ഈ അഞ്ച് ഡ്രൈ ഫ്രൂട്ട്സ് കഴിക്കൂ, മലബന്ധത്തെ അകറ്റാം...

Published : Apr 04, 2024, 01:51 PM ISTUpdated : May 10, 2024, 08:45 PM IST
ഈ അഞ്ച് ഡ്രൈ ഫ്രൂട്ട്സ് കഴിക്കൂ,  മലബന്ധത്തെ അകറ്റാം...

Synopsis

ചില ഡ്രൈ ഫ്രൂട്ട്സുകള്‍ കഴിക്കുന്നത് മലബന്ധത്തെ അകറ്റാന്‍ സഹായിക്കും. അവ ഏതൊക്കെയാണെന്ന് നോക്കാം...   

മലബന്ധത്തിന് പല കാരണങ്ങള്‍ ഉണ്ടാകാം. മലബന്ധത്തിനുള്ള കാരണം കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്. ചില ഡ്രൈ ഫ്രൂട്ട്സുകള്‍ കഴിക്കുന്നത് മലബന്ധത്തെ അകറ്റാന്‍ സഹായിക്കും. അവ ഏതൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

ഉണക്കമുന്തിരിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഉണക്കമുന്തിരി കുതി‌ര്‍ത്ത് കഴിക്കുന്നത് ദഹന പ്രക്രിയയെ മെച്ചപ്പെടുത്താനും മലബന്ധത്തെ തടയാനും സഹായിക്കും. 

രണ്ട്...

ഈന്തപ്പഴം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.ഫൈബര്‍ ധാരാളം അടങ്ങിയ ഇവയും മലബന്ധം അകറ്റാന്‍ സഹായിക്കും. ഇതിനായി ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ ഇട്ട് കുതിര്‍ത്ത ഈന്തപ്പഴം രാവിലെ വെറുംവയറ്റില്‍ കഴിക്കാം. 

മൂന്ന്...

പ്രൂണ്‍സ് ആണ് അടുത്തതായി ഈ പട്ടികയില്‍‌ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ പ്രൂണ്‍സ് കുതിര്‍ത്ത് കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും ഗുണം ചെയ്യും. 

നാല്... 

ഫിഗ്സും ഫൈബറിനാല്‍ സമ്പന്നമാണ്. ഇവയും കുതിര്‍ത്ത് കഴിക്കുന്നത് മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. 

അഞ്ച്... 

ആപ്രിക്കോട്ടാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍‌പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവയും മലബന്ധത്തെ അകറ്റാന്‍ സഹായിക്കും.  

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ശരീരത്തിലെ ഈ ഏഴ് ഇടങ്ങളില്‍ കാണുന്ന സൂചനകള്‍ അവഗണിക്കരുത്; ചീത്ത കൊളസ്‌ട്രോളിന്‍റെയാകാം...

youtubevideo

PREV
click me!

Recommended Stories

ഫ്ളാക്സ് സീഡിന്റെ അതിശയിപ്പിക്കുന്ന ആറ് ആരോ​ഗ്യ​ഗുണങ്ങൾ
ഹോട്ട് ചോക്ലേറ്റ് പ്രിയരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ