'സുഷി ഓർഡർ ചെയ്‌താൽ ബോഡി ഷോ ഫ്രീ', കൊവിഡ് ലോക്ക് ഡൗണിൽ കച്ചവടം കുറഞ്ഞപ്പോൾ ജപ്പാനിലെ റെസ്റ്റോറന്റുടമ ചെയ്തത്

By Web TeamFirst Published Sep 5, 2020, 2:20 PM IST
Highlights

കസ്റ്റമേഴ്‌സിനെ പൂർണസമ്മതത്തോടെയാണ് ഡെലിവറി ഏജന്റുമാർ മേൽവസ്ത്രം ഊരി തങ്ങളുടെ കമനീയമായ ശരീരസൗന്ദര്യം പല പോസുകളിൽ നിന്ന് പ്രദർശിപ്പിക്കുന്ന ഒരു മിനി ബോഡി അവർക്കുമുന്നിൽ നടത്തുന്നത്. 

സുഷി എന്ന വാക്ക് കേൾക്കുമ്പോൾ ആർക്കും ആദ്യം ഓർമ്മവരിക വേവിക്കാതെ മത്സ്യം അകത്താക്കുക എന്നതാണ്. വളരെ മികച്ച ഗുണനിലവാരമുള്ള മത്സ്യത്തിന്റെ കഷ്ണങ്ങൾ വിനാഗിരിയൊഴിച്ച ചോറിന്റെ അകമ്പടിയോടെയാണ് ജാപ്പനീസ് സുഷി റെസ്റ്റോറന്റുകളിൽ വിളമ്പാറുള്ളത്. നല്ല കച്ചവടമുണ്ടായിരുന്ന പല സുഷി റെസ്റ്റോറന്റുകളിലും ലോക്ക് ഡൗൺ വന്നതോടെ കച്ചവടം ഇടിഞ്ഞു. അപ്പോൾ അവരിൽ പലരും തങ്ങളുടെ ഓൺലൈൻ വില്പന കൂടുതൽ ശക്തമാക്കി. എന്നിട്ടും കച്ചവടം പ്രതീക്ഷിച്ചത്ര മെച്ചപ്പെടാതിരുന്നപ്പോൾ ജപ്പാനിലെ അഞ്ചോയിൽ ഉള്ള അറുപതു വർഷത്തെ പാരമ്പര്യമുള്ള സുഷി റെസ്റ്റോറന്റ് ആയ 'ഇമാസുഷി'യുടെ ഉടമയായ മസാനോറി സുഗ്യൂറ പരീക്ഷിച്ച തന്ത്രം അതിന്റെ പുതുമ കാരണം മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുകയാണ്. 

പത്തുലക്ഷം ഡോളറിന്റെ കച്ചവടം നടക്കുന്നതാണ് ഇമാസുഷിയിൽ ഏപ്രിൽ ജൂൺ പാദത്തിൽ. അത് ഇടിഞ്ഞതോടെ ഓൺലൈൻ ഓർഡറുകളുടെ ഹോം ഡെലിവെറിക്കായി അദ്ദേഹം നേരിട്ട് അഭിമുഖം നടത്തി അരഡസൻ ബോഡി ബിൽഡർമാരെ നിയമിച്ചു. അതോടെ, സ്വാദിഷ്ടമായ സുഷി വിഭവങ്ങൾ വീട്ടിലെത്തുന്നതോടൊപ്പം ഇനി ഇമാസുഷിയുടെ കസ്റ്റമേഴ്സിന് സൗജന്യമായി ഒരു 'ബോഡി ഷോ' കൂടി ലഭിക്കും. 

 

A sushi restaurant in Japan is trying to boost sluggish demand by sending shirtless bodybuilders to deliver food to its customers https://t.co/sm7p9BVG5C pic.twitter.com/j7F4WsdQiO

— Reuters (@Reuters)

 

 റെസ്റ്റോറന്റ് ഉടമയായ മസാനോറി സുഗ്യൂറയും ഒരു ബോഡി ബിൽഡർ ആണ് എന്നതാണ് ഇങ്ങനെ ഒരു പരീക്ഷണത്തിന് മുതിരാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചിട്ടുളളത്. ഇത് കൊവിഡ് ലോക്ക് ഡൗൺ കാലത്ത് ഉപജീവനമാർഗം നിലച്ച തന്റെ സുഹൃത്തുക്കളായ ബോഡി ബിൽഡർമാർക്ക് ഒരു വരുമാനം കൂടി നല്കാൻ ഉദ്ദേശിച്ചുള്ളതാണ് എന്ന് സുഗ്യൂറ റോയിട്ടേഴ്സിനോട് പറഞ്ഞു. വീട്ടുവാതിൽക്കൽ ചെന്ന് മുട്ടുന്ന ബിൽഡർമാർ ആദ്യം കൊണ്ടുവന്ന ഓർഡർ കസ്റ്റമറുടെ കയ്യിൽ കൊടുക്കും. എന്നിട്ട്, തങ്ങൾ ഓഫർ ചെയ്യുന്ന അധിക സേവനത്തെക്കുറിച്ച് അവരോട് പറയും. അവരുടെ സമ്മതത്തോടെ മേൽവസ്ത്രം ഊരി തങ്ങളുടെ കമനീയമായ ശരീരസൗന്ദര്യം പല പോസുകളിൽ നിന്ന് അവർക്കു മുന്നിൽ പ്രദർശിപ്പിക്കും. ഒരു മിനി ബോഡി ഷോ തന്നെ അവിടെ നടക്കും. അവർക്ക് വേണമെങ്കിൽ സാമൂഹിക അകലം പാലിച്ചു കൊണ്ട് ഈ ഡെലിവറി മസിൽമാൻമാർക്കൊപ്പം നിന്ന് സെൽഫിയും എടുക്കാം.

എന്തായാലും ഈ ഒരു നീക്കത്തിന് ഏറെ ജനപ്രിയതയാണ് ജപ്പാനിലെ ഇമാസുഷിയുടെ കസ്റ്റമർ ബേസിൽ നിന്ന് ഉണ്ടായിട്ടുള്ളത്. അവരുടെ വരുമാനത്തിൽ കാര്യമായ വർദ്ധനവ് ഇങ്ങനെ ഒരു പുതിയ പരീക്ഷണം നടപ്പിൽ വരുത്തിയതുതൊട്ട് ഉണ്ടായിട്ടുണ്ട്.

റെസ്റ്റോറന്റ് ഉടമയായ മസാനോറി സുഗ്യൂറയും ഒരു ബോഡി ബിൽഡർ ആണ് എന്നതാണ് ഇങ്ങനെ ഒരു പരീക്ഷണത്തിന് മുതിരാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചിട്ടുളളത്. ഇത് കൊവിഡ് ലോക്ക് ഡൗൺ കാലത്ത് ഉപജീവനമാർഗം നിലച്ച തന്റെ സുഹൃത്തുക്കളായ ബോഡി ബിൽഡർമാർക്ക് ഒരു വരുമാനം കൂടി നല്കാൻ ഉദ്ദേശിച്ചുള്ളതാണ് എന്ന് സുഗ്യൂറ റോയിട്ടേഴ്സിനോട് പറഞ്ഞു. വീട്ടുവാതിൽക്കൽ ചെന്ന് മുട്ടുന്ന ബിൽഡർമാർ ആദ്യം കൊണ്ടുവന്ന ഓർഡർ കസ്റ്റമറുടെ കയ്യിൽ കൊടുക്കും. എന്നിട്ട്, തങ്ങൾ ഓഫർ ചെയ്യുന്ന അധിക സേവനത്തെക്കുറിച്ച് അവരോട് പറയും. അവരുടെ സമ്മതത്തോടെ മേൽവസ്ത്രം ഊരി തങ്ങളുടെ കമനീയമായ ശരീരസൗന്ദര്യം പല പോസുകളിൽ നിന്ന് അവർക്കു മുന്നിൽ പ്രദർശിപ്പിക്കും. ഒരു മിനി ബോഡി ഷോ തന്നെ അവിടെ നടക്കും. 

അവർക്ക് വേണമെങ്കിൽ സാമൂഹിക അകലം പാലിച്ചു കൊണ്ട് ഈ ഡെലിവറി മസിൽമാൻമാർക്കൊപ്പം നിന്ന് സെൽഫിയും എടുക്കാം. എന്തായാലും ഈ ഒരു നീക്കത്തിന് ഏറെ ജനപ്രിയതയാണ് ജപ്പാനിലെ ഇമാസുഷിയുടെ കസ്റ്റമർ ബേസിൽ നിന്ന് ഉണ്ടായിട്ടുള്ളത്. അവരുടെ വരുമാനത്തിൽ കാര്യമായ വർദ്ധനവ് ഇങ്ങനെ ഒരു പുതിയ പരീക്ഷണം നടപ്പിൽ വരുത്തിയതുതൊട്ട് ഉണ്ടായിട്ടുണ്ട്. 


 

click me!