Street Food : മിറിന്‍ഡയില്‍ മുക്കിയെടുത്ത പാനിപൂരി; പ്രതികരിച്ച് സോഷ്യല്‍ മീഡിയ !

Published : Dec 17, 2021, 02:38 PM ISTUpdated : Dec 17, 2021, 03:19 PM IST
Street Food : മിറിന്‍ഡയില്‍ മുക്കിയെടുത്ത പാനിപൂരി; പ്രതികരിച്ച്  സോഷ്യല്‍ മീഡിയ !

Synopsis

മിറിന്‍ഡ ഉപയോഗിച്ചാണ് ഇവിടെ ഗോല്‍ഗപ്പ തയ്യാറാക്കുന്നത്. മിറിന്‍ഡയുടെ കുപ്പി കുലുക്കുന്ന  കച്ചവടക്കാരനില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. 

വഴിയോര കച്ചവടത്തില്‍ പല തരത്തിലുള്ള പരീക്ഷണ വിഭവങ്ങള്‍ നാം അടുത്തിടെയായി സോഷ്യല്‍ മീഡിയയിലൂടെ (social media) കാണുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ സ്ട്രീറ്റ് വിഭവങ്ങളില്‍ ( Street Food ) ഏറെ ആരാധകരെ നേടിയ ഒരു വിഭവമാണ് ഗോല്‍ഗപ്പ ( Golgappe ) അഥവാ പാനിപൂരി. ഇപ്പോഴിതാ പാനിപൂരിയില്‍ (Panipuri) പരീക്ഷണം നടത്തിയ ഒരു വീഡിയോ ആണ്  സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

മിറിന്‍ഡ ഉപയോഗിച്ചാണ് ഇവിടെ ഗോല്‍ഗപ്പ തയ്യാറാക്കുന്നത്. മിറിന്‍ഡയുടെ കുപ്പി കുലുക്കുന്ന  കച്ചവടക്കാരനില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം ഗോല്‍ഗപ്പയില്‍ ആലൂവും കടലയും മറ്റുമൊക്കെ നിറച്ചശേഷം മിറിന്‍ഡയില്‍ മുക്കിയെടുക്കുകയാണ് ചെയ്യുന്നത്. 

 

ജയ്പൂരില്‍ നിന്നുള്ള ഈ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ ആണ് പ്രചരിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. പാനിപൂരിയോട് കാണിക്കുന്ന ഈ ക്രൂരത എന്ന് അവസാനിപ്പിക്കും എന്നാണ് ആളുകളുടെ ചോദ്യം. 

Also Read: 'സ്യൂഡോണിമസ് ബിറ്റ്‌കോയിന്‍ ഒണിയന്‍ പാറ്റി സമൂസ'; ഇത് എന്തൊരു മെനുവെന്ന് സോഷ്യല്‍ മീഡിയ!

PREV
click me!

Recommended Stories

പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍
ശരീരഭാരം കുറയ്ക്കാൻ മല്ലിയില മതി; ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം