ഗൗട്ടിനെ തടയാനും യൂറിക് ആസിഡ് കുറയ്ക്കാനും സഹായിക്കുന്ന സസ്യാഹാരങ്ങൾ

Published : May 30, 2025, 11:51 AM ISTUpdated : May 30, 2025, 12:04 PM IST
ഗൗട്ടിനെ തടയാനും യൂറിക് ആസിഡ് കുറയ്ക്കാനും സഹായിക്കുന്ന സസ്യാഹാരങ്ങൾ

Synopsis

ഗൗട്ട് സാധ്യത കുറയ്ക്കാനും യൂറിക് ആസിഡ് തോത് കുറയ്ക്കാനും സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

ശരീരത്തില്‍ യൂറിക് ആസിഡ് കൂടുതലാണോ?  ഇവ അമിതമായി ശരീരത്തില്‍ അടിയുമ്പോള്‍ സന്ധികളുടെയും വൃക്കകളുടെയും ആരോഗ്യത്തെ മോശമായി ബാധിക്കാം. ഗൗട്ട് സാധ്യത കുറയ്ക്കാനും  യൂറിക് ആസിഡ് തോത് കുറയ്ക്കാനും സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

1. ചെറി 

ചെറിയിൽ ആന്തോസയാനിനുകൾ അടങ്ങിയിട്ടുണ്ട്, ഇത് യൂറിക് ആസിഡ് ഉത്പാദനം തടയുകയും ശരീരത്തെ അധിക യൂറിക് ആസിഡ് ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ചെറി സന്ധികളിലെ വേദനയും വീക്കവും കുറയ്ക്കാനും സഹായിക്കും. 

2. നാരങ്ങ

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നാരങ്ങ പോലെയുള്ള സിട്രസ് ഫ്രൂട്ട് കഴിക്കുന്നതും നാരങ്ങാ വെള്ളം കുടിക്കുന്നതും യൂറിക് ആസിഡ് കുറയ്ക്കാനും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

3. വെള്ളരിക്ക 

വെള്ളം ധാരാളം അടങ്ങിയതും പ്യൂറൈനുകള്‍ കുറവുമുള്ള വെള്ളരിക്ക കഴിക്കുന്നതും യൂറിക് ആസിഡിനെ പുറംതള്ളാന്‍ സഹായിക്കും. 

4. ഗ്രീന്‍ ടീ 

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

5. ഫ്ലാക്സ് സീഡ് 

ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ  ഫ്ലാക്സ് സീഡ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാനും സന്ധിവേദനയെ തടയാനും സഹായിക്കും. 

6. ഇഞ്ചി 

ഇഞ്ചിയിലെ ജിഞ്ചറോളിനും ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ഉണ്ട്. ഇതും ഗൗട്ട് മൂലമുള്ള ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.  

PREV
Read more Articles on
click me!

Recommended Stories

തക്കാളി സൂപ്പ് കുടിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
ദിവസവും രാവിലെ കുതിർത്ത ബദാം കഴിച്ചാൽ...