ചേമ്പിൻ താൾ കൊണ്ടൊരു രുചികരമായ പായസം എളുപ്പം തയ്യാറാക്കാം

Published : Sep 03, 2026, 02:35 PM IST
payasam

Synopsis

ചേമ്പിൻ താൾ കൊണ്ടൊരു രുചികരമായ പായസം എളുപ്പം തയ്യാറാക്കാം.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വേണ്ട ചേരുവകൾ

ചേമ്പിൻ താൾ ഒരെണ്ണം

ചെറുപയർ പരിപ്പ് 250 ഗ്രാം

ശർക്കര 200 ഗ്രാം

തേങ്ങാപ്പാൽ ഒരു തേങ്ങയുടേത്

കണ്ടൻസ് മിൽക്ക് 50 ഗ്രാം

-നെയ്യ് 100 ഗ്രാം

ഏലക്ക, ചുക്ക് ,ജീരകം, പൊടിച്ചെടുത്തത് ഒരു സ്പൂൺ

കശുവണ്ടി പരിപ്പ്, മുന്തിരി, തേങ്ങാക്കൊത്ത് വറുത്തിടുന്നതിന്

തയ്യാറാക്കുന്ന വിധം

തൊലി നീക്കി ചെറുതായി കോന്തി നുറുക്കിയ ചേമ്പിൻ കഷണങ്ങൾ ഇഡലി ചെമ്പിൽ വച്ച് ആവി കയറ്റി എടുക്കുക. ശർക്കര പാനിയാക്കാൻ വയ്ക്കുക. ആ സമയം ഒരു പാനിൽ രണ്ട് സ്പൂൺ നെയ്യൊഴിച്ച് ചെറുപയർ പരിപ്പ് വറുത്തുകോരി എടുക്കുക. ശേഷം ഒരു കുക്കറിൽ മൂന്നാം പാൽ ഒഴിച്ച് വേവിച്ചെടുക്കുക. ചെറുപയർ പരിപ്പ് വറുത്തെടുത്ത പാനിൽ കുറച്ചു നെയ്യ് കൂടി ചേർത്ത് ആവിയിൽ വേവിച്ചെടുത്ത ചേമ്പിൻ താൾ ഇട്ടുകൊടുത്ത് നന്നായി വഴറ്റുക. വഴന്നു വരുമ്പോൾ ഉരുകി അരിച്ചെടുത്ത ശർക്കര പാനി ഒഴിക്കാം. അതിലേക്ക് വേവിച്ചെടുത്ത ചെറുപയർ പരിപ്പ് കൂട്ട് ചേർത്ത് നന്നായി യോജിപ്പിച്ച് ഇളക്കുക നന്നായി ഇളകി മിക്സ് ആയി കഴിയുമ്പോൾ രണ്ടാം പാൽ ചേർത്ത് നല്ലപോലെ തിളപ്പിച്ച് കുറുക്കി എടുക്കുക 50 ഗ്രാം കണ്ടൻസ് മിൽക്ക് ചേർക്കാം. ഏലക്ക ചുക്ക് ജീരകം ഇവ പൊടിച്ചത് തൂവിക്കൊടുക്കാം. ഇനി 50 ഗ്രാം നെയ്യ് പാനിൽ ഒഴിച്ച് ചൂടാക്കി തേങ്ങാക്കൊത്ത്, കശുവണ്ടി പരിപ്പ്, ഉണക്കമുന്തിരി ഇവ ചേർത്ത് മൂപ്പിച്ചെടുത്ത് പായസത്തിൽ ചേർക്കുക.

PREV
Read more Articles on
click me!

Recommended Stories

ക്യാബേജ് പതിവായി കഴിക്കുന്നവരാണോ നിങ്ങൾ?
പെെനാപ്പിൾ കഴിച്ചാൽ ലഭിക്കും 6 ആരോ​ഗ്യ​ഗുണങ്ങൾ