അരിയിൽ ഏറ്റവും നല്ലത് ഏതാണ് ? ചുവന്ന അരിയോ വെള്ള അരിയോ ?

Published : Sep 30, 2025, 05:01 PM ISTUpdated : Sep 30, 2025, 05:04 PM IST
rice

Synopsis

പുറംതൊലി മാത്രം നീക്കം ചെയ്ത തവിട് നിലനിർത്തുന്ന ഒന്നാണ് ചുവന്ന അരി. നാരുകളും പോഷകങ്ങളും കൂടുതലുള്ള അരിയാണ് ചുവന്ന അരി. ചുവന്ന അരിക്കും വെളുത്ത അരിക്കും വ്യത്യസ്ത പോഷക മൂല്യങ്ങളുണ്ട്. 

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണ് അരിയാഹാരം. അരിയിൽ തന്നെ ചുവന്ന അരിയും വെള്ള അരിയുമുണ്ട്. എന്നാൽ ഇതിൽ ഏതാണ് ഏറ്റവും കൂടുതൽ നല്ലത്. ലോകമെമ്പാടും ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന അരി ഇനമാണ് വെളുത്ത അരി. എന്നിരുന്നാലും, മറ്റ് അരി ഇനങ്ങളെ അപേക്ഷിച്ച് ഇതിന് പോഷകങ്ങൾ കുറവാണ്.

പുറംതൊലി മാത്രം നീക്കം ചെയ്ത തവിട് നിലനിർത്തുന്ന ഒന്നാണ് ചുവന്ന അരി. നാരുകളും പോഷകങ്ങളും കൂടുതലുള്ള അരിയാണ് ചുവന്ന അരി. ചുവന്ന അരിക്കും വെളുത്ത അരിക്കും വ്യത്യസ്ത പോഷക മൂല്യങ്ങളുണ്ട്. ഇത് അവ സംസ്കരിക്കുന്ന വ്യത്യസ്ത രീതികളും അവയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളുമാണ് കാരണമെന്ന് പോഷകാഹാര വിദഗ്ദ്ധയായ ദീപ്തി ഖതുജ പറയുന്നു.

സാധാരണയായി, വെളുത്ത അരി പാകം ചെയ്യുമ്പോൾ 100 ഗ്രാമിന് ഏകദേശം 130 കലോറി അടങ്ങിയിട്ടുണ്ട്. ചുവന്ന അരിയിൽ അല്പം കൂടുതൽ കലോറി അടങ്ങിയിട്ടുണ്ട്. 100 ഗ്രാമിന് ഏകദേശം 110-150 കലോറിയാണ് അടങ്ങിയിട്ടുള്ളത്. വെള്ള അരിയിൽ പ്രോട്ടീന്റെ അളവ് കുറവാണ്. 100 ഗ്രാമിന് ഏകദേശം 2.7 ഗ്രാം പ്രോട്ടീനാണുള്ളത്. ചുവന്ന അരിയിൽ ഉയർന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. 100 ഗ്രാമിന് 3 മുതൽ 4 ഗ്രാം വരെ.

വെളുത്ത അരിയെക്കാൾ പോഷകസമൃദ്ധമാണ് ചുവന്ന അരി. കാരണം അതിൽ കൂടുതൽ പ്രോട്ടീൻ അടങ്ങിയിട്ടുള്ളതും അധിക ആരോഗ്യ ഗുണങ്ങൾ നൽകുന്നതുമാണെന്നും ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. ചുവന്ന അരിയിൽ നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ പ്രധാന പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. കാരണം ഇത് പുറം തവിട് പാളി നിലനിർത്തുന്നു. വെളുത്ത അരിയിൽ നാരുകൾ കുറവാണ്. തവിട് നീക്കം ചെയ്യപ്പെടുന്നതിനാൽ ചില വിറ്റാമിനുകളും ധാതുക്കളും ഇല്ല.

 

 

PREV
Read more Articles on
click me!

Recommended Stories

ബ്ലൂബെറി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
മുരിങ്ങയില വെള്ളം പതിവായി കുടിക്കുന്നവരാണോ നിങ്ങൾ?