പതിവായി രണ്ട് അല്ലി വെളുത്തുള്ളി കഴിക്കൂ, ഗുണമറിയാം

Published : Feb 13, 2025, 10:44 PM ISTUpdated : Feb 13, 2025, 10:45 PM IST
പതിവായി രണ്ട് അല്ലി വെളുത്തുള്ളി കഴിക്കൂ, ഗുണമറിയാം

Synopsis

പതിവായി രണ്ട് അല്ലി വെളുത്തുള്ളി കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അല്ലിസിന്‍ ആണ് ഇതിന് സഹായിക്കുന്നത്. 

ആന്‍റി ബാക്ടീരിയല്‍, ആന്‍റി വൈറല്‍ ഗുണങ്ങള്‍ അടങ്ങിയതാണ് വെളുത്തുള്ളി. വിറ്റാമിന്‍ സി, കെ, പൊട്ടാസ്യം ഫോളേറ്റ്, സെലിനിയം, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍  ഉള്‍പ്പെടെയുള്ള നിരവധി ആന്‍റി ഓക്‌സിഡന്‍റുകളും നാരുകളും വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. പതിവായി രണ്ട് അല്ലി വെളുത്തുള്ളി കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അല്ലിസിന്‍ ആണ് ഇതിന് സഹായിക്കുന്നത്. 

ഉച്ചഭക്ഷണത്തിന് മുമ്പ് രണ്ട് അല്ലി വെളുത്തുള്ളി കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാനും കുടിലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും നല്ലതാണ്. വയറിലെ അണുബാധകള്‍  ചെറുക്കുന്നതിന് പച്ച വെളുത്തുള്ളി സഹായിക്കും. അതുപോലെ വയറിലെ കൊഴുപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശരീരത്തിനാവശ്യമല്ലാത്ത കലോറികളെ എരിച്ച് കളയാന്‍ വെളുത്തുള്ളി സഹായിക്കും. വിശപ്പിനെ അടക്കിനിര്‍ത്താനുള്ള കഴിവാണ് വെളുത്തുള്ളിയുടെ മറ്റൊരു പ്രത്യേകത. വിശപ്പ് അടക്കിനിര്‍ത്തുന്നതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനാകും. അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. അതിനാല്‍ ഉച്ചഭക്ഷണത്തിന് മുമ്പ് രണ്ട് അല്ലി വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണ്. 

വെളുത്തുള്ളി പതിവായി കഴിക്കുന്നത് രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ശ്വാസകോശ സംബന്ധമായ വിഷമതകള്‍ക്കും വെളുത്തുള്ളി ആശ്വാസമാകും. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ആന്‍റിബാക്ടീരിയല്‍ ഘടകങ്ങള്‍ ആണ് ഇതിന് സഹായിക്കുന്നത്.  വെള്ളുത്തുള്ളി കഴിക്കുന്നത് കരളിന്‍റെ ആരോഗ്യത്തിനും ശരീരത്തിലെ വിഷാംശങ്ങളെ പുറംതള്ളാനും സഹായിക്കും.  എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും ഇവ ഗുണം ചെയ്യും. ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: പതിവായി നാരങ്ങാ വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍

PREV
Read more Articles on
click me!

Recommended Stories

ഫ്ളാക്സ് സീഡിന്റെ അതിശയിപ്പിക്കുന്ന ആറ് ആരോ​ഗ്യ​ഗുണങ്ങൾ
ഹോട്ട് ചോക്ലേറ്റ് പ്രിയരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ