ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. അതുപോലെ ആരോഗ്യമുള്ള ചര്‍മ്മത്തിനായി വെള്ളം ധാരാളം കുടിക്കാം. 

ശരീരത്തിന്‍റെ ആരോഗ്യം ശ്രദ്ധിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതും. കാരണം പ്രായമാകുന്നതിന്‍റെ ആദ്യ സൂചനകള്‍ കാണുന്നത് ചര്‍മ്മത്തിലാണ്. ചര്‍മ്മം ചെറുപ്പമായിരിക്കണമെങ്കില്‍, ഭക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. അതുപോലെ ആരോഗ്യമുള്ള ചര്‍മ്മത്തിനായി വെള്ളം ധാരാളം കുടിക്കാം. 

ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചുളിവുകളും മറ്റും തടയാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള പരിചയപ്പെടാം... 

ഒന്ന്... 

പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ആണ് ആദ്യമായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ടത്. പഞ്ചസാരയുടെ അമിത ഉപയോഗം ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാക്കാം. അതിനാല്‍ പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

രണ്ട്... 

ജങ്ക് ഫുഡാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കൊഴുപ്പടങ്ങിയ ജങ്ക് ഫുഡ് സ്ഥിരമായി കഴിക്കുന്നത് കൊളസ്ട്രോള്‍ കൂട്ടുക മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുകയും ചെയ്യും. വളരെയധികം കലോറി അടങ്ങിയതു കാരണം ജങ്ക് ഫുഡ് കഴിക്കുന്നത് വയര്‍ കുറയ്ക്കല്‍ പ്രക്രിയയെ തടസപ്പെടുത്തുകയും വണ്ണം കൂട്ടുകയും ചെയ്യാം. അതിനാല്‍ ജങ്ക് ഫുഡും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

മൂന്ന്... 

സോസേജ്, ഹോട്ട് ഡോഗ്സ് പോലെയുള്ള പ്രോസസിഡ് ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതല്ല. 

നാല്...

അമിതമായ മദ്യപാനവും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ മോശമാക്കാം. ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാകാനും വരകള്‍ വീഴ്ത്താനും ചര്‍മ്മം വരണ്ടു പോകാനും ഇത് കാരണമാകും. അതിനാല്‍ മദ്യപാനം പൂര്‍ണ്ണമായും ഒഴിവാക്കുക. 

അഞ്ച്... 

കോഫിയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കഫൈനിന്‍റെ അമിത ഉപയോഗവും ചര്‍മ്മത്തെ മോശമായി ബാധിക്കാം. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ദിവസവും രാവിലെ ഒരു മുട്ട വീതം കഴിക്കൂ; അറിയാം ഗുണങ്ങള്‍...

youtubevideo