
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
നല്ല രുചികരമായ ഗോതമ്പ് ഈന്തപ്പഴം പുട്ട് തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
ഗോതമ്പ് മാവ് -2 കപ്പ്
ഉപ്പ് -1 സ്പൂൺ
വെള്ളം -1 ഗ്ലാസ്
ഈന്തപ്പഴം - 1/2 കപ്പ്
ഈന്തപ്പഴം സിറപ്പ് - 4 സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ഗോതമ്പ് മാവിലേയ്ക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നന്നായിട്ടൊന്ന് മാവ് കുഴച്ചെടുക്കുക. അതിനുശേഷം ചെറിയ കഷ്ണങ്ങളായിട്ടു മുറിച്ചെടുത്തിട്ടുള്ള ഈന്തപ്പഴവും, ഈന്തപ്പഴത്തിന്‍റെ സിറപ്പും കൂടി ഈ മാവിലേയ്ക്ക് ചേർത്ത് കുഴച്ചെടുക്കുക. ഇങ്ങനെ ചെയ്തതിനുശേഷം സാധാരണ പുട്ടുകുറ്റിയിലേയ്ക്ക് മാവ് നിറച്ച് ആവിയിൽ വേവിച്ചെടുക്കാവുന്നതാണ്. നല്ല ഹെൽത്തി ആയിട്ടുള്ള പുട്ടാണിത്. ഇതിന്‍റെ കൂടെ മറ്റു കറികളുടെ ആവശ്യവുമില്ല. ഈന്തപ്പഴം ചേർക്കുന്നത് കൊണ്ട് തന്നെ ചെറിയ മധുരവും ഉണ്ടാകും. കുട്ടികൾക്കും ഈ പുട്ട് കൊടുക്കാവുന്നതാണ്.
Also read: ഓട്സ് കൊണ്ടൊരു ഹെൽത്തി റൊട്ടി തയ്യാറാക്കാം; റെസിപ്പി