മാനസിക സമ്മർദ്ദം, വായുമലിനീകരണം, ഉറക്കമില്ലായ്മ, കുളിക്കാൻ ഉപയോഗിക്കുന്ന വെള്ളം തുടങ്ങിയവയെല്ലാം മുടി കൊഴിച്ചിലിന് കാരണമാകുന്നു.

മുടി കൊഴിച്ചിലും മുടി വളരാത്തതും ഒട്ടുമിക്ക ആളുകളും നേരിടുന്ന പ്രശ്നങ്ങളാണ്. മാനസിക സമ്മർദ്ദം, വായുമലിനീകരണം, ഉറക്കമില്ലായ്മ, കുളിക്കാൻ ഉപയോഗിക്കുന്ന വെള്ളം തുടങ്ങിയവയെല്ലാം മുടി കൊഴിച്ചിലിന് കാരണമാകുന്നു. തലമുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.

1.മുട്ട

മുട്ട കഴിക്കുന്നത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. കാരണം ഇതിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വളർച്ചയ്ക്ക് നല്ലതാണ്. ഇത് മുടി വളർച്ച വേഗത്തിലാക്കും. മുട്ട പുഴുങ്ങിയും ഓംലെറ്റായും കറിയിലിട്ടുമൊക്കെ കഴിക്കാവുന്നതാണ്.

2. മത്സ്യം

മത്സ്യങ്ങളിൽ ഒമേഗ 3 അടങ്ങിയിട്ടുണ്ട്. ഇത് താരനേയും, സ്കാൽപ് ഡ്രൈ ആവുന്നതിനേയും തടയുന്നു. കൂടാതെ ധാരാളം വിറ്റാമിൻ ഡിയും അയണും ലഭിക്കാൻ മത്സ്യം കഴിക്കുന്നത് നല്ലതാണ്. ഇത് തലമുടി തിളക്കമുള്ളതും കട്ടിയുള്ളതുമാക്കാൻ സഹായിക്കുന്നു.

3. ഇറച്ചി

ധാരാളം പ്രോട്ടീൻ അടങ്ങിയതാണ് ഇറച്ചി. ഇത് ആരോഗ്യം മെച്ചപ്പെടുത്താനും മുടി കൊഴിച്ചിൽ തടയാനും കട്ടിയുള്ള മുടി ലഭിക്കാനും സഹായകരമാകുന്നു.

4. മട്ടൻ

മട്ടൻ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇതിൽ ധാരാളം അയണും, സിങ്കും, വിറ്റാമിൻ ബി12 അടങ്ങിയിട്ടുണ്ട്. ഇത് സ്കാൽപിൽ രക്തയോട്ടം വർധിപ്പിക്കുകയും നന്നായി മുടി വളരാനും സഹായിക്കുന്നു.

5. ഇവയും ഡയറ്റിൽ ഉൾപ്പെടുത്താം

തേങ്ങ, ബദാം, ഇലക്കറികൾ, ഫ്ലാക്സ് സീഡ്, നെല്ലിക്ക എന്നിവ കഴിക്കുന്നതും തലമുടിയുടെ വളർച്ച കൂട്ടാൻ സഹായിക്കുന്നു. തലമുടിയുടെ നല്ല വളർച്ചയ്ക്ക് പ്രോട്ടീൻ, വിറ്റാമിൻ, മിനറലുകൾ എന്നിവ ആവശ്യമാണ്.