്പറേറ്റ് കമ്പനികളില്‍ ജോലി ചെയ്യുന്നവരിലാണ് അമിതഭാരം കണ്ടുവരുന്നതെന്നും പഠനം പറയുന്നു. 

'HealthifyMe' എന്ന ഫിറ്റ്നസ് ആപ്പാണ് പഠനം നടത്തിയത്. ഇന്ത്യയിലെ ഏകദേശം  60,000 ജീവനക്കാരിലാണ് അവര്‍ ഈ പഠനം നടത്തിയത്. ഐറ്റി , ബാഗിങ് , മാര്‍ക്കറ്റിങ് എന്നീ മേഘലകളിലെ ജീവനക്കാരെയാണ് പഠനത്തിന് വിധേയമായത്.  12  മാസം കൊണ്ട്  ചെന്നൈ , ബാംഗ്ലൂരു, കൊല്‍ക്കത്ത , ദില്ലി , ഹൈദരബാദ് തുടങ്ങിയ നഗരങ്ങളില്‍ ജോലി ചെയ്യുന്നവരിലാണ് അവരുടെ ഭക്ഷണരീതിയെ കുറിച്ചും ശരീരഭാരത്തെ കുറിച്ചും പഠനം നടത്തിയത്.  

അതില്‍ 63 ശതമാനം പേര്‍ക്കും അമിതഭാരമാണെന്ന് കണ്ടെത്തിയതായും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. അവരുടെയൊക്കെ ബോഡി മാസ് ഇന്‍ടക്സ് (BMI) 23ല്‍ കൂടുതലാണ്. ലോകാരോഗ്യ സംഘടന പ്രകാരം 25ല്‍ കൂടുതല്‍ ബോഡി മാസ് ഇന്‍ടക്സുളളവര്‍ക്ക് അമിതഭാരമാണ്. അത് മുപ്പതില്‍ കൂടുതലായാല്‍ പൊണ്ണതടിയാണ് സൂചിപ്പിക്കുന്നത്.  

കോര്‍പ്പറേറ്റ് കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ ഒട്ടും കായികാധ്വാനം ഇല്ലാത്തവരാണെന്നും പഠനം പറയുന്നു. ഇന്ത്യയില്‍ കോര്‍പ്പറേറ്റ് കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ അവധി ദിവസങ്ങളില്‍ പോലും ജിമ്മില്‍ പോകാത്തവരാണെന്നും പഠനം പറഞ്ഞുവെയ്ക്കുന്നു. 

click me!