ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ഡയറ്റ് റെസിപ്പികള്‍. ഇന്ന് വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഓട്സ്. ഫൈബറിനാല്‍ സമ്പന്നമായ ഓട്സ് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. അത്തരത്തില്‍ ഓട്സ് കൊണ്ടൊരു ഹെൽത്തി റൊട്ടി തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

ഓട്സ് -2 കപ്പ് 
പച്ചമുളക് -2 എണ്ണം 
ചുവന്ന മുളക് ചതച്ചത് -1/2 സ്പൂൺ 
ചെറിയ ഉള്ളി/ സവാള -1 എണ്ണം
മല്ലിയില- ആവശ്യത്തിന്
ഉപ്പ് -1 സ്പൂൺ 
വെള്ളം -2 ഗ്ലാസ്‌ 

തയ്യാറാക്കുന്ന വിധം 

ആദ്യം ഓട്സ് കുറച്ച് സമയം വെള്ളത്തിൽ കുതിരാനായി വെച്ചതിനുശേഷം ഇതിലേക്ക് നമുക്ക് ആവശ്യത്തിന് പച്ചമുളക്, ചുവന്ന മുളക് ചതച്ചത്, ചെറിയ ഉള്ളി ചതച്ചത്, മല്ലിയില ചെറുതായി അരിഞ്ഞത്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് നല്ലതുപോലെ ഒന്ന് അരച്ചെടുക്കുക. അതിനുശേഷം മാവ് ഒരു പാത്രത്തിലേയ്ക്ക് ഒഴിച്ച് കൊടുത്തതിന് ശേഷം ഉപ്പ് പാകമാണോ എന്ന് നോക്കുക. ആവശ്യമെങ്കില്‍ വീണ്ടും ഉപ്പ് ചേർത്ത് ഇളക്കിയതിനു ശേഷം ദോശക്കല്ലിലേയ്ക്ക് ഒട്ടും എണ്ണ ചേർക്കാതെ തന്നെ ഇത് ഒഴിച്ചുകൊടുത്ത് രണ്ട് സൈഡും മൊരിയിച്ച് എടുക്കാവുന്നതാണ്. ഇതോടെ വളരെ ഹെൽത്തി ആയിട്ടുള്ള ഓട്സ് റൊട്ടി റെഡി. ഇതിനൊപ്പം മറ്റു കറികൾ ഒന്നും ആവശ്യമില്ല. 

Also read: നല്ല രുചിയൂറും നെയ്മീൻ കബാബ് തയ്യാറാക്കാം; റെസിപ്പി