പതിയെ പതിയെ ചീങ്കണ്ണിയെ ബിന്നിനകത്തേക്ക് കയറ്റി അതിന്‍റെ അടപ്പ് വച്ച് മൂടുകയാണ്. ഇത് ഒട്ടും നിസാരമല്ല. ചീങ്കണ്ണി ആക്രമിച്ചാല്‍ ഒരുപക്ഷേ ജീവൻ തന്നെ നഷ്ടമാകാം.

സോഷ്യല്‍ മീഡിയിയലൂടെ ഓരോ ദിവസവും എത്രയോ വീഡിയോകളാണ് നാം കാണാറുള്ളത്, അല്ലേ? ഇക്കൂട്ടത്തില്‍ ചില വീഡിയോകള്‍ പക്ഷേ വലിയ രീതിയില്‍ കാഴ്ചക്കാരെ ആകര്‍ഷിക്കും. കാണുന്നവരില്‍ അതിശയമോ ആകാംക്ഷയോ എല്ലാം ഉണര്‍ത്തുന്ന ഉള്ളടക്കമുള്ള വീഡിയോകളാണ് അധികവും ഇത്തരത്തില്‍ കാര്യമായ ശ്രദ്ധ പിടിച്ചുപറ്റാറ്.

അപകടങ്ങള്‍, അപകടങ്ങളില്‍ നിന്നുള്ള അത്ഭുതകരമായ രക്ഷപ്പെടല്‍, വന്യമൃഗങ്ങളുടെ ആക്രമണം എന്നിങ്ങനെയെല്ലാമുള്ള ഉള്ളടക്കങ്ങളുള്ള വീഡിയോകള്‍ ആണ് സോഷ്യല്‍ മീഡിയിയലും മറ്റും എളുപ്പത്തില്‍ ശ്രദ്ധിക്കപ്പെടാറ്. കാരണം ഇവയെല്ലാം മനുഷ്യരെ സംബന്ധിച്ച് ഒരുപാട് ത്രസിപ്പിക്കുന്നതാണ്. 

ഇത്തരത്തില്‍ പഴയൊരു വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സജീവമായി കറങ്ങിവരികയാണ്. ഒരു ചീങ്കണ്ണിയെ കീഴടക്കുന്ന യുവാവിനെയാണ് വീഡിയോയില്‍ കാണാനാവുക. സത്യത്തില്‍ ഇത് 2021ല്‍ നടന്നതാണെന്നാണ് കരുതപ്പെടുന്നത്. ആ സമയത്ത് ടെലിവിഷനിലും സോഷ്യല്‍ മീഡിയയിലുമെല്ലാം ഈ വീഡിയോ വലിയ രീതിയില്‍ പങ്കുവയ്ക്കപ്പെട്ടിരുന്നതാണ്.

യുഎസിലെ ഫ്ളോറിഡയിലാണ് ഈ സംഭവം നടന്നിട്ടുള്ളത്. ജനവാസമേഖലയിലേക്ക് അടുത്തുള്ള ജലാശയത്തില്‍ നിന്ന് ചീങ്കണ്ണി എത്തിയിരിക്കുകയാണ്. ഇതാണെങ്കില്‍ അക്രമാസക്തമായി നില്‍ക്കുകയാണ്. തീര്‍ച്ചയായും അടുത്തുചെല്ലാൻ ആരും പേടിക്കുന്നൊരു അവസ്ഥ. എങ്കിലും യൂജിൻ ബോസി എന്ന ഇരുപത്തിയാറുകാരൻ ധൈര്യസമേതം അതിനെ നേരിടാൻ ചെന്നു.

വലിയൊരു വേസ്റ്റ് ബിൻ ഉപയോഗിച്ചാണ് യൂജിൻ ചീങ്കണ്ണിയെ കുരുക്കുന്നത്. പതിയെ പതിയെ ചീങ്കണ്ണിയെ ബിന്നിനകത്തേക്ക് കയറ്റി അതിന്‍റെ അടപ്പ് വച്ച് മൂടുകയാണ്. ഇത് ഒട്ടും നിസാരമല്ല. ചീങ്കണ്ണി ആക്രമിച്ചാല്‍ ഒരുപക്ഷേ ജീവൻ തന്നെ നഷ്ടമാകാം. ഈ രംഗം കണ്ടുനില്‍ക്കുന്നവരുടെ നിലവിളയും വീഡിയോയില്‍ കേള്‍ക്കാം. എന്തായാലും യൂജിൻ ചീങ്കണ്ണിയെ പിടിച്ചൊതുക്കുക തന്നെ ചെയ്തു. വേസ്റ്റ് ബിന്നില്‍ അകപ്പെടുത്തി മൂടിയ ശേഷം അടുത്തുള്ള ജലാശയത്തിലേക്ക് അതിനെ തുറന്നുവിടുന്നതും വീഡിയോയില്‍ കാണാം. യൂജിന്‍റെ ധൈര്യത്തിന് തന്നെയാണ് ഏവരും കയ്യടിക്കുന്നത്. 

വീണ്ടും വൈറലാകുന്ന വീഡിയോ നിങ്ങളും കണ്ടുനോക്കുന്നോ?

വീഡിയോ...

Scroll to load tweet…

Also Read:- ദരിദ്രരായ മനുഷ്യരെ ചേര്‍ത്തുനിര്‍ത്തി...; വ്ളോഗര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ കയ്യടി...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo