Viral Video: 'എന്‍റെ ഭക്ഷണത്തില്‍ തൊട്ടാല്‍ നോക്കിക്കോ...'; രസകരം ഈ കുരുന്നിന്‍റെ വീഡിയോ

Published : Sep 13, 2022, 03:42 PM ISTUpdated : Sep 13, 2022, 03:43 PM IST
Viral Video: 'എന്‍റെ ഭക്ഷണത്തില്‍ തൊട്ടാല്‍ നോക്കിക്കോ...'; രസകരം ഈ കുരുന്നിന്‍റെ വീഡിയോ

Synopsis

രസകരമായ വീഡിയോ എന്നാണ് ആളുകളുടെ അഭിപ്രായം. അതേസമയം മറ്റുള്ളവര്‍ക്ക് കൂടി സാധനങ്ങള്‍ പങ്കുവയ്ക്കാനുള്ള സ്വാഭാവം ഈ പ്രായത്തിലെ വളര്‍ത്തണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. 

ദിവസവും  പുതുമയാര്‍ന്ന പലതരം വീഡിയോകളാണ്  നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. അതില്‍ കുട്ടികളുടെ രസകരമായ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. കുട്ടികളുടെ കളിയും ചിരിയും കുറുമ്പും ഒക്കെ കാണുന്നത് തന്നെ മനസ്സിന് സന്തോഷം നല്‍കുകയും  മാനസിക സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. അച്ഛനമ്മമാരുടെ കണ്ണുവെട്ടിച്ച് മിഠായി എടുത്ത രണ്ട് കുരുന്നുകളുടെ വീഡിയോ അടുത്തിടെ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. 

ഇഷ്ടപ്പെട്ട ഭക്ഷണസാധനം കൺമുന്നിൽകൊണ്ടു വച്ചിട്ട് തൊട്ടുപോകരുത് എന്ന് പറഞ്ഞാൽ കുട്ടികള്‍ കേള്‍ക്കുമോ? കുഞ്ഞുങ്ങളുടെ കൈയെത്തുംദൂരത്ത് തന്നെ മിഠായിവച്ചിട്ട് തൊടരുത് എന്നുപറഞ്ഞിട്ട് അച്ഛൻ സ്ഥലം വിട്ടു. രണ്ടാൾക്കും കൊതി സഹിക്കാനാവാത്ത അവസ്ഥ. രണ്ടുപേരും പരസ്പരം നോക്കി. ശേഷം കാൻഡി എടുക്കാം അല്ലേ എന്ന അർത്ഥത്തിൽ  രണ്ടുപേരും തല കുലുക്കുന്നതും അവ കട്ട് എടുക്കുന്നതും വീഡിയോയില്‍ കാണാം. 

ഇപ്പോഴിതാ മറ്റൊരാള്‍ തന്‍റെ ഭക്ഷണം തട്ടിപ്പറിക്കാന്‍ നോക്കിയപ്പോഴുള്ള ഒരു കുഞ്ഞിന്‍റെ പ്രതികരണമാണ് സൈബര്‍ ലോകത്തെ ചിരിപ്പിക്കുന്നത്. കൈയില്‍ ഒരു പാക്കറ്റ് ചിപ്സുമായി സോഫയില്‍ ഇരിക്കുന്ന കുഞ്ഞിനെ ആണ് വീഡിയോയില്‍ കാണുന്നത്. ഓരോ ചിപ്സും വായിലിട്ട് ആസ്വദിച്ച് കഴിക്കുകയാണ് കുരുന്ന്. പെട്ടെന്ന് തൊട്ടടുത്ത് ഇരുന്നയാള്‍ കുഞ്ഞിന്‍റെ കൈയില്‍ ഇരുന്ന പാക്കറ്റിനുള്ളില്‍ കൈ ഇടുകയായിരുന്നു. 

ഉടന്‍ തന്നെ കുട്ടി പാക്കറ്റ് മാറ്റുകയായിരുന്നു. 'എന്‍റെ ചിപ്സില്‍ തൊട്ടാല്‍ നോക്കിക്കോ' എന്ന രീതിയില്‍ ഒരു നോട്ടവും പാസാക്കി. 'happyfacesgoal' എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്.  'ആരെങ്കിലും എന്‍റെ ഭക്ഷണം എടുത്താല്‍..' എന്ന ക്യാപ്ഷനോടെ ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

വീഡിയോ ഇതുവരെ 6.1 മില്ല്യണ്‍ ആളുകളാണ് കണ്ടത്. രസകരമായ വീഡിയോ എന്നാണ് ആളുകളുടെ അഭിപ്രായം. അതേസമയം മറ്റുള്ളവര്‍ക്ക് കൂടി സാധനങ്ങള്‍ പങ്കുവയ്ക്കാനുള്ള സ്വാഭാവം ഈ പ്രായത്തിലെ വളര്‍ത്തണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. 

 

Also Read: ഒരുകൂട്ടം പക്ഷികള്‍ക്ക് ഭക്ഷണം നല്‍കുന്ന ചെരുപ്പുകുത്തി; ഹൃദ്യമായ വീഡിയോ

PREV
Read more Articles on
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍