കണ്ണ് എരിയും മുമ്പ് ഉള്ളിയരിഞ്ഞ് തീര്‍ക്കാം; വൈറലായി വീഡിയോ...

Web Desk   | others
Published : Apr 02, 2020, 09:10 PM IST
കണ്ണ് എരിയും മുമ്പ് ഉള്ളിയരിഞ്ഞ് തീര്‍ക്കാം; വൈറലായി വീഡിയോ...

Synopsis

വീട്ടമ്മമാരെ സംബന്ധിച്ച് അവര്‍ക്കിത് ശീലങ്ങളുടെ ഭാഗമാണ്. എങ്കിലും കണ്ണ് എരിയാതെ ഉള്ളി അരിയാമെങ്കില്‍ അതുതന്നെയല്ലേ നല്ലത്? ഇതിന് വേണ്ടി കിടിലനൊരു 'ടിപ്പ്' പങ്കുവയ്ക്കുകയാണ് ജെയ്‌സീ ബാസോ എന്ന ടിക് ടോക് താരം. കണ്ണ് എരിഞ്ഞുതുടങ്ങും മുമ്പ് ഉള്ളി അരിഞ്ഞുതീര്‍ക്കാനുള്ള ഒരെളുപ്പ വഴിയാണ് ജെയ്‌സീ വീഡിയോ ആയി പങ്കുവച്ചിരിക്കുന്നത്

ഉള്ളി ചേര്‍ക്കാത്ത കറികള്‍ ഇന്ത്യന്‍ ഭക്ഷണങ്ങളില്‍ അപൂര്‍വ്വമാണ് എന്ന് പറയേണ്ടിവരും. അത്രയും അവശ്യമായ പച്ചക്കറിയാണ് നമുക്ക് ഉള്ളി. ആകെയും ഇതുകൊണ്ടുള്ള ഒരേയൊരു പ്രശ്‌നം ഒരുപക്ഷേ ഇത് അരിയുമ്പോഴുള്ള കണ്ണ് നീറ്റലായിരിക്കും. വീട്ടമ്മമാരെ സംബന്ധിച്ച് അവര്‍ക്കിത് ശീലങ്ങളുടെ ഭാഗമാണ്. എങ്കിലും കണ്ണ് എരിയാതെ ഉള്ളി അരിയാമെങ്കില്‍ അതുതന്നെയല്ലേ നല്ലത്?

ഇതിന് വേണ്ടി കിടിലനൊരു 'ടിപ്പ്' പങ്കുവയ്ക്കുകയാണ് ജെയ്‌സീ ബാസോ എന്ന ടിക് ടോക് താരം. കണ്ണ് എരിഞ്ഞുതുടങ്ങും മുമ്പ് ഉള്ളി അരിഞ്ഞുതീര്‍ക്കാനുള്ള ഒരെളുപ്പ വഴിയാണ് ജെയ്‌സീ വീഡിയോ ആയി പങ്കുവച്ചിരിക്കുന്നത്. സെക്കന്‍ഡുകള്‍ കൊണ്ട് ഉള്ളിയരിയുന്ന ജോലി തീരുമെന്നതും ഇതിലെ ആകര്‍ഷമാണ്. 

ഉള്ളി രണ്ടായി മുറിച്ച ശേഷം ഓരോ കഷ്ണത്തിന്റേയും വശത്ത് നിന്നായി വരഞ്ഞുതുടങ്ങിയ ശേഷം സാധാരണ അരിയുന്നത് പോലെ കൊത്തിയരിയുന്നതാണ് ജെയ്‌സീയുടെ 'ടിപ്പ്'. ഇത് വീഡിയോയില്‍ കാണുന്നതിലൂടെ വ്യക്തമായി മനസിലാക്കാനാകും. 

 

@jayceebaso

Here’s a lil hack for dicing an onion super quickly 🧅🤠 (If you haven’t seen it already)

♬ Savage - Megan Thee Stallion

 

പാകവുമായി ബന്ധപ്പെട്ട് ഇതുപോലുള്ള നിരവധി പൊടിക്കൈകള്‍ ജെയ്‌സീ ടിക് ടോക്കിലൂടെ പങ്കുവയ്ക്കാറുണ്ട്. ഓസ്‌ട്രേലിയയിലെ സിഡ്‌നി സ്വദേശിയാണ് ഇവര്‍. 

PREV
click me!

Recommended Stories

ഫ്ളാക്സ് സീഡിന്റെ അതിശയിപ്പിക്കുന്ന ആറ് ആരോ​ഗ്യ​ഗുണങ്ങൾ
ഹോട്ട് ചോക്ലേറ്റ് പ്രിയരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ