
നമ്മുടെ നിത്യജീവിതത്തിലെ ഭക്ഷണരീതിയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ പോലും ആരോഗ്യത്തെ നന്നായി സ്വാധീനിക്കാറുണ്ട്. അത്തരത്തിൽ ആരോഗ്യ സംരക്ഷണത്തിനായി ദിവസേനയുള്ള ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ സാധിക്കുന്ന ഒന്നാണ് ബദാം ബട്ടർ.
ബദാം ബട്ടറിൽ ശരീരത്തിന് ഗുണം ചെയ്യുന്ന മോണോസാച്ചുറേറ്റഡ്, പോളിസാച്ചുറേറ്റഡ് കൊഴുപ്പുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഇതിലെ വിറ്റാമിൻ ഇ പോലുള്ള ആന്റിഓക്‌സിഡന്റുകൾ രക്തധമനികളെ സംരക്ഷിക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും.
2. അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
ബലമുള്ള അസ്ഥികൾക്ക് കാൽസ്യം മാത്രമല്ല മറ്റ് ചില ഘടകങ്ങൾ കൂടി ആവശ്യമാണ്. അസ്ഥികളുടെ ബലം നിലനിർത്താൻ സഹായിക്കുന്ന മഗ്നീഷ്യവും, ഫോസ്ഫറസും ബദാം ബട്ടറിൽ ധാരാളമുണ്ട്. പ്രായമാകുമ്പോൾ ഉണ്ടാകുന്ന അസ്ഥിരോഗങ്ങളെ പ്രതിരോധിക്കാൻ ഇത് സഹായിക്കും.
3. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഉള്ള ഒന്നാണ് ബദാം ബട്ടർ. അതിനാൽ തന്നെ ഇത് കഴിക്കുന്നത് വഴി രക്തത്തിൽ പെട്ടെന്ന് പഞ്ചസാരയുടെ അളവ് കൂടുകയില്ല. ഇതിലെ ഫൈബർ, പ്രോട്ടീൻ, നല്ല കൊഴുപ്പ് എന്നിവ ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുകയും ഇൻസുലിൻ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
4. വിട്ടുമാറാത്ത രോഗങ്ങളെ തടയുന്നു
ബദാം ബട്ടറിലെ ആന്റിഓക്‌സിഡന്റുകളും ആരോഗ്യകരമായ കൊഴുപ്പുകളും ശരീരത്തിലെ കോശങ്ങളെ ഓക്‌സിഡേറ്റീവ് സ്ട്രെസിൽ നിന്ന് സംരക്ഷിക്കുന്നു. ഇത് ഹൃദ്രോഗം, പ്രമേഹം, ചിലതരം ക്യാൻസറുകൾ എന്നിവ വരാനുള്ള സാധ്യത കുറയ്ക്കും. കൂടാതെ, ഇതിന്റെ ആൻറിഇൻഫ്ലമേറ്ററി ഗുണങ്ങൾ തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
5. കുടലിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നു
ധാരാളം ഫൈബറും പ്രകൃതിദത്ത പ്രീബയോട്ടിക്സും അടങ്ങിയ ബദാം ബട്ടർ കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കുന്നു. ഇത് ദഹനപ്രക്രിയ സുഗമമാക്കാനും രോഗപ്രതിരോധ ശേഷി, മാനസികാവസ്ഥ, മെറ്റബോളിസം പ്രവർത്തനം എന്നിവ മെച്ചപ്പെടുത്താനും സഹായിക്കും.
6. ശ്രദ്ധിക്കേണ്ടത്
സമീകൃതമായ ഭക്ഷണക്രമത്തോടും വ്യായാമത്തോടും ഒപ്പം ബദാം ബട്ടർ മിതമായ അളവിൽ ശീലമാക്കുന്നത് ആരോഗ്യകരമായ ജീവിതശൈലിക്ക് ഏറെ അനുയോജ്യമാണ്.