
പഴങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് നമ്മൾ ചെറുപ്പം മുതൽ കേൾക്കുന്ന കാര്യമാണ്. എന്നാൽ പ്രമേഹം ഉള്ളവരുടെ ശരീരത്തിൽ അധികം കാർബോഹൈഡ്രേറ്റോ, പഞ്ചസാരയോ ഉണ്ടാവാൻ പാടില്ല. ഇത് ഇൻസുലിൻ അളവിൽ മാറ്റങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു. പ്രമേഹം ഉള്ളവർ നിർബന്ധമായും ഒഴിവാക്കേണ്ട 6 പഴങ്ങൾ ഇതാണ്, ശ്രദ്ധിക്കാം.
വേനൽക്കാലത്താണ് അധികവും നമ്മൾ തണ്ണിമത്തൻ കഴിക്കാറുള്ളത്. എന്നാൽ തണ്ണിമത്തനിൽ പഞ്ചസാരയുടെ അളവ് കൂടുതലാണ്. അതിനാൽ തന്നെ പ്രമേഹം ഉള്ളവർ ചെറിയ അളവിൽ മാത്രമേ ഇത് കഴിക്കാൻ പാടൂള്ളൂ.
പഴുത്ത വാഴപ്പഴം പ്രമേഹം ഉള്ളവർ കഴിക്കാൻ പാടില്ല. ഇതിൽ ഗ്ലൈസമിക് ഇൻഡക്സ് കൂടുതലാണ്. അതേസമയം പഴുക്കാത്ത വാഴപ്പഴം ചെറിയ അളവിൽ കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല.
3. പൈനാപ്പിൾ
ഇതിൽ പഞ്ചസാരയുടെ അളവ് കൂടുതലാണ്. അതിനാൽ പ്രമേഹം ഉള്ളവർ പൈനാപ്പിൾ കഴിക്കുമ്പോൾ പെട്ടെന്ന് ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ സാധ്യതയുണ്ട്. ചെറിയ അളവിൽ പൈനാപ്പിൾ കഴിക്കാൻ ശ്രദ്ധിക്കണം.
4. മാങ്ങ
മാങ്ങ കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാവില്ല. എന്നാൽ ഇതിലെ പഞ്ചസാരയുടെ അളവ് മറ്റു പഴങ്ങളെക്കാളും കൂടുതലാണ്. അതിനാൽ തന്നെ പ്രമേഹം ഉള്ളവർ മാങ്ങ അമിതമായി കഴിക്കാൻ പാടില്ല.
5. മുന്തിരി
മുന്തിരിയിൽ ഗ്ലൈസമിക് ഇൻഡക്സ് കുറവാണ്. എന്നാൽ മുന്തിരി ചെറുതായതിനാൽ ഇത് കൂടുതൽ അളവിൽ കഴിക്കാൻ സാധ്യതയുണ്ട്. ഇത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാൻ കാരണമാകുന്നു.
6. ചെറി
ചെറിയിൽ ഗ്ലൈസമിക്കിന്റെ അളവ് കൂടിയും കുറഞ്ഞുമാണ് ഉണ്ടാവുന്നത്. അതിനാൽ തന്നെ പ്രമേഹം ഉള്ളവർ ചെറി കഴിക്കുന്നത് നിയന്ത്രിക്കേണ്ടതുണ്ട്.