Asianet News MalayalamAsianet News Malayalam

'ഹോട്ട് ഡോഗ്' ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയാമോ? വീഡിയോ...

ഇന്ന് കേരളത്തിലും സോസേജുകള്‍ പതിവായി ഉപയോഗിക്കുന്നവര്‍ കൂടിവരികയാണ്. സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഫ്രീസറുകള്‍ നോക്കിയാല്‍ തന്നെ ഇക്കാര്യം വ്യക്തമാകും. പാകം ചെയ്യാനും കഴിക്കാനുമെല്ലാം എളുപ്പം, അത്ര വലിയ വിലയും ഇല്ല എന്നതെല്ലാം ഇതിന്‍റെ ഉപഭോക്താക്കളെ കൂട്ടുകയാണ്. 

video which shows hot dogs preparation
Author
First Published Jan 19, 2023, 1:34 PM IST

'ഹോട്ട് ഡോഗ്' എന്ന് കേട്ടിട്ടില്ലേ? അതല്ലെങ്കില്‍ സോസേജ്? ഇറച്ചി പ്രോസസ് ചെയ്ത് തയ്യാറാക്കിയെടുക്കുന്നതാണ് ഇത്. പെട്ടെന്ന് പാകം ചെയ്ത് കഴിക്കാൻ പാകത്തില്‍ ഇറച്ചി, മസാലകളും മറ്റും ചേര്‍ത്ത് പ്രോസസ് ചെയ്ത് തയ്യാറാക്കി പാക്കറ്റില്‍ ആക്കി വിപണിയിലെത്തിക്കുകയാണ് കമ്പനികള്‍ ചെയ്യുന്നത്. 

ഇന്ന് കേരളത്തിലും സോസേജുകള്‍ പതിവായി ഉപയോഗിക്കുന്നവര്‍ കൂടിവരികയാണ്. സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഫ്രീസറുകള്‍ നോക്കിയാല്‍ തന്നെ ഇക്കാര്യം വ്യക്തമാകും. പാകം ചെയ്യാനും കഴിക്കാനുമെല്ലാം എളുപ്പം, അത്ര വലിയ വിലയും ഇല്ല എന്നതെല്ലാം ഇതിന്‍റെ ഉപഭോക്താക്കളെ കൂട്ടുകയാണ്. 

ഇപ്പോഴിതാ എങ്ങനെയാണ് ഹോട്ട് ഡോഗ് അഥവാ സോസേജ് തയ്യാറാക്കുന്നത് എന്നത് കാണിക്കുകയാണ് ഒരു വീഡിയോ. 'വാള്‍ സ്ട്രീറ്റ് സില്‍വര്‍' എന്ന ട്വിറ്റര്‍ പേജാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വളരെ വ്യക്തവും വിശദവുമായി ഇത് തയ്യാറാക്കുന്നതിന്‍റെ ഓരോ ഘട്ടങ്ങളും വീഡിയോയില്‍ കാണാവുന്നതാണ്. 

എന്നാല്‍ ചിലര്‍ക്ക് പക്ഷേ ഇത് കാണുന്നതും അസ്വസ്ഥത ജനിപ്പിച്ചേക്കാം. പ്രത്യേകിച്ച് നോണ്‍-വെജ്  പച്ചയ്ക്ക് കാണുന്നവര്‍ക്കും മറ്റും. എന്തായാലും മറ്റുള്ളവരെ സംബന്ധിച്ച് കാഴ്ചയ്ക്ക് വളരെയധികം കൗതുകം നിറയ്ക്കുന്നത് തന്നെയാണീ ദൃശ്യം. 

ബീഫിന്‍റെ സോസേജ് തയ്യാറാക്കുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. വൃത്തിയാക്കിയ ഇറച്ചി ചതച്ച് അതിനെ മുഴുവനായി കുഴമ്പ് പരുവത്തിലാക്കിയെടുത്ത ശേഷം ഇതിലേക്ക് ഉപ്പും മുളകും മസാലയുമെല്ലാം ചേര്‍ത്ത് വീണ്ടും കുഴച്ച് പരുവപ്പെടുത്തിയാണ് ഉരുണ്ട സിലിണ്ടറിക്കല്‍ ഘടനയില്‍ അവസാനം ഹോട്ട് ഡോഗ് ആക്കിയെടുക്കുന്നത് 

ഒരുപാട് വിവിധ ഘട്ടങ്ങളില്‍ പലതരം പ്രോസസിലൂടെ കടന്നുപോയിട്ടാണ് സോസേജ് നമ്മുടെ കൈകളിലെത്തുന്ന രീതിയിലുള്ളതായി മാറുന്നത്. എല്ലാം മെഷീനുകളില്‍ തന്നെയാണ് ചെയ്യുന്നത്. ഇത് കാണുന്നത് തീര്‍ച്ചയായും ഇത്തരം വിഷയങ്ങളില്‍ താല്‍പര്യമുള്ളവരെ സംബന്ധിച്ച് രസകരമായ കാഴ്ച തന്നെയാണ്. നിരവധി പേരാണ് ഇത്തരമൊരു വീഡിയോ പങ്കുവച്ചതിന് ഈ പേജിനോട് നന്ദി അറിയിക്കുന്നത്. 

പത്ത് ലക്ഷത്തിലധികം പേരാണ് രണ്ട് ദിവസത്തിനകം വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

വീഡിയോ കണ്ടുനോക്കൂ...

 

Also Read:- എങ്ങനെയാണ് കരിമ്പില്‍ നിന്ന് പഞ്ചസാരയുണ്ടാക്കുന്നത്; വീഡിയോ

Follow Us:
Download App:
  • android
  • ios