
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഫലമാണ് മാതളം. വിറ്റാമിൻ സി, കെ, ബി, ഫോളേറ്റ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ഫൈബർ, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ മാതള നാരങ്ങ ദിവസവും ഒരെണ്ണം വീതം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. ഓര്‍മ്മശക്തി കൂട്ടാം
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മാതളനാരങ്ങ ഒരെണ്ണം വീതം ദിവസവും കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. ഇവ ഓര്‍മ്മശക്തി കൂട്ടാനും മറവി രോഗത്തിന്‍റെ സാധ്യതയെ കുറയ്ക്കാനും സഹായിക്കും.
2. ഹൃദയാരോഗ്യം സംരക്ഷിക്കാം
പതിവായി മാതള നാരങ്ങ കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. കൊളസ്‌ട്രോളിനെ നിയന്ത്രിക്കാനും മാതളനാരങ്ങ നല്ലതാണ്.
3. ദഹനം
മാതളത്തില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദഹന പ്രശ്‌നങ്ങൾക്കും മാതള നാരങ്ങ കഴിക്കുന്നത് ഗുണം ചെയ്യും.
4. വിളര്‍ച്ചയെ തടയാം
ദിവസവും മാതളം കഴിക്കുന്നത് ശരീരത്തിലെ രക്തയോട്ടത്തിന് നല്ലതാണ്. കൂടാതെ മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ചയെ തടയുന്നു.
5. പ്രതിരോധശേഷി കൂട്ടാം
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ മാതളം കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും.
6. ബ്ലഡ് ഷുഗര്‍ കുറയ്ക്കാം
മാതളത്തിന്‍റെ ഗ്ലൈസെമിക് സൂചിക കുറവാണ്. കൂടാതെ ഇവയില്‍ നാരുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഇവ സഹായിക്കും.
7. ചര്‍മ്മം
ദിവസവും ഓരോ മാതളം വീതം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. മുഖത്തെ ചുളിവുകളും വരകളും അകറ്റാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും ഇവ സഹായിക്കും.
8. വണ്ണം കുറയ്ക്കാം
കലോറി വളരെ കുറവായതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ദിവസവും ഓരോ മാതളം വീതം ഡയറ്റില്‍ ഉള്‍പ്പെടുത്താം. 100 ഗ്രാം മാതള നാരങ്ങാ വിത്തില്‍ 83 കലോറിയാണ് ഉള്ളത്. വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും മാതളത്തിന്‍റെ ജ്യൂസ് കുടിക്കുകയും ചെയ്യാം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങള്‍