ഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്കായി ഇതാ ഒരു ഹെൽത്തി സ്മൂത്തി

By Web TeamFirst Published Nov 4, 2020, 7:19 PM IST
Highlights

വീട്ടിൽ മത്തങ്ങയും ചെറുപ്പഴവും ഉണ്ടെങ്കിൽ എളുപ്പം തയ്യാറാക്കാവുന്ന ഒരു സ്മൂത്തിയാണിത്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പോഷകങ്ങൾ മത്തങ്ങയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിൽ കലോറി കുറവാണ്.

മലയാളികളടക്കമുള്ളവരെ അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് അമിതവണ്ണവും അതേത്തുടർന്നുണ്ടാകുന്ന ശാരീരിക അസ്വാസ്ഥ്യങ്ങളും. കൃത്യമായ ഡയറ്റ് നോക്കിയിട്ടും വ്യായാമം ചെയ്തിട്ടും കൂടിയും ഭാരം കുറയുന്നില്ലെന്നാണ് ചിലരുടെ വിഷമം.

ഇക്കൂട്ടരുടെ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും ​ദഹനസബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കുന്ന ഒരു ഹെൽത്തി സ്മൂത്തിയെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് ചെയ്യുന്നവർ ഒരു നേരത്തെ ആഹാരത്തിന് പകരം സ്മൂത്തി കുടിക്കാം.

കാലറി അധികം ശരീരത്തിലെത്തുകയുമില്ല. വയർ നിറഞ്ഞതായി തോന്നുകയും ചെയ്യും. വീട്ടിൽ മത്തങ്ങയും ചെറുപ്പഴവും ഉണ്ടെങ്കിൽ എളുപ്പം തയ്യാറാക്കാവുന്ന ഒരു സ്മൂത്തിയാണിത്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പോഷകങ്ങൾ മത്തങ്ങയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിൽ കലോറി കുറവാണ്.

ഇത് നാരുകളാൽ സമ്പുഷ്ടമാണ്, ഇത് വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. നാരുകളുടെ മികച്ച ഉറവിടമാണ് വാഴപ്പഴം, ഇത് വയറ് എപ്പോഴും നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. എങ്ങനെയാണ് ഈ സ്മൂത്തി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

മത്തങ്ങ               1 കപ്പ്
ചെറുപ്പഴം           1 എണ്ണം
ബദാം പാൽ       1 കപ്പ്
ഐസ് ക്യൂബ്സ്   (ആവശ്യമുള്ളവർക്ക്)

മികളിൽ പറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും ഒന്നിച്ച് ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ആവശ്യമുള്ളവർക്ക് ഐസ്ക്യൂബ്സ് ചേർക്കാവുന്നതാണ്. 

പതിനഞ്ച് വര്‍ഷമായി കഴിക്കുന്നത് ചിക്കന്‍ നഗെറ്റ്‌സും ചിപ്‌സും മാത്രം; പത്തൊമ്പതുകാരിയുടെ വിചിത്രമായ കഥ


 

click me!