സീതപ്പഴം ഇഷ്ടമാണോ? കഴിക്കും മുമ്പറിയാം ഇക്കാര്യങ്ങള്‍...

Published : Oct 09, 2023, 05:56 PM ISTUpdated : Oct 09, 2023, 06:27 PM IST
സീതപ്പഴം ഇഷ്ടമാണോ? കഴിക്കും മുമ്പറിയാം ഇക്കാര്യങ്ങള്‍...

Synopsis

വിറ്റാമിന്‍ സി, പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബര്‍ തുടങ്ങിയ ഇവയില്‍ അടങ്ങിയിട്ടുണ്ട്. പലര്‍ക്കും ഇതിന്റെ ഗുണങ്ങളെപ്പറ്റി കാര്യമായ ധാരണകളില്ല. പ്രതിരോധശേഷിക്ക് മികച്ചതാണ് കസ്റ്റാര്‍ഡ് ആപ്പിള്‍ അഥവാ സീതപ്പഴം.

വിറ്റാമിനുകള്‍, ധാതുക്കള്‍, അയേണ്‍, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവയാല്‍ സമ്പന്നമായ സീതപ്പഴം ആരോഗ്യകരമായ പഴങ്ങളുടെ പട്ടികയിലുള്ളതാണ്. വിറ്റാമിന്‍ സി, പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബര്‍ തുടങ്ങിയ ഇവയില്‍ അടങ്ങിയിട്ടുണ്ട്. പലര്‍ക്കും ഇതിന്റെ ഗുണങ്ങളെപ്പറ്റി കാര്യമായ ധാരണകളില്ല. പ്രതിരോധശേഷിക്ക് മികച്ചതാണ് കസ്റ്റാര്‍ഡ് ആപ്പിള്‍ അഥവാ സീതപ്പഴം.  

സീതപ്പഴത്തിന്‍റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്... 

വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ സീതപ്പഴം കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

രണ്ട്...

ഫൈബര്‍ ധാരാളം അടങ്ങിയ സീതപ്പഴം മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

മൂന്ന്...

ആന്‍റി ഓക്സിഡന്‍റുകളും മറ്റും അടങ്ങിയ സീതപ്പഴം കഴിക്കുന്നത് കണ്ണിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

നാല്...  

സീതപ്പഴത്തില്‍ ധാരാളം ഇരുമ്പ്  അടങ്ങിയിട്ടുണ്ട്. അതിനാല്‍  ഇവ വിളര്‍ച്ചയുള്ളവര്‍ക്ക് കഴിക്കാവുന്ന ഒരു മികച്ച പഴമാണ്. 

അഞ്ച്...

പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുള്ള സീതപ്പഴം കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. 

ആറ്...

പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ള ഇവ പതിവായി കഴിക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. 

ഏഴ്...

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ  സീതപ്പഴം കഴിക്കുന്നത് ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാന്‍ സഹായിക്കും. 

എട്ട്...

കലോറി കുറഞ്ഞ സീതപ്പഴം ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. 

ഒമ്പത്...

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ സീതപ്പഴം ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം നിങ്ങളുടെ ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: മുഖം കണ്ടാല്‍ പ്രായം പറയാതിരിക്കാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍...

youtubevideo

PREV
click me!

Recommended Stories

വിളര്‍ച്ചയെ തടയാന്‍ കഴിക്കേണ്ട ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍
വിറ്റാമിന്‍ ഡിയുടെ കുറവ്; കഴിക്കേണ്ട ഭക്ഷണങ്ങള്‍