നിങ്ങള്‍ കഴിച്ചിട്ടുള്ളതില്‍ വച്ചേറ്റവും വിചിത്രമായ ഭക്ഷണം ഏതാണ്?

Web Desk   | others
Published : Oct 27, 2020, 10:49 PM IST
നിങ്ങള്‍ കഴിച്ചിട്ടുള്ളതില്‍ വച്ചേറ്റവും വിചിത്രമായ ഭക്ഷണം ഏതാണ്?

Synopsis

ഭക്ഷണവുമായി ബന്ധപ്പെട്ടുള്ള ഒരു രസകരമായ ഒരു ചര്‍ച്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ട്വിറ്ററില്‍ കണ്ടുകൊണ്ടിരിക്കുന്നത്. 'നിങ്ങള്‍ കഴിച്ചിട്ടുള്ളതില്‍ വച്ചേറ്റവും വിചിത്രമായ ഫുഡ് കോംബോ എന്താണ്' എന്നതാണ് ചോദ്യം

ഭക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം മിക്കവാറും നമുക്കെല്ലാം താല്‍പര്യമാണ്. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയകളില്‍ വരുന്ന ചിത്രങ്ങള്‍, ഗെയിമുകള്‍, വീഡിയോകള്‍ എല്ലാം. ഭക്ഷണത്തിലെ ഇഷ്ടാനിഷ്ടങ്ങള്‍, പരീക്ഷണങ്ങള്‍, വിശേഷങ്ങള്‍ എന്നിവയെല്ലാം പങ്കുവയ്ക്കാനും നമ്മള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാറുണ്ട്. 

സമാനമായി ഭക്ഷണവുമായി ബന്ധപ്പെട്ടുള്ള ഒരു രസകരമായ ഒരു ചര്‍ച്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ട്വിറ്ററില്‍ കണ്ടുകൊണ്ടിരിക്കുന്നത്. 'നിങ്ങള്‍ കഴിച്ചിട്ടുള്ളതില്‍ വച്ചേറ്റവും വിചിത്രമായ ഫുഡ് കോംബോ എന്താണ്' എന്നതാണ് ചോദ്യം.

ഇതിന് ഓരോരുത്തരും നല്‍കുന്ന മറുപടിയാണ് ശ്രദ്ധേയമാകുന്നത്. നമ്മള്‍ ഇന്നുവരെ കേട്ടുപോലും പരിചയിച്ചിട്ടില്ലാത്ത 'കോംബോ'കളാണ് പലരും പറയുന്നത്. പരസ്പരം ഒരു ചര്‍ച്ചയ്ക്കുള്ള വേദിയായും വിവരങ്ങള്‍ പങ്കുവയ്ക്കാനുള്ള അവസരമായുമെല്ലാമാണ് പലരും ഈ ട്വീറ്റുകളെ കാണുന്നത്.  

 

 

പിസയും പഴവും, തോരനും ചോക്ലേറ്റും, സ്മൂത്തിയും ബാര്‍ബിക്യു ചിക്കനും എന്ന് തുടങ്ങി ഏറെ വിചിത്രമായ 'കോംബോ'കള്‍ വരെ പങ്കുവയ്ക്കുന്നവരുണ്ട്. ഏതായാലും വ്യത്യസ്തമായ അഭിരുചികളേയും ഭക്ഷണ സംസ്‌കാരങ്ങളേയുമെല്ലാം അറിയാനും മനസിലാക്കാനുമുള്ള ഒരു സന്ദര്‍ഭം കൂടിയാണ് ഈ ചര്‍ച്ചയുണ്ടാക്കുന്നത് എന്നതില്‍ തര്‍ക്കമില്ല. 

Also Read:- ചോക്ലേറ്റിൽ മുക്കിപ്പൊരിച്ചെടുത്ത ചിക്കൻ; വൈറലായി വീഡിയോ; വിമര്‍ശനം...

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍