Asianet News MalayalamAsianet News Malayalam

Viral Video : 'വെജിറ്റേറിയനാണ്, ബോണ്‍ലെസ് ചിക്കനേ കഴിക്കൂ'; രസകരമായ വീഡിയോ

വെജിറ്റേറിയന്‍ ഡയറ്റ് എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസില്‍ പച്ചക്കറി മാത്രം കഴിക്കുന്നവര്‍ എന്ന് തന്നെയാണ് ആദ്യം വരിക. എന്നാല്‍ വെജിറ്റേറിയനാണെന്ന് അവകാശപ്പെടുകയും കൂട്ടത്തില്‍ ചില നോണ്‍-വെജ് വിഭവങ്ങള്‍ കഴിക്കുകയും ചെയ്യുന്ന ചില സുഹൃത്തുക്കളെയെങ്കിലും ഇടയ്ക്ക് കാണാം

video in which content creator teases vegetarians for their excuses to eat meat
Author
Mumbai, First Published Feb 24, 2022, 10:19 AM IST

ഡയറ്റ് അഥവാ ഭക്ഷണരീതി, ( Diet Plan ) ഓരോരുത്തര്‍ക്കും ഓരോ തരത്തിലാണ്. പച്ചക്കറികള്‍ മാത്രം കഴിക്കുന്നവര്‍, പച്ചക്കറിക്കൊപ്പം തന്നെ മത്സ്യ-മാംസാദികളും കഴിക്കുന്നവര്‍, ( Non vegetarian Diet )  പച്ചക്കറിയും മുട്ടയും മാത്രം കഴിക്കുന്നവര്‍, മത്സ്യമൊഴികെ മറ്റെല്ലാം കഴിക്കുന്നവര്‍ എന്നിങ്ങനെ പല രീതിയില്‍ ഡയറ്റ് വരാം. 

പല കാരണങ്ങള്‍ കൊണ്ടുമാണ് ഇത്തരത്തില്‍ ആളുകള്‍ പല ഡയറ്റ് പിന്തുടരുന്നത്. ശീലം, സംസ്‌കാരം, വിശ്വാസം, വ്യക്തിപരമായ അഭിരുചി, ആദര്‍ശം എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ ഇതിനെ സ്വാധീനിക്കാം. 

എന്തായാലും വെജിറ്റേറിയന്‍ ഡയറ്റ് എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസില്‍ പച്ചക്കറി മാത്രം കഴിക്കുന്നവര്‍ എന്ന് തന്നെയാണ് ആദ്യം വരിക. എന്നാല്‍ വെജിറ്റേറിയനാണെന്ന് അവകാശപ്പെടുകയും കൂട്ടത്തില്‍ ചില നോണ്‍-വെജ് വിഭവങ്ങള്‍ കഴിക്കുകയും ചെയ്യുന്ന ചില സുഹൃത്തുക്കളെയെങ്കിലും ഇടയ്ക്ക് കാണാം. 

അത്തരക്കാരെ പരിഹസിച്ചുകൊണ്ട് വിനീത് ശ്രീനിവാസന്‍ എന്ന കണ്ടന്റ് ക്രിയേറ്റര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചൊരു വീഡിയോ ആണിപ്പോള്‍ ശ്രദ്ധേയമാകുന്നത്. വെജിറ്റേറിയനായ ആളുകള്‍ ചിക്കന്‍ കഴിക്കുമെന്ന് പറയുന്നതിനെ പരിഹസിച്ചുകൊണ്ടാണ് വീഡിയോ. 

രണ്ട് സുഹൃത്തുക്കള്‍ തമ്മിലുള്ള സംഭാഷണമെന്ന നിലയിലാണ് വീഡിയോ ചെയ്തിരിക്കുന്നത്. ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനെ കുറിച്ച് പറയുന്നയാളോട് താന്‍ വെജിറ്റേറിയന്‍ ആണെന്ന് ഓര്‍മ്മിപ്പിക്കുകയാണ് രണ്ടാമനായ സുഹൃത്ത്. തുടര്‍ന്ന് ക്ഷമാപണം നടത്തുന്ന ഒന്നാമനോട് താന്‍ വെജിറ്റേറിയനായതിനാല്‍ തനിക്ക് ബോണ്‍ലെസ് ചിക്കന്‍ ഓര്‍ഡര്‍ ചെയ്താല്‍ മതിയെന്നാണ് രണ്ടാമന്‍ പറയുന്നത്. 

വെജിറ്റേറിയനാണെങ്കില്‍ എങ്ങനെയാണ് ചിക്കന്‍ കഴിക്കുകയെന്നാണ് ഒന്നാമന്റെ സംശയം. വെജിറ്റേറിയന്‍സിന് ബോണ്‍ലെസ് ചിക്കന്‍ കഴിക്കാം, അത് പച്ചക്കറി പോലെ തന്നെയാണെന്നാണ് രണ്ടാമന്‍ ഇതിന് നല്‍കുന്ന മറുപടി. 

ഇന്‍സ്റ്റഗ്രാമിലെ ഭക്ഷണപ്രേമികള്‍ക്കിടയില്‍ വീഡിയോ വലിയ രീതിയിലാണ് ശ്രദ്ധ നേടുന്നത്. ധാരാളം പേര്‍ തങ്ങള്‍ക്കുണ്ടായിട്ടുള്ള സമാനമായ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. ഒപ്പം തന്നെ രസകരമായ ഒരുപാട് കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. 

 

 

Also Read:- ഭര്‍ത്താവിനെ വേണോ, അതോ മട്ടണ്‍ വേണോ? രസകരമായ ട്വീറ്റ്...

 

മത്സ്യം കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ മാത്രം കഴിക്കുന്നവര്‍ക്ക് മീനിന്റെ മണം പോലും ഇഷ്ടമല്ലായിരിക്കും. അത്തരത്തില്‍ വെജ് പ്രേമികള്‍ക്കായി ഒരു ഫിഷ് ഫ്രൈ തയ്യാറാക്കി അവതരിപ്പിച്ചിരിക്കുകയാണ് ദില്ലിയിലെ ഒരു ഭക്ഷണശാലക്കാര്‍. സംഭവം ശുദ്ധ വെജിറ്റേറിയന്‍ ഫിഷ് ഫ്രൈയാണത്രേ. 

ഫൂഡീ ഇന്‍കാര്‍നേറ്റ് എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഈ ഫിഷ് ഫ്രൈയുടെ വീഡിയോ പുറത്തുവന്നിരിക്കുന്നത്. വെജിറ്റേറിയന്‍ ഫിഷ് ഫ്രൈ തയ്യാറാക്കുന്ന വിധമാണ് വീഡിയോയിലുള്ളത്. സോയ കൊണ്ടാണ് മത്സ്യ രൂപം തയ്യാറാക്കുന്നത്. ശേഷം ഇത് കോണ്‍ഫ്‌ളോര്‍ പേസ്റ്റിലും കോണ്‍ഫ്‌ളേക്‌സിലുമൊക്കെ മിക്‌സ് ചെയ്ത് നന്നായി ഫ്രൈ ചെയ്‌തെടുക്കുന്നു. നന്നായി മൊരിച്ചെടുത്തു കഴിഞ്ഞ ഫിഷ് ഫ്രൈ കണ്ടാല്‍ ശരിക്കുള്ള മീനാണെന്നേ പറയൂ...Read More...

Follow Us:
Download App:
  • android
  • ios