മനോഹരമായ ചിരിയോടെ റൊട്ടി പരത്തുന്ന പെണ്‍കുട്ടി; വീഡിയോ കണ്ടത് 20 ലക്ഷം പേര്‍!

Published : Jun 04, 2021, 12:34 PM ISTUpdated : Jun 04, 2021, 12:41 PM IST
മനോഹരമായ ചിരിയോടെ റൊട്ടി പരത്തുന്ന പെണ്‍കുട്ടി; വീഡിയോ കണ്ടത് 20 ലക്ഷം പേര്‍!

Synopsis

മനോഹരമായ ചിരിയോടെ റൊട്ടി (ചപ്പാത്തി) പരത്തുന്ന പെണ്‍കുട്ടിയെ ആണ് വീഡിയോയില്‍ കാണുന്നത്. തന്നെ ക്യാമറയില്‍ പകര്‍ത്തുന്നുണ്ടെന്ന് അറിയാതെ റൊട്ടി പരുത്തുകയായിരുന്നു അവള്‍. 

ചന്തയിൽ ചായ വിറ്റുകൊണ്ടിരുന്ന നീലക്കണ്ണുകളുടെ ഉടമയായ അർഷദ് ഖാന്‍ എന്ന പാകിസ്ഥാന്‍ സ്വദേശിയെ ഓര്‍മ്മയുണ്ടോ? ഒരൊറ്റ ചിത്രം കൊണ്ടാണ് ആ യുവാവിന്റെ ജീവിതം മാറിമറിഞ്ഞത്. സ്ഥലത്തെ പ്രാദേശിക ഫൊട്ടോഗ്രാഫറായ ജിയാ അലിയുടെ ഒരൊറ്റ ക്ലിക്ക് കൊണ്ട് 2016ല്‍ മോഡലിങ്ങിന്റെ ഗ്ലാമർ ലോകത്തേയ്ക്ക് അയാള്‍ പറന്നതിന് ചരിത്രം സാക്ഷിയാണ്. 

അത്തരത്തിലിതാ ഒരു പെണ്‍കുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്. മനോഹരമായ ചിരിയോടെ റൊട്ടി (ചപ്പാത്തി) പരത്തുന്ന പെണ്‍കുട്ടിയെ ആണ് വീഡിയോയില്‍ കാണുന്നത്. 

നിഷ്കളങ്കമായ മുഖമാണ് പെണ്‍കുട്ടിയെ വൈറലാക്കിയത്. തന്നെ ക്യാമറയില്‍ പകര്‍ത്തുന്നുണ്ടെന്ന് അറിയാതെ റൊട്ടി പരുത്തുകയായിരുന്നു അവള്‍. എന്നാല്‍ ക്യാമറകണ്ണുകള്‍ തന്നെ നോക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ അവള്‍ ഒരു ചെറിയ പുഞ്ചിരിയും സമ്മാനിച്ചു. ശേഷം റൊട്ടി പരുത്തുന്നതില്‍ ശ്രദ്ധ തിരിച്ചു. 

 

 

 

പെണ്‍കുട്ടിയുടെ മറ്റ് വിവരങ്ങള്‍ ലഭ്യമല്ല. എന്തായാലും സോഷ്യല്‍ മീഡിയയിലൂടെ വൈറലായ വീഡിയോ ഇതുവരെ 20 ലക്ഷം പേരാണ് കണ്ടത്. 'സുന്ദരി', 'മനോഹരമായ ചിരി',  'സിനിമയില്‍ അഭിനയിച്ചൂടെ' തുടങ്ങിയ കമന്‍റുകളുമായി ആളുകളും രംഗത്തെത്തി. 

Also Read: ചപ്പാത്തി എളുപ്പത്തില്‍ തയ്യാറാക്കാന്‍ ഇങ്ങനെയൊരു വഴി കണ്ടിട്ടുണ്ടോ? വൈറലായി വീഡിയോ...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍