
ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് ഡോക്ടറെ അകറ്റി നിർത്താൻ സഹായിക്കും. ആപ്പിൾ കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. ആപ്പിളിൽ അടങ്ങിയിരിക്കുന്ന നാരുകൾ വിശപ്പ് കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു. കൊളസ്‌ട്രോൾ കുറയ്ക്കുന്ന കാര്യത്തിൽ ഏറ്റവും മികച്ച പഴങ്ങളിലൊന്നാണ് ആപ്പിൾ.
ആപ്പിളിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നു. കൂടാതെ, ആപ്പിളിൽ കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന പോളിഫെനോൾസ് അടങ്ങിയിട്ടുണ്ട്. ആപ്പിളിൽ കലോറി കുറവാണ്. ഒരു വലിയ ആപ്പിളിൽ 116 കലോറിയും 5.4 ഗ്രാം ഫൈബറും (223 ഗ്രാം) അടങ്ങിയിട്ടുണ്ട്.
ആപ്പിളിൽ പോളിഫെനോളുകൾ അടങ്ങിയിട്ടുണ്ട്. ഇത് വ്യത്യസ്ത ബിഎംഐയും ഭാരവും ഉള്ള ആളുകളിൽ വിസറൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കും. ആപ്പിൾ പതിവായി കഴിക്കുന്നത് ദഹനം സുഗമമാക്കാനും മലബന്ധം തടയാനും സഹായിക്കും. മലബന്ധ പ്രശ്നമുള്ളവർ ദിവസവും ഒരു ആപ്പിൽ കഴിക്കുന്നത് ശീലമാക്കാവുന്നതാണ്. തലച്ചോറിൻറെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ആപ്പിൾ പ്രധാന പങ്കാണ് വഹിക്കുന്നത്. സ്ട്രെസ് മൂലം നാഡികൾ ബാധിക്കപ്പെടുന്ന അവസ്ഥയെ ഒഴിവാക്കുന്നതിനാണ് പ്രധാനമായും ആപ്പിൾ സഹായകമാവുക.
കരളിനെ ബാധിക്കുന്ന ഫാറ്റി ലിവർ രോഗം തടയാൻ ആപ്പിൾ ഉപകാരപ്രദമാണ്. കരളിന്റെ ആരോഗ്യത്തിന് ആപ്പിൾ സ്മൂത്തിയായോ സാലഡായോ എല്ലാം കഴിക്കാവുന്നതാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഏറെ സഹായിക്കുന്നൊരു ഭക്ഷണമാണ് ആപ്പിൾ. ധമനികളിൽ കൊഴുപ്പ് അടിയാനുള്ള സാധ്യതകളില്ലാതാക്കുന്നതിലൂടെയാണ് ആപ്പിൾ ഹൃദയത്തെ സുരക്ഷിതമാക്കാൻ സഹായിക്കുന്നത്.
ഈ പഴം ശീലമാക്കൂ, പ്രമേഹ സാധ്യത കുറയ്ക്കും, ഒപ്പം കൊളസ്ട്രോളും കുറയ്ക്കാം