Viral Video : 'ഹമ്പോ ഇതെന്ത് ഐസ്‌ക്രീം?'; വൈറലായി വീഡിയോ

Web Desk   | others
Published : Jan 18, 2022, 10:57 PM IST
Viral Video : 'ഹമ്പോ ഇതെന്ത് ഐസ്‌ക്രീം?'; വൈറലായി വീഡിയോ

Synopsis

90 കിലോഗ്രാം റോളര്‍ ഐസ്‌ക്രീം എന്നാണിതിന്റെ പേര്. വളരെ സവിശേഷമായ രീതിയിലാണിത് തയ്യാറാക്കുന്നത്.  

നിത്യവും ഭക്ഷണവുമായി ബന്ധപ്പെട്ട് എത്രയോ വ്യത്യസ്തങ്ങളായ വീഡിയോകളാണ് ( Food Video ) നാം സോഷ്യല്‍ മീഡിയ ( Social Media )  മുഖാന്തരം കാണുന്നത്. ഇവയില്‍ മിക്കതും വൈവിധ്യമാര്‍ന്ന രുചിഭേദങ്ങളുടെ പരീക്ഷണങ്ങളാകാറാണ് പതിവ്, അല്ലേ?

പലപ്പോഴും സ്ട്രീറ്റ് ഫുഡുകളിലാണ് അധികവും പരീക്ഷണങ്ങള്‍ നടത്തിക്കാണാറുള്ളത്. കാഴ്ചയില്‍ തന്നെ നമ്മളില്‍ കൗതുകവും പുതുമയുമുണ്ടാക്കുന്നതും ഒരിക്കലെങ്കിലും രുചിച്ചുനോക്കണമെന്ന ആഗ്രഹം നിറയ്ക്കുന്നതുമായിരിക്കും പല പരീക്ഷണങ്ങളും. 

അത്തരത്തിലൊരു പാചക പരീക്ഷണത്തിന്റെ വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഹൈദരാബാദിലെ ഒരു സ്ട്രീറ്റ് ഫുഡ് സ്റ്റാളില്‍ തയ്യാറാക്കുന്ന 'സ്‌പെഷ്യല്‍' ഐസ്‌ക്രീം ആണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. 

90 കിലോഗ്രാം റോളര്‍ ഐസ്‌ക്രീം എന്നാണിതിന്റെ പേര്. വളരെ സവിശേഷമായ രീതിയിലാണിത് തയ്യാറാക്കുന്നത്. പഴങ്ങളും മറ്റ് പല ചേരുവകളും ചേര്‍ത്ത് റോളറില്‍ വച്ച് ചുറ്റിച്ച് തയ്യാറാക്കുന്ന ഭീമന്‍ ഐസ്‌ക്രീമില്‍ നിന്ന് ചുരണ്ടിയാണ് ആവശ്യക്കാര്‍ക്ക് നല്‍കുന്നത്. പ്ലേറ്റൊന്നിന് 60 രൂപയാണേ്രത ചാര്‍ജ്. എന്തായാലും ഒന്ന് രുചിച്ചുനോക്കേണ്ടത് തന്നെയാണെന്നാണ് ഇത് കഴിച്ചവരുടെ സാക്ഷ്യപ്പെടുത്തല്‍. 

ഏതായാലും ഐസ്‌ക്രീമിന്റെ വീഡിയോ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ഭക്ഷണപ്രേമികള്‍ക്കിടയില്‍ ശ്രദ്ധേയമായിട്ടുണ്ട്. ലക്ഷക്കണക്കിന് പേരാണ് വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

വീഡിയോ കണ്ടുനോക്കൂ...

 

Also Read:- 'മസാല ദോശ ഐസ്‌ക്രീം റോള്‍'; വിചിത്രമായ പാചകപരീക്ഷണം

PREV
Read more Articles on
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍