'24 വര്‍ഷം മുമ്പ് വാങ്ങിയ ബര്‍ഗര്‍ കണ്ടോ?'; അമ്പരന്നും സംശയിച്ചും വീഡിയോ കണ്ടവര്‍

Published : Dec 26, 2023, 05:11 PM IST
'24 വര്‍ഷം മുമ്പ് വാങ്ങിയ ബര്‍ഗര്‍ കണ്ടോ?';  അമ്പരന്നും സംശയിച്ചും വീഡിയോ കണ്ടവര്‍

Synopsis

ഫുഡ് വീഡിയോകള്‍ എന്ന് പറയുമ്പോള്‍ എപ്പോഴും പാചകവും, ഭക്ഷണം തയ്യാറാക്കുന്നതോ കഴിക്കുന്നതോ മാത്രമല്ല- ഉള്ളടക്കമായി വരാറ്. ഭക്ഷണവുമായി ബന്ധപ്പെട്ട രസകരമായ വിവരങ്ങളും വാര്‍ത്തകളുമെല്ലാം ഇങ്ങനെ ഫുഡ് വീഡിയോകളുടെ ഉള്ളടക്കമായി വരാറുണ്ട്. 

സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും എത്രയോ വ്യത്യസ്തവും പുതുമയുള്ളതുമായ വീഡിയോകളാണ് വരാറുള്ളത്, അല്ലോ? ഇവയില്‍ വലിയൊരു വിഭാഗം വീഡിയോകളും ഭക്ഷണവുമായി ബന്ധപ്പെട്ട് വരുന്നതാണ് എന്നതാണ് സത്യം. മനുഷ്യര്‍ക്ക് ഏറ്റവുമാദ്യം ആകര്‍ഷണം തോന്നുന്നൊരു വിഷയം എന്ന നിലയിലാണ് ഇത്രമാത്രം ഫുഡ് വീഡിയോകള്‍ ഓരോ ദിവസവും പുറത്തുവരുന്നത്. ഇവയ്ക്കെല്ലാം കാഴ്ചക്കാരും ഉണ്ടെന്നതാണ് കൗതുകകരമായ സംഗതി. 

ഫുഡ് വീഡിയോകള്‍ എന്ന് പറയുമ്പോള്‍ എപ്പോഴും പാചകവും, ഭക്ഷണം തയ്യാറാക്കുന്നതോ കഴിക്കുന്നതോ മാത്രമല്ല- ഉള്ളടക്കമായി വരാറ്. ഭക്ഷണവുമായി ബന്ധപ്പെട്ട രസകരമായ വിവരങ്ങളും വാര്‍ത്തകളുമെല്ലാം ഇങ്ങനെ ഫുഡ് വീഡിയോകളുടെ ഉള്ളടക്കമായി വരാറുണ്ട്. 

ഇപ്പോഴിതാ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയാണ് ഒരു വീഡിയോ. 24 വര്‍ഷങ്ങള്‍ക്ക് മുമ്പ് വാങ്ങി ഹാംബര്‍ഗര്‍ ഒരു കേടും കൂടാതെ ഇപ്പോഴും ഇരിക്കുന്നു എന്നാണ് വീഡിയോയില്‍ ഒരു സ്ത്രീ കാണിക്കുന്നത്. ഈ സ്ത്രീയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല. 24 വര്‍ഷങ്ങള്‍ക്ക് മുമ്പ് മെക്-ഡൊണാള്‍ഡ്സില്‍ നിന്ന് വാങ്ങിയതാണ് ഹാംബര്‍ഗര്‍ എന്നാണ് ഇവരുടെ അവകാശവാദം. 

ഇത്രയും വര്‍ഷത്തിന് ശേഷം ബര്‍ഗറിന് കാര്യമായ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നതാണ് ഇവര‍് കാണിക്കുന്നത്. ഒരു ബോക്സ് തുറന്ന് അതില്‍ നിന്ന് ഫ്രഞ്ച് ഫ്രൈസും, ഹാംബര്‍ഗറും എല്ലാം വിശദമായി ഇവര്‍ എടുത്തുകാണിക്കുകയാണ്. എന്നാല്‍ ഇത്രയധികം വര്‍ഷം എങ്ങനെയാണ് ഹര്‍ഗറും ഫ്രൈസുമെല്ലാം ഇങ്ങനെ നശിച്ചുപോകാതിരിക്കുന്നത് എന്നാണ് ഏവരുടെയും സംശയം.

ചിലരൊക്കെ ഇുപോലെ ബര്‍ഗര്‍ കേടാകാതെ ഏറെ നാള്‍ ഇരുന്നതിന്‍റെ അനുഭവം പങ്കിടുന്നുണ്ട്. അതായത് കുട്ടികള്‍ എവിടെയെങ്കിലും ബര്‍ഗര്‍ കൊണ്ടിട്ട്, അത് ആരുമറിയാതെ ഒരുപാട് നാളിന് ശേഷം കണ്ടെടുക്കുമ്പോഴും ഇത് നശിച്ചുപോകാതെ കിടന്നത് പോലുള്ള അനുഭവങ്ങള്‍. പക്ഷേ അപ്പോഴും വീഡിയോയില്‍ കാണുന്ന സ്ത്രീയുടെ വാദം സത്യമല്ല എന്നുതന്നെയാണ് ഇവരും പറയുന്നത്. 

എന്തായാലും അല്‍പം വിചിത്രമെന്ന് തോന്നാവുന്ന ഈ വീഡിയോ വലിയ ശ്രദ്ധ പിടിച്ചുപറ്റിയെന്ന് പറയാം. അത്രയും കാഴ്ചക്കാരെയാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. 

വീഡിയോ...

 

Also Read:- വേസ്റ്റ് ബിൻ കൊണ്ട് ചീങ്കണ്ണിയെ പിടിക്കുന്ന യുവാവ്; വീഡിയോ വീണ്ടും വൈറലാകുന്നു...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

വിറ്റാമിൻ സി കൂട്ടാൻ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ
ഫ്ളാക്സ് സീഡിന്റെ അതിശയിപ്പിക്കുന്ന ആറ് ആരോ​ഗ്യ​ഗുണങ്ങൾ