
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
കിടിലന്‍ രുചിയില്‍ ചക്കക്കുരു കറിവയ്ക്കുന്നത് എങ്ങനെയെന്നു നോക്കാം.
വേണ്ട ചേരുവകൾ
ചക്കക്കുരു - 200 ഗ്രാം കഷണങ്ങളാക്കിയത്
തുർദാൽ - 250 ഗ്രാം
ഉള്ളി - 1 ഇടത്തരം വലിപ്പമുള്ളത് ചെറുതായി അരിഞ്ഞത്
പച്ചമുളക് - 2 മുതൽ 3 വരെ കഷണങ്ങളാക്കിയത്
തേങ്ങ - 3/4 കപ്പ് ചിരകിയത്
വെളുത്തുള്ളി - 5 മുതൽ 8 അല്ലി വരെ ചതച്ചത്
ഇഞ്ചി - 1/2 ഇഞ്ച് വലിപ്പം
കറിവേപ്പില - 2 തണ്ട്
കറുവാപ്പട്ട - 1/2 ഇഞ്ച്
ഗ്രാമ്പൂ - 3 മുതൽ 5 വരെ എണ്ണം
ഉലുവ - 1/4 ടീസ്പൂൺ
പെരുംജീരകം - 1/2 ടീസ്പൂൺ
ജീരകം - 2 ടീസ്പൂൺ
കുരുമുളക് - 1/4 ടീസ്പൂൺ
മല്ലിപ്പൊടി - 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി - 2 ടീസ്പൂൺ
ജീരകപ്പൊടി - 1 ടീസ്പൂൺ
ചുവപ്പുമുളക് പൊടി - 1 ടീസ്പൂൺ
കാശ്മീരി മുളകുപൊടി - 1 ടീസ്പൂൺ
പുളി - ചെറുനാരങ്ങാ വലുപ്പത്തിൽ ചൂടുവെള്ളത്തിൽ കുതിർത്തത്
വെളിച്ചെണ്ണ - 2 മുതൽ 3 ടീസ്പൂൺ
കടുക് - 1/4 ടീസ്പൂൺ
വെള്ളം - 1/2 ഗ്ലാസ്
ഉപ്പ് - ആവശ്യത്തിന്
തയ്യാറുക്കുന്ന വിധം
ചക്കക്കുരു നല്ലതുപോലെ വേവിച്ച് തൊലി കളഞ്ഞതിനുശേഷം മാറ്റിവയ്ക്കുക. ഇനി ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് തേങ്ങയും മറ്റു മസാല കൂട്ടുകളെല്ലാം ചേർത്തു കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് വറുത്തെടുക്കുക. വറുത്ത ചേരുവകൾ എല്ലാം നല്ലതുപോലെ ഒന്നു പൊടിച്ചെടുക്കുക. അതിനുശേഷം വേവിച്ചു വച്ചിട്ടുള്ള ചക്കക്കുരുവിലേക്ക് ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് ഉടച്ചെടുക്കുക. അതിനുശേഷം. ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തതിന് ശേഷം അതിലേയ്ക്ക് സവാളയും പച്ചമുളകും ഉപ്പും ചേർത്ത് വഴറ്റിയതിനുശേഷം തയ്യാറാക്കി വെച്ചിട്ടുള്ള ചക്കക്കുരു മസാലയും കൂടി അതിലേക്ക് ഇട്ടു കൊടുത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായിട്ട് ഇതിനെ ഒന്ന് വേവിച്ച് കുറുക്കിയെടുക്കുക. ഇതോടെ നമ്മുടെ ചക്കക്കുരു മസാലക്കറി റെഡി.
Also read: വിഷു സദ്യയ്ക്കൊപ്പം കഴിക്കാം നേന്ത്രപ്പഴം പ്രഥമൻ; റെസിപ്പി