ഡയറ്റില്‍ മഞ്ഞള്‍ പാല്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍

Published : Nov 25, 2025, 03:08 PM IST
turmeric milk

Synopsis

മഞ്ഞളിന് അതിന്റെ നിറം നല്‍കുന്ന കുര്‍കുമിന്‍ എന്ന വസ്തു നിരവധി പോഷകങ്ങള്‍ നല്‍കുന്നവയാണ്.

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് മഞ്ഞള്‍. മഞ്ഞളിന് അതിന്റെ നിറം നല്‍കുന്ന കുര്‍കുമിന്‍ എന്ന വസ്തു നിരവധി പോഷകങ്ങള്‍ നല്‍കുന്നവയാണ്. പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അവ എന്തൊക്കെയാണെന്ന് നോക്കാം.

1. രോഗ പ്രതിരോധശേഷി 

രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നതു നല്ലതാണ്. ആന്‍റി ബാക്ടീരിയല്‍, ആന്‍റി ഇന്‍ഫ്ലമേറ്റി ഗുണങ്ങള്‍ അടങ്ങിയ കുര്‍കുമിന്‍ ആണ് ഇതിന് സഹായിക്കുന്നത്.

2. ഹൃദയാരോഗ്യം

മഞ്ഞളിലെ കുര്‍കുമിന് ഹൃദ്രോഗ സാധ്യതയെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനുമുള്ള കഴിവുണ്ട്. അതിനാല്‍ പതിവായി മഞ്ഞള്‍ പാല്‍ കുടിക്കുന്നത് നല്ലതാണ്.

3. ബ്ലഡ് ഷുഗര്‍

മഞ്ഞളിലെ കുര്‍കുമിന് ബ്ലഡ് ഷുഗര്‍ കുറയ്ക്കാനും സഹായിക്കും. അതിനാല്‍ പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത്

4. കുടലിന്‍റെ ആരോഗ്യം

ദഹനക്കേട്, ഗ്യാസ് കെട്ടി വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ, അസിഡിറ്റി തുടങ്ങിയവയെ തടയാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്.

5. എല്ലുകളുടെ ആരോഗ്യം

കാത്സ്യം ധാരാളം അടങ്ങിയതാണ് പാല്‍. അതിനാല്‍ പാലില്‍‌ മഞ്ഞള്‍ ചേര്‍‌ത്ത് കുടിക്കുന്നത് കാത്സ്യം, വിറ്റാമിന്‍ ഡി എന്നിവ ലഭിക്കാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

6. തലച്ചോറിന്‍റെ ആരോഗ്യം

മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ തലച്ചോറിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതിനാല്‍ പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നതു തലച്ചോറിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

7. ഉറക്കം

രാത്രി പാലില്‍ മഞ്ഞള്‍ പാല്‍ കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. മഞ്ഞളിലെ കുര്‍കുമിന്‍ ആണ് ഇതിന് സഹായിക്കുന്നത്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

 

PREV
Read more Articles on
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍