സൊമാറ്റോ ഡെലിവറി ജീവനക്കാരന്‍റെ കിടിലന്‍ ഡാന്‍സ്; വൈറലായി വീഡിയോ

Published : Oct 13, 2022, 06:13 PM ISTUpdated : Oct 13, 2022, 06:16 PM IST
സൊമാറ്റോ ഡെലിവറി ജീവനക്കാരന്‍റെ കിടിലന്‍ ഡാന്‍സ്; വൈറലായി വീഡിയോ

Synopsis

ഓണ്‍ലൈൻ ഡെലിവെറി ആകുമ്പോള്‍ അതില്‍ പരാതികള്‍ വരാൻ സാധ്യതകളേറെയാണ്. അത്തരം പരാതികളും ഓടി നടന്നു ഡെലിവറി നടത്തുന്ന ഈ ഡെലിവറി ജീവനക്കാരുമായി ബന്ധപ്പെട്ട നിരവധി രസകരമായ സംഭവങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍  ശ്രദ്ധ നേടാറുണ്ട്. 

ഇന്ത്യാക്കാരുടെ ഭക്ഷണ വൈവിധ്യം വളരെ വലുതാണ്. പലതരം ഭക്ഷണങ്ങളാണ് ഓരോ സംസ്ഥാനങ്ങളിലും പ്രിയം. അതുകൊണ്ടു തന്നെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറിയും രാജ്യത്ത് വ്യാപകമാണ്. പ്രത്യേകിച്ച് ഈ  തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ ഇന്ന് പലരും ആശ്രയിക്കുന്നത് ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകളെയാണ്. അതും നഗരകേന്ദ്രങ്ങളില്‍ എല്ലാം ഓണ്‍ലൈൻ ഫുഡ് ഡെലിവെറി വളരെ സജീവമാണ്. 

എന്നാല്‍ ഓണ്‍ലൈൻ ഡെലിവെറി ആകുമ്പോള്‍ അതില്‍ പരാതികള്‍ വരാൻ സാധ്യതകളേറെയാണ്. അത്തരം പരാതികളും ഓടി നടന്നു ഡെലിവറി നടത്തുന്ന ഈ ഡെലിവറി ജീവനക്കാരുമായി ബന്ധപ്പെട്ട നിരവധി രസകരമായ സംഭവങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍  ശ്രദ്ധ നേടാറുണ്ട്. അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് ഹിറ്റാകുന്നത്. വളരെ സന്തോഷം നല്‍കുന്ന ഒരു വീഡിയോ ആണിത്. 

സൊമാറ്റോ ഡെലിവറി ജീവനക്കാരന്‍റെ വീഡിയോ ആണിത്. വഴിയില്‍ ആസ്വദിച്ച് നൃത്തം ചെയ്യുന്ന ഡെലിവറി ജീവനക്കാരനെ ആണ് വീഡിയോയില്‍ കാണുന്നത്. ഗുജറാത്തിലെ നവരാത്രി ആഘോഷങ്ങളിൽ നടത്തപ്പെടുന്ന ഒരു പ്രധാന നൃത്ത രൂ‌പമായ ഗർബ ഗാനത്തിനാണ് ഡെലിവറി ജീവനക്കാരന്‍റെ മനോഹരമായ നൃത്തം. എവിടെയോ ഭക്ഷണം ഡെലിവറി ചെയ്തതിന് ശേഷം നടന്നുപോവുകയായിരുന്നു ജീവനക്കാരന്‍. പെട്ടെന്നാണ് എവിടെനിന്നോ ഗർബാ ഗാനം കേട്ടത്. പിന്നെ പരിസരവും ഒന്നും നോക്കിയില്ല. അവിടെ നിന്നു നൃത്തം ചെയ്യുകയായിരുന്നു ജീവനക്കാരന്‍. ഇതിന്‍റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ ആണ് പ്രചരിക്കുന്നത്. 

വീഡിയോ ഇതുവരെ 2.1 മില്ല്യണ്‍ ആളുകളാണ് കണ്ടത്. വീഡിയോ വൈറലായതോടെ കമന്‍റുകളുമായി ആളുകളും രംഗത്തെത്തി.  തിരക്കുപിടിച്ച ഈ ജീവിതത്തിനിടയില്‍ ഇതൊക്കെയല്ലേ ഒരു സന്തോഷം എന്നാണ് പലരും കമന്‍റ് ചെയ്തത്. എല്ലാ ഡെലിവറി ജീവനക്കാരെയും ഈ സമയത്ത് ഓര്‍ക്കുന്നു എന്നായിരുന്നു ഒരാളുടെ കമന്‍റ്. 

വീഡിയോ കാണാം. . . 

 

Also Read: ഇതിപ്പോള്‍ പാനിപൂരിയാണോ പിസയാണോ? വൈറലായി വീഡിയോ...

PREV
Read more Articles on
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍