Food Video: ഇതൊക്കെ എന്ത്! കബളിപ്പിക്കാന്‍ നോക്കിയ ഐസ്‌ക്രീം വില്‍പ്പനക്കാരനെ പറ്റിച്ച് യുവതി; വീഡിയോ

Published : Oct 07, 2022, 05:38 PM ISTUpdated : Oct 07, 2022, 06:12 PM IST
Food Video: ഇതൊക്കെ എന്ത്! കബളിപ്പിക്കാന്‍ നോക്കിയ ഐസ്‌ക്രീം വില്‍പ്പനക്കാരനെ പറ്റിച്ച് യുവതി; വീഡിയോ

Synopsis

ഐസ്‌ക്രീം തരാതെ തന്നെ കബളിപ്പിക്കാന്‍ നോക്കിയ ഐസ്‌ക്രീം വില്‍പ്പനക്കാരനെ പറ്റിച്ച് ഐസ്‌ക്രീം കൈക്കലാക്കുന്ന യുവതിയെ ആണ് വീഡിയോയില്‍ കാണുന്നത്. തുർക്കിഷ് ഐസ്ക്രീം കച്ചവടക്കാരിൽനിന്ന് സാധാരണ അത്രയെളുപ്പം അല്ല ഐസ്‌ക്രീം കൈക്കലാക്കുക എന്നത്. 

ഐസ്‌ക്രീം കൊടുക്കാതെ കളിപ്പിക്കുന്ന തുര്‍ക്കിഷ് ഐസ്‌ക്രീം വില്‍പ്പനക്കാരെ ഇന്ന് നമ്മുക്ക് എല്ലാവര്‍ക്കും അറിയാം. നീണ്ട സ്റ്റിക്കിന്റെ അറ്റത്ത് ഐസ്‌ക്രീം കോണും വെച്ച് കുട്ടികളെയും മറ്റുമൊക്കെ ഏറെ നേരം കബളിപ്പിച്ച ശേഷം മാത്രം ഐസ്ക്രീം കൈമാറുന്ന ഇവരുടെ പല വീഡിയോകളും നാം സോഷ്യല്‍ മീഡിയയിലൂടെ കണ്ടിട്ടുണ്ട്.  എന്നാല്‍ ഇത്തരത്തില്‍ കബളിപ്പിക്കാന്‍ നോക്കിയ ഐസ്‌ക്രീം വില്‍പ്പനക്കാരനെ പറ്റിച്ച ഒരു യുവതിയുടെ വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്. 

ഐസ്‌ക്രീം തരാതെ തന്നെ കബളിപ്പിക്കാന്‍ നോക്കിയ ഐസ്‌ക്രീം വില്‍പ്പനക്കാരനെ പറ്റിച്ച് ഐസ്‌ക്രീം കൈക്കലാക്കുന്ന യുവതിയെ ആണ് വീഡിയോയില്‍ കാണുന്നത്. തുർക്കിഷ് ഐസ്ക്രീം കച്ചവടക്കാരിൽനിന്ന് സാധാരണ അത്രയെളുപ്പം അല്ല ഐസ്‌ക്രീം കൈക്കലാക്കുക എന്നത്. അതുകൊണ്ട് തന്നെയാണ് ഈ വീഡിയോ ഇത്രയും വൈറലായതും.

ഐസ്‌ക്രീം വാങ്ങാനെത്തിയ യുവതിയെ പതിവ് പോലെ കബളിപ്പിക്കാന്‍ നോക്കുകയായിരുന്നു വില്‍പ്പനക്കാരന്‍. എന്നാല്‍, വില്‍പ്പനക്കാരനെ ഞെട്ടിച്ച് പെട്ടെന്ന് തന്നെ യുവതി ഐസ്‌ക്രീം കൈക്കുള്ളിലാക്കുകയായിരുന്നു. ശേഷം കോണ്‍ തരാതെ കളിപ്പിക്കാനും ഐസ്‌ക്രീം വില്‍പ്പനക്കാരന്‍ ശ്രമിച്ചു. എന്നാല്‍, ഇവിടെയും ഐസ്‌ക്രീം വില്‍പ്പനക്കാരന്‍റെ അടവുകള്‍ മനസ്സിലാക്കി വളരെപ്പെട്ടെന്ന് തന്നെ യുവതി കോണും കൈക്കുള്ളിലാക്കി. ശേഷം ആദ്യം ലഭിച്ച ക്രീം കോണിനുള്ളിലാക്കി യുവതി കഴിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ വൈറലായത്. യുവതിയെ പ്രശംസിച്ച് നിരവധി പേര്‍ കമന്‍റ് ചെയ്യുകയും ചെയ്തു. 

വീഡിയോ കാണാം. . . 

 

Also Read: ചീസും മയൊണൈസും നെയ്യും ചേര്‍ത്തൊരു ദോശ; ജങ്ക് ഫുഡെന്ന് വിമര്‍ശനം. . .

PREV
click me!

Recommended Stories

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
പതിവായി മത്തങ്ങ വിത്തുകൾ കഴിക്കൂ; അറിയാം ഗുണങ്ങള്‍