ആപ്പിള്‍ സിഡര്‍ വിനഗര്‍ കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

By Web TeamFirst Published Jul 1, 2019, 6:48 PM IST
Highlights

ഒരുപാട് ആരോഗ്യ ഗുണങ്ങളുളള പാനീയമാണ് ആപ്പിള്‍ സിഡര്‍ വിനഗര്‍. മറ്റുളള വിനഗറുകള്‍ പോലെ ഇതും ഫെര്‍മെന്‍റേഷന്‍ പ്രക്രിയയിലൂടെ തന്നെയാണ് ഉണ്ടാക്കുന്നത്.

കാണാന്‍ മനോഹരമായ പാനീയം, പേര് ആപ്പിള്‍ സിഡര്‍ വിനഗര്‍(എസിവി).  അടുത്തിടയായി ഇതിനെ കുറിച്ച് കേള്‍ക്കുന്നുണ്ട്. ഒരുപാട് ആരോഗ്യ ഗുണങ്ങളുളള പാനീയമാണ് ആപ്പിള്‍ സിഡര്‍ വിനഗര്‍. മറ്റുളള വിനഗറുകള്‍ പോലെ ഇതും ഫെര്‍മെന്‍റേഷന്‍ പ്രക്രിയയിലൂടെ തന്നെയാണ് ഉണ്ടാക്കുന്നത്.


ആദ്യം ആപ്പിള്‍ ചതച്ചെടുക്കുന്നതാണ് ഈ പാനീയം. അതില്‍ നിന്ന് ലായിനി വേര്‍തിരിക്കുന്നു. തുടര്‍ന്ന് ബാക്ടീരിയ, യീസ്റ്റ് എന്നിവ ഊ ലായിനിയിലേക്ക് ചേര്‍ക്കുന്നു. ഇവ ആള്‍ക്കഹോളിക്ക് ഫെര്‍മെന്‍റേഷന് തുടക്കം കുറിക്കുന്നു. ഫ്രൂട്ട് ജ്യൂസിലെ പഞ്ചസാര ആള്‍ക്കഹോളായി മാറുമ്പോഴാണ് സൈഡര്‍ രൂപപ്പെടുന്നത്. ആസിഡ് ഫോമിങ് ബാക്ടീരിയ, അസറ്റിക് ആസിഡ്, മാലിക് ആസിഡ് എന്നിവയുടെ സഹായത്തോടെ ഈ ആപ്പിള്‍ സൈഡറിനെ ആപ്പിള്‍ വിനഗറാക്കുന്നു. 

ഗുണങ്ങള്‍?

പണ്ടുക്കാലത്ത് ആപ്പിള്‍ സിഡര്‍ വിനഗര്‍ പാചകത്തിനായി ഉപയോഗിച്ചിരുന്നു. എന്നാല്‍ ആപ്പിള്‍ സിഡര്‍ വിനഗറിന് അധികം ആര്‍ക്കും അറിയാത്ത പല ആരോഗ്യ ഗുണങ്ങളും ഉണ്ട്. ആപ്പിള്‍ സിഡര്‍ വിനഗര്‍ അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കും. അമിതവണ്ണമുളളവരില്‍ നടത്തിയ പഠനത്തില്‍ ആപ്പിള്‍ സിഡര്‍ വിനഗര്‍ ഉപയോഗിച്ചവരുടെ കുടവയര്‍ കുറഞ്ഞതായും അരക്കെട്ട് കുറഞ്ഞതായും കണ്ടെത്തി. 

പ്രമേഹരോഗികള്‍ക്ക് കുടിക്കാന്‍ ഏറ്റവും ബെസ്റ്റായ പാനീയമാണിത്. രക്തത്തിലെ ഗ്ലൂക്കോസ് നില കുറയുന്നതിനും ഇത് സഹായിക്കുന്നു. കൊളസ്ട്രോള്‍ കുറയ്ക്കാനും ആപ്പിള്‍ സിഡര്‍ വിനഗര്‍ നല്ലതാണ്.   അതുപോലെ ചര്‍മ്മത്തിനും നല്ലതാണ് ഇത്. 

ആപ്പിള്‍ സിഡര്‍ വിനഗര്‍ കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...  

1. എസിവി അസിഡിക് ആയതിനാല്‍ നേരിട്ട് കുടിച്ചാല്‍ വയറിനും പല്ലിന്‍റെ ഇനാമലിലും വായിലും തൊണ്ടയിലും അന്നനാളത്തിലുമുളള മൃദുകലകള്‍ നശിക്കും. അതിനാല്‍ വെള്ളത്തിലോ മറ്റ് ജ്യൂസിലോ ചേര്‍ത്ത് കുടിക്കാം. 

2.  ഉറങ്ങുന്നതിന് തൊട്ടു മുന്‍പ് കുടിക്കാന്‍ പാടില്ല. കാരണം കിടക്കുമ്പോള്‍ ഇത് അന്നനാളത്തില്‍ എത്താന്‍ സാധ്യതയുണ്ട്. 

3. മുഖത്ത് ഇത് നേരിട്ട് ഉപയോഗിക്കാം. മുഖക്കുരു ഉള്‍പ്പെടെയുളള ചര്‍മ്മരോഗങ്ങള്‍ക്കും അരിമ്പാറ നീക്കം ചെയ്യാനും എസിവിയിലെ അസറ്റിക് ആസിഡ് സഹായകമാകാം. ആപ്പിള്‍ സൈഡര്‍ വിനഗര്‍ ചര്‍മ്മത്തിന്‍റെ ടോണ്‍ മെച്ചപ്പെടുത്തും. 

4. ഉച്ചയൂണിന് ശേഷം കുടിക്കണം. കാരണം വെറുംവയറ്റില്‍ കുടിച്ചാല്‍ ശരീരഭാരം പെട്ടെന്ന് കുറയും. ഊണിന് ശേഷം കുടിച്ചാല്‍ വയര്‍ അസറ്റിക്കാക്കി വെയ്ക്കും. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ വെറുംവയറ്റില്‍ കുടിക്കാം. 

 

click me!