Health Tips: ഈ വേനല്‍ക്കാലത്ത് ചര്‍മ്മത്തിനായി കഴിക്കേണ്ട വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ

Published : May 18, 2025, 09:31 AM IST
Health Tips: ഈ വേനല്‍ക്കാലത്ത് ചര്‍മ്മത്തിനായി കഴിക്കേണ്ട വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ

Synopsis

ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മത്തിനായി നിങ്ങളുടെ വേനൽക്കാല ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം.   

വേനല്‍ക്കാലത്ത് ചര്‍മ്മ സംരക്ഷണം ഏറെ പ്രയാസമുള്ള കാര്യമാണ്. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് വിറ്റാമിന്‍ സി പ്രധാനമാണ്. ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മത്തിനായി നിങ്ങളുടെ വേനൽക്കാല ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം. 

1. നെല്ലിക്ക 

വിറ്റാമിന്‍ സിയുടെ സമ്പന്നമായ ഉറവിടമാണ് നെല്ലിക്ക. നെല്ലിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളാജന്‍ ഉല്‍പ്പാദിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

2. പപ്പായ 

പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിറ്റാമിന്‍ സി ലഭിക്കാനും ചര്‍മ്മം തിളങ്ങാനും സഹായിക്കും. 

3. നാരങ്ങ 

വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നതിനാല്‍ നാരങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

4. പേരയ്ക്ക 

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഒരു ഫ്രൂട്ടാണ് പേരയ്ക്ക. ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 

5. ക്യാപ്സിക്കം 

വിറ്റാമിന്‍ സി അടങ്ങിയ ഒരു പച്ചക്കറിയാണ്  ക്യാപ്സിക്കം. ഇവ കഴിക്കുന്നതും ചര്‍മ്മത്തിന് നല്ലതാണ്. 

6.  സ്ട്രോബെറി 

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ സ്ട്രോബെറി കഴിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ ഗുണം ചെയ്യും.

7.  കിവി

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഫലമാണ് കിവി. കിവിയും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 

8. ഓറഞ്ച് 

വിറ്റാമിന്‍ സിയാല്‍ സമ്പന്നമായ ഓറഞ്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
 

PREV
Read more Articles on
click me!

Recommended Stories

ഹോട്ട് ചോക്ലേറ്റ് പ്രിയരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ
കൊളെസ്റ്ററോൾ കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങൾ