മൂന്നുവർഷമായി ഈ യുവാവ് കഴിക്കുന്നത് വേവിക്കാത്ത മാംസവും മുട്ടയും; വീഡിയോ വൈറല്‍

Published : Oct 13, 2021, 09:43 PM ISTUpdated : Oct 13, 2021, 09:45 PM IST
മൂന്നുവർഷമായി ഈ യുവാവ് കഴിക്കുന്നത് വേവിക്കാത്ത മാംസവും മുട്ടയും; വീഡിയോ വൈറല്‍

Synopsis

മൂന്ന് വർഷത്തോളമായി പച്ചയിറച്ചിയും പച്ച മുട്ടയുമാണ് കഴിക്കുന്നതെന്ന് വെസ്റ്റൺ തന്നെയാണ് വെളിപ്പെടുത്തിയത്. ഈ ഡയറ്റ് ശീലമാക്കിയതോടെ തനിക്ക് ദിവസം മുഴുവൻ ഊർജസ്വലനായി ഇരിക്കാൻ കഴിയുന്നുണ്ടെന്നും വെസ്റ്റൺ പറയുന്നു.

കഴിഞ്ഞ മൂന്നുവർഷമായി വേവിക്കാത്ത പച്ചമാംസം (Raw Meat) കഴിച്ച് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരിക്കുകയാണ് യുഎസ് സ്വദേശിയായ ഒരു യുവാവ്. വെസ്റ്റൺ റോവ് ( Weston Rowe Weston Rowe) എന്നയാളാണ് പച്ചയിറച്ചി കഴിച്ച് ജീവിക്കുന്നത്. നെബ്രാസ്കയിൽ (NebraskaNebraska) നിന്നാണ് ഈ വാർത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. 

മൂന്ന് വർഷത്തോളമായി പച്ചയിറച്ചിയും പച്ച മുട്ടയുമാണ് കഴിക്കുന്നതെന്ന് വെസ്റ്റൺ തന്നെയാണ് വെളിപ്പെടുത്തിയത്. ഈ ഡയറ്റ് ശീലമാക്കിയതോടെ തനിക്ക് ദിവസം മുഴുവൻ ഊർജസ്വലനായി ഇരിക്കാൻ കഴിയുന്നുണ്ടെന്നും വെസ്റ്റൺ പറയുന്നു. ഈ ഡയറ്റ് ശീലമാക്കിയതിന്റെ പേരിൽ ഇതുവരെ ഒരു ആരോ​ഗ്യ പ്രശ്നങ്ങളും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, ശാരീരികാരോ​ഗ്യത്തിനും മാനസികാരോ​ഗ്യത്തിനും ഈ ഡയറ്റ് തന്നെ സഹായിക്കുന്നുണ്ടെന്നും വെസ്റ്റൺ പറയുന്നു. പാകം ചെയ്ത് മാംസാ​ഹാരങ്ങൾ ഇനിയൊരിക്കലും താന്‍ കഴിക്കില്ലെന്നും വെസ്റ്റൺ കൂട്ടിച്ചേര്‍ത്തു. 

കാൽക്കിലോയോളം മാംസവും ഉപ്പില്ലാത്ത ബട്ടറും മൂന്നോ നാലോ പച്ചമുട്ടയുമാവും ഉച്ചയ്ക്ക് വെസ്റ്റൺ കഴിക്കുന്നത്. ഏതെങ്കിലും ഒരു പഴവും ഒപ്പം കഴിക്കും. അത്താഴത്തിന് ഇതേ മെനുവിനൊപ്പം വേവിച്ച ഉരുളക്കിഴങ്ങും കഴിക്കും. തന്റെ ഭക്ഷണ വിശേഷങ്ങൾ പങ്കുവയ്ക്കാൻ 'ദി നാച്ചുറൽ ഹ്യുമൻ ഡയറ്റ്' എന്ന പേരിൽ ഒരു യൂട്യൂബ് ചാനലും വെസ്റ്റണിനുണ്ട്. 

 

Also Read:  'സ്വർണ്ണത്തളികയിൽ ഒരു ഊണ്'; ബിൽ കണ്ട് അമ്പരന്ന് റിമി ടോമി; വീഡിയോ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍