
'ഈ വിഷു വ്യത്യസ്ത വിഭവങ്ങൾ കൊണ്ട് കൂടുതൽ ആഘോഷമാക്കാം. ഇത്തവണത്തെ വിഷു ആഘോഷമാക്കാൻ വിഷു സ്പെഷ്യൽ പാചകക്കുറിപ്പുകൾ ഞങ്ങൾക്ക് അയക്കൂ. നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Vishu Recipes എന്ന് എഴുതണം. മികച്ച വിഷു പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നതാണ്...'
ഈ വിഷുവിന് സ്പെഷ്യൽ വിഷുക്കട്ട തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ...
1. പച്ചരി - ഒരു കപ്പ്
2. തേങ്ങാപ്പാൽ
ഒന്നാംപാൽ - ഒരു കപ്പ്
രണ്ടാം പാൽ - മൂന്നു കപ്പ്
3. ജീരകം - ഒരു ചെറിയ സ്പൂൺ
4. ഉപ്പ് - പാകത്തിന്
5. ശർക്കര - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം...
ചുവടു കട്ടിയുള്ള പാത്രത്തിൽ പച്ചരി, രണ്ടാം പാൽ എന്നിവ ചേർത്ത് വേവിക്കുക. അതിലേയ്ക്ക് ഒന്നാം പാൽ, ജീരകം, ഉപ്പ് എന്നിവ ചേർത്ത് കുറുക്കിയെടുക്കുക. അതിനു ശേഷം വെളിച്ചെണ്ണ / നെയ്യ് പുരട്ടിയ ഇലയിലോ, പാത്രത്തിലോ കട്ടിയിൽ ചൂടോടെ നിരത്തുക. ചൂടാറിയ ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ച് ശർക്കരപ്പാനിയോടൊപ്പം ഉപയോഗിക്കാം.
ശർക്കരപ്പാനി തയ്യാറാക്കുന്ന വിധം- ശർക്കരപ്പൊടിയിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് തിളപ്പിയ്ക്കുക (പാനി അധികം മുറുകാൻ പാടില്ല ). അതിലേക്ക് നെയ്യ്, ഏലയ്ക്കപ്പൊടി എന്നിവ ചേർത്ത് വാങ്ങുക.
Also read: വിഷുവിന് തയ്യാറാക്കാം സ്പെഷ്യൽ സോയാചങ്സ് അരിവറുത്ത് പായസ൦; റെസിപ്പി