Vishu 2024 ; കിടിലൻ അരിയട എള്ള് പായസം ; എളുപ്പം തയ്യാറാക്കാം

Published : Apr 11, 2024, 12:08 PM ISTUpdated : Apr 11, 2025, 02:48 PM IST
Vishu 2024 ;  കിടിലൻ അരിയട എള്ള് പായസം ; എളുപ്പം തയ്യാറാക്കാം

Synopsis

എളുപ്പം തയ്യാറാക്കാം രുചികരമായ അരിയട എള്ള് പായസം...രജനി തയ്യാറാക്കിയ പാചകക്കുറിപ്പ്...

'ഈ വിഷു വ്യത്യസ്ത വിഭവങ്ങൾ കൊണ്ട് കൂടുതൽ ആഘോഷമാക്കാം. ഇത്തവണത്തെ വിഷു ആഘോഷമാക്കാൻ  വിഷു സ്പെഷ്യൽ പാചകക്കുറിപ്പുകൾ ഞങ്ങൾക്ക് അയക്കൂ.  നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com  എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Vishu Recipes എന്ന് എഴുതണം. മികച്ച വിഷു പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നതാണ്...'

വിഷു ആഘോഷിക്കാനുള്ള തിരക്കിലാണ് മലയാളികൾ. വിഷുവിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിഷുസദ്യ. സദ്യയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത വിഭവമാണ് പായസം. ഇത്തവണ വിഷുവിന് അൽപം വ്യത്യസ്തമായൊരു പായസം തയ്യാറാക്കിയാലോ?. എളുപ്പം തയ്യാറാക്കാം രുചികരമായ അരിയട എള്ള് പായസം...

 

 

വേണ്ട ചേരുവകൾ...

1.അരിയട.                              100 ​ഗ്രാം 
2 എള്ള്                                      3 സ്പൂൺ
3.പശുവിൻപാൽ  or
 toned മിൽക്ക്                        1 & 1/2 ലിറ്റർ
4.പഞ്ചസാര                           300 ​ഗ്രാം 
5.വെണ്ണ                                   2 സ്പൂൺ 
6.വെള്ളം                               200 മില്ലി തിളപ്പിച്ചത്

തയ്യാറാക്കുന്ന വിധം...

കുക്കറിൽ പാൽ 100 മില്ലി വെള്ളം, പഞ്ചസാര 5 സ്പൂൺ എന്നിവ 1/2 - 3/4 മണിക്കൂർ മിതമായ തീയിൽ വേവിച്ചെടുക്കുക. പ്രഷർ കുക്കറിൽ വീണ്ടും 1/2 മണിക്കൂർ മാറ്റിവെച്ച ശേഷം തുറക്കുക. പാൽ വേവിക്കുന്ന സമയത്തിൽ 10 മിനിറ്റിന് ശേഷ0 അരിയട നന്നായി നാലഞ്ച് തവണ കഴുകി വൃത്തിയാക്കി 100 മില്ലി ചൂടുവെള്ളത്തിൽ ഹോട്ട് ബോക്ക്സിൽ അല്ലെങ്കിൽ ഫ്ളാസ്ക്കിൽ 10 മിനിറ്റ് കുതിർക്കാൻ വയ്ക്കുക.

അട കുതിർന്ന് 10 മിനിറ്റിനു ശേഷം 2 ടീസ്പൂൺ പഞ്ചസാര അടയിലോട്ട് ചേർത്തിളക്കി വീണ്ടും അടച്ചു വെച്ച് 10 മിനിറ്റു കൂടി വെക്കുക. കുക്കറിൽ  വെള്ള0 ഒഴിച്ച് കഴുകി വൃത്തിയാക്കിയ എള്ളിട്ട് നന്നായി വേവിക്കുക. 5 - 6 വിസിൽ വരുന്നത് വരെ വച്ചേക്കുക.ഉരുളിയിലേക്ക് കുക്കറിൽ തിളപ്പിച്ച പാൽ ഒഴിച്ച് കുറുക്കി ഹോട്ട് ബോക്കസിലെ (കാസറോൾ) അരിയടയും വേവിച്ച എള്ളും (എള്ള് മാത്ര0 ചേർക്കാം.

അല്ലെങ്കിൽ എള്ളിൻറെ രുചിയും കറുത്ത കളറും പായസത്തിന് വേണമെന്നുണ്ടെങ്കിൽ വേവിച്ച വെള്ളവും ചേർക്കാം) ചേർത്ത് വെന്തപാലിന്റെ രുചി അടയിലേക്ക് കിട്ടിയ ശേഷം പഞ്ചസാര ചേർക്കാം. പാടകെട്ടാതിരിക്കാൻ ഇളക്കി കൊടുക്കണം. ശേഷം വെണ്ണ ചേർക്കുക. തീ അണച്ച് അടുപ്പിൽ നിന്നും മാറ്റിയ അരിയട എള്ള് പായസ0 5 മിനിറ്റ് കൂടി ഇളക്കി കൊടുക്കുക.

വിഷുവിന് വിളമ്പാൻ വെറെെറ്റി മൾട്ടി കളർഡ് പ്രഥമൻ ; റെസിപ്പി

 

PREV
Read more Articles on
click me!

Recommended Stories

വിളര്‍ച്ചയെ തടയാന്‍ കഴിക്കേണ്ട ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍
വിറ്റാമിന്‍ ഡിയുടെ കുറവ്; കഴിക്കേണ്ട ഭക്ഷണങ്ങള്‍