ഭക്ഷണം എത്തിച്ചുവെന്നറിയിക്കാന്‍ ഫോട്ടോ; ശേഷം ഡെലിവറി ഡ്രൈവര്‍ ചെയ്തത്...

By Web TeamFirst Published Nov 4, 2020, 7:33 PM IST
Highlights

മിക്കപ്പോഴും വളരെ കൃത്യതയോട് കൂടിയ സേവനങ്ങള്‍ തന്നെയാണ് ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണക്കാരും ഡെലിവറി നടത്തുന്നവരുമെല്ലാം നല്‍കുന്നത്. എന്നാല്‍ ഇക്കൂട്ടത്തിലും ചിലരെങ്കിലുമുണ്ടായിരിക്കും, എല്ലാവര്‍ക്കുമായി മോശം പേര് കിട്ടാന്‍ ഇടയാക്കുന്നവര്‍. അത്തരമൊരു സംഭവത്തിന്റെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയിലും മറ്റുമായി ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ഏറെ പ്രചാരത്തില്‍ വന്നൊരു കാലമാണിത്. തിരക്ക് പിടിച്ച നഗരജീവിതത്തില്‍ ഓണ്‍ലൈന്‍ ഭക്ഷണം മിക്കവരുടേയും ആശ്വാസമാണ്. കൊവിഡ് വന്ന ശേഷം ലോക്ഡൗണ്‍ കൂടി പ്രഖ്യാപിക്കപ്പെട്ടതോടെയാണ് നമ്മുടെ നാടുകളില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി അല്‍പം കൂടി സജീവമായതെന്ന് പറയാം. 

മിക്കപ്പോഴും വളരെ കൃത്യതയോട് കൂടിയ സേവനങ്ങള്‍ തന്നെയാണ് ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണക്കാരും ഡെലിവറി നടത്തുന്നവരുമെല്ലാം നല്‍കുന്നത്. എന്നാല്‍ ഇക്കൂട്ടത്തിലും ചിലരെങ്കിലുമുണ്ടായിരിക്കും, എല്ലാവര്‍ക്കുമായി മോശം പേര് കിട്ടാന്‍ ഇടയാക്കുന്നവര്‍. 

അത്തരമൊരു സംഭവത്തിന്റെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയിലും മറ്റുമായി ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. യുഎസില്‍ നിന്നാണ് ഈ വീഡിയോ വന്നിരിക്കുന്നത്. ഭക്ഷണം ഓര്‍ഡര്‍ ചെയ്ത വീട്ടിലെത്തിച്ചുവെന്ന് കാണിക്കാനായി ഫോട്ടോ എടുത്ത് അയച്ച ശേഷം തിരിച്ചുവന്ന് ആ പാക്കറ്റുമെടുത്ത് പോകുന്ന ഡെലിവറി വുണ്‍ ആണ് വീഡിയോയിലുള്ളത്. 

വീട്ടിലെ മുന്‍വാതിലിന് മുകളിലായി സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ പതിഞ്ഞ ദൃശ്യം പിന്നീട് വീട്ടുകാര്‍ തന്നെയാണ് പുറത്തുവിട്ടത്. വ്യാപകമായി തോതിലാണ് വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള വെട്ടിപ്പ് നടത്തുന്നവരെ വെളിച്ചത്ത് കൊണ്ടുവരേണ്ടതുണ്ടെന്നും ധാരാളം 'കസ്റ്റമേവ്‌സ്' പല തരത്തില്‍ കബളിക്കപ്പെടുന്നുണ്ടെന്നുമാണ് മിക്കവരും എഴുതുന്നത്. 

വീഡിയോ കാണാം...

 

Also Read:- 'സുഷി ഓർഡർ ചെയ്‌താൽ ബോഡി ഷോ ഫ്രീ', കൊവിഡ് ലോക്ക് ഡൗണിൽ കച്ചവടം കുറഞ്ഞപ്പോൾ ജപ്പാനിലെ റെസ്റ്റോറന്റുടമ ചെയ്തത്...

click me!