ഒരു സ്ട്രീറ്റ് ഫുഡ് സ്റ്റാളില്‍ മസാലദോശയില്‍ നടത്തിയിരിക്കുന്ന വളരെ വ്യത്യസ്തമായ പരീക്ഷണമാണ് ഈ വീഡിയോയിലുള്ളത്. മസാലദോശയ്‌ക്കൊപ്പം ഐസ്‌ക്രീം കൂടി ചേര്‍ത്ത്,'മസാല ദോശ ഐസ്‌ക്രീം റോള്‍' ആണ് ഇതില്‍ പാചകം ചെയ്യുന്നയാള്‍ തയ്യാറാക്കിയിരിക്കുന്നത്

ഇന്ന് നിത്യവും സോഷ്യല്‍ മീഡിയ ( Social Media ) മുഖാന്തരം വ്യത്യസ്തങ്ങളായ നിരവധി വീഡിയോകളും ( Viral Video ) വാര്‍ത്തകളുമാണ് നാം കാണുകയും അറിയുകയും ചെയ്യുന്നത്. ഇവയില്‍ പലതും നാം മുമ്പ് കേട്ടോ അനുഭവിച്ചോ പരിചയിച്ചതാകണമെന്നില്ല. 

പ്രത്യേകിച്ച് ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകളാണ് ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെയും വ്യാപകമായി പ്രചരിക്കപ്പെടാറ്. ഭക്ഷണത്തിലെ വൈവിധ്യങ്ങള്‍, പരീക്ഷണങ്ങള്‍, അമ്പരപ്പിക്കുന്ന ട്രെന്‍ഡുകള്‍ എല്ലാം വീഡിയോകളായി നമുക്ക് മുമ്പിലെത്താറുണ്ട്. 

അത്തരത്തില്‍ വൈറലായൊറു ഫുഡ് വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും പ്രചാരത്തിലുള്ള വിഭവങ്ങളാണ് 'സ്ട്രീറ്റ് ഫുഡ്'. ഇന്ന് ഭക്ഷണത്തില്‍ ഏറ്റവുമധികം പരീക്ഷണങ്ങള്‍ നടത്തപ്പെടുന്നതും സ്ട്രീറ്റ് ഫുഡ് വിഭവങ്ങളിലാണ്. 

സമാനമായി ഒരു സ്ട്രീറ്റ് ഫുഡ് സ്റ്റാളില്‍ മസാലദോശയില്‍ നടത്തിയിരിക്കുന്ന വളരെ വ്യത്യസ്തമായ പരീക്ഷണമാണ് ഈ വീഡിയോയിലുള്ളത്. മസാലദോശയ്‌ക്കൊപ്പം ഐസ്‌ക്രീം കൂടി ചേര്‍ത്ത്,'മസാല ദോശ ഐസ്‌ക്രീം റോള്‍' ആണ് ഇതില്‍ പാചകം ചെയ്യുന്നയാള്‍ തയ്യാറാക്കിയിരിക്കുന്നത്. 

മസാലദോശ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച്, അതില്‍ ഐസ്‌ക്രീം ചേര്‍ത്ത് അവ നന്നായി യോജിപ്പിച്ച് അത് വീണ്ടും പരത്തി, റോള്‍ ആക്കിയെടുക്കുകയാണ് ചെയ്യുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ട ഈ വീഡിയോ ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. ഭക്ഷണപ്രേമികളായ ധാരാളം പേര്‍ ഈ പരീക്ഷണത്തെ കൗതുകത്തോടെ സമീപിക്കുന്നുണ്ടെങ്കിലും പൊതുവില്‍ വലിയ വിമര്‍ശനമാണ് മസാല ദോശ ഐസ്‌ക്രീം റോളിന് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരിക്കുന്നത്. 

വൈറലായ വീഡിയോ ഒന്ന് കണ്ടുനോക്കൂ...

View post on Instagram

Also Read:-ഇത് എരിവും മധുരവും ചേര്‍ന്നൊരു വിചിത്ര കോമ്പിനേഷന്‍; വീഡിയോ