നോമ്പ് എടുക്കുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
റമദാനിൽ നോമ്പ് എടുക്കുന്നതിന് നിരവധി ഗുണങ്ങളുണ്ടെങ്കിലും ആരോഗ്യകരമായ രീതിയിൽ നോമ്പെടുക്കുക എന്നതാണ് പ്രധാനം. ശരീരത്തെ വിഷവിമുക്തമാക്കൽ, മെറ്റബോളിസം നിയന്ത്രിക്കൽ, ഭാരം നിയന്ത്രിക്കൽ എന്നിവയ്ക്ക് ഇത് സഹായിക്കും. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.
15

Image Credit : Getty
വെള്ളം കുടിക്കാം
നോമ്പ് തുടങ്ങുന്നതിന് മുമ്പും ശേഷവും ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. അതേസമയം ഇടവിട്ട് വെള്ളം കുടിക്കുന്നതാണ് നല്ലത്.
25
Image Credit : Pinterest
ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ
പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, തവിട് കളയാത്ത ധാന്യങ്ങൾ എന്നിവയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
35
Image Credit : Getty
കൃത്യമായ ഭക്ഷണക്രമം വേണം
അമിതമായി ഭക്ഷണം കഴിച്ചതുകൊണ്ട് കാര്യമില്ല. ധാരാളം പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. ഇത് നിങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകുന്നു.
45
Image Credit : Getty
സാവധാനത്തിൽ ദഹിക്കുന്ന ഭക്ഷണങ്ങൾ
നോമ്പ് എടുക്കുന്ന സമയം ഓട്സ്, തവിട് കളയാത്ത ധാന്യങ്ങൾ, മുട്ട, തൈര്, പഴങ്ങൾ തുടങ്ങിയ സാവധാനത്തിൽ ദഹിക്കുന്ന ഭക്ഷണങ്ങൾ കഴിക്കാം. ഇത് ദിവസം മുഴുവൻ നിങ്ങൾക്ക് ഊർജ്ജം നൽകുന്നു.
55
Image Credit : Getty
ഇവ ഒഴിവാക്കാം
സോഡ, കഫീൻ, കുപ്പികളിൽ ലഭിക്കുന്ന ജ്യൂസ് എന്നിവ അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കാം. ഇത് ആരോഗ്യത്തിന് നല്ലതല്ല.
Latest Videos

