ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ ഈ നട്സ് ശീലമാക്കാം

By Web TeamFirst Published Sep 21, 2022, 10:42 AM IST
Highlights

പോളിഫെനോൾ, വിറ്റാമിൻ ഇ, ഒമേഗ -3, ഒമേഗ -6 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പന്നമായ വാൽനട്ട് കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനത്തിന് നല്ലതാണ്. കാരണം അവ ഓക്സിഡേറ്റീവ് സമ്മർദ്ദവും തലച്ചോറിന്റെ തകരാറും കുറയ്ക്കുക മാത്രമല്ല, വൈജ്ഞാനിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. 

ഉയർന്ന അളവിലുള്ള പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമാണ് വാൾനട്ട്.  വാൾനട്ട് കഴിക്കുന്ന ആളുകൾക്ക് ഹൃദ്രോഗ സാധ്യത കുറവാണെന്ന് മിനസോട്ട സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി. അവ ആരോഗ്യകരമായ കൊഴുപ്പുകൾ, ആന്റിഓക്‌സിഡന്റുകൾ, കൂടാതെ നിരവധി അവശ്യ ധാതുക്കൾ എന്നിവയാൽ സമ്പന്നമാണെന്ന് ന്യൂയോർക്കിലെ കെൽമാൻ വെൽനസ് സെന്ററിലെ ക്ലിനിക്കൽ പോഷകാഹാര വിദഗ്ധനായ ലോറൻ പെലെഹാച്ച് പറഞ്ഞു.

ഒമേഗ -3 ഫാറ്റി ആസിഡുകൾ സ്വാഭാവികമായും വിരുദ്ധ ബാഹ്യാവിഷ്ക്കാരമാണ്. അവ ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നതായി ​ഗവേഷകർ പറഞ്ഞു.
ഗട്ട് മൈക്രോബയോട്ട  ഉണ്ടാകുന്ന സ്വാധീനം മൂലം ഹൃദയ സംബന്ധമായ ഗുണങ്ങൾ നൽകാൻ വാൽനട്ട് സഹായിക്കുമെന്ന് 2019 ലെ പഠനം ചൂണ്ടിക്കാട്ടുന്നു.

പോളിഫെനോൾ, വിറ്റാമിൻ ഇ, ഒമേഗ -3, ഒമേഗ -6 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പന്നമായ വാൽനട്ട് കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനത്തിന് നല്ലതാണ്. കാരണം അവ ഓക്സിഡേറ്റീവ് സമ്മർദ്ദവും തലച്ചോറിന്റെ തകരാറും കുറയ്ക്കുക മാത്രമല്ല, വൈജ്ഞാനിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വാൾനട്ട് കഴിക്കുന്നത് വയറുനിറഞ്ഞതായി തോന്നിക്കുന്നതിനും സഹായിക്കും.

ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായതിനാൽ വാൾനട്ട് കഴിക്കുന്നത് ശരീരത്തിലെ കാൻസർ കോശങ്ങളുടെ വികസനം തടയുന്നതിൽ കൂടുതൽ പങ്ക് വഹിക്കാനും സഹായിക്കുന്നു. മാത്രമല്ല വാൾനട്ട് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും ആളുകളിൽ ടൈപ്പ് -2 പ്രമേഹവുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കുറയ്ക്കാനും സഹായിക്കും. വാൾനട്ട് രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിൽ നേരിട്ട് സ്വാധീനം ചെലുത്തുന്നതിനാൽ, ശരീരഭാരം കുറയ്ക്കുന്നതിലൂടെ ടൈപ്പ്-2 പ്രമേഹത്തെ നിയന്ത്രിക്കാനും ഫലപ്രദമാണ്.

100 ഗ്രാം വാൾനട്ടിൽ 15.23 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഫ്ലേവനോയ്ഡുകളുടെയും ഫിനോളിക് ആസിഡിന്റെയും സമ്പന്നമായ ഉറവിടം കൂടിയാണ് വാൾനട്ട്. വാൾനട്ടിലെ ആരോഗ്യകരമായ അപൂരിത കൊഴുപ്പ് ​ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നു. പ്രമേഹമുള്ളവർ ദിവസവും ഒരു പിടി വാൾനട്ട് കഴിക്കണമെന്നാണ് ഗവേഷകർ പറയുന്നത്. ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ വാൾനട്ട് കഴിക്കുന്നത് ​ഗുണം ചെയ്യുമെന്ന് വിദ​ഗ്ധർ പറയുന്നു. 

ദിവസവും ഒരു നേരം സാലഡ് ശീലമാക്കൂ, കാരണം ഇതാണ്

 

click me!