കുഴച്ചുവച്ചിരിക്കുന്ന മാവ് ചെറിയ ഉരുളകളാക്കുന്ന യുവതിയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം ഈ ഉരുളകള്‍ ഓരോന്നും ചപ്പാത്തി പലവയില്‍ വച്ച് പരത്തുക.

തിരക്കുപിടിച്ച ദൈനംദിന ജീവിതത്തിലൂടെ കടന്നുപോകുന്നവര്‍ക്ക് എളുപ്പത്തില്‍ ചപ്പാത്തി അല്ലെങ്കില്‍ റൊട്ടി തയ്യാറാക്കാനുള്ള ഒരു വിദ്യയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. കുഴച്ചുവച്ചിരിക്കുന്ന മാവ് ചെറിയ ഉരുളകളാക്കുന്ന യുവതിയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്.

ശേഷം ഈ ഉരുളകള്‍ ഓരോന്നും ചപ്പാത്തി പലവയില്‍ വച്ച് പരത്തുക. ഇനി അടുപ്പിലിരിക്കുന്ന പ്രഷര്‍ കുക്കറിലേയ്ക്ക് പരത്തിവച്ചിരിക്കുന്ന മൂന്ന് ചപ്പാത്തികളിട്ട് മൂടിവയ്ക്കുക. രണ്ട് മിനിറ്റിന് ശേഷം കുക്കറിനുള്ളില്‍ നിന്നും ചൂടോടെ മൂന്ന് ചപ്പാത്തികളും എടുക്കുന്ന യുവതിയെ ആണ് വീഡിയോയില്‍ കാണുന്നത്.

ചപ്പാത്തി തയ്യാറാക്കുന്ന കല്ലില്‍ വച്ച് ചുട്ടെടുക്കുന്നതിന് പകരം ഇത്തരത്തില്‍ കുക്കറില്‍ വച്ച് ചപ്പാത്തി തയ്യാറാക്കുമ്പോള്‍ സമയം ലാഭിക്കാമെന്ന് സാരം. എന്തായാലും വീഡിയോ ഇപ്പോള്‍ സൈബര്‍ ലോകത്ത് ഹിറ്റായി മാറിയിരിക്കുകയാണ്. 

Also Read: വെളുത്തുള്ളിയുടെ തൊലി എളുപ്പം കളയാന്‍ ഒരു കിടിലന്‍ 'ടിപ്'; വീഡിയോ വൈറല്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona