ഒരു വിചിത്ര പാചക പരീക്ഷണത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് ഹിറ്റാകുന്നത്. പാനിപൂരി - പിസയാണ് സംഭവം. അതായത് പാനിപൂരി സ്റ്റൈലില്‍ തയ്യാറാക്കിയ ഒരു പിസ എന്നു വേണമെങ്കില്‍ പറയാം. 

സ്ട്രീറ്റ് ഫുഡ് തന്നെ വെറുത്തുപോകുന്ന തരത്തിലുള്ള നിരവധി പാചക പരീക്ഷണങ്ങളുടെ വീഡിയോകളാണ് കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പല വിചിത്രമായ പരീക്ഷണങ്ങളും വലിയ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കുകയും ചെയ്തു. പ്രത്യേകിച്ച്, ഒരു ചേര്‍ച്ചയുമില്ലാത്ത രണ്ട് രുചികളുടെ വിചിത്രമായ 'കോമ്പിനേഷനു'കളാണ് ഇത്തരത്തില്‍ വിമര്‍ശനങ്ങള്‍ നേരിട്ടത്. പാനിപൂരി ഷെയ്ക്ക്, ചോക്ലേറ്റ് മാഗി, ഡിഷ് സ്‌പോഞ്ചിന്റെ മാതൃകയിലുള്ള കേക്കുമെല്ലാം അടുത്ത കാലത്ത് ഇത്തരത്തില്‍ ശ്രദ്ധ നേടിയ വിചിത്ര വിഭവങ്ങളാണ്.

ഇപ്പോഴിതാ സമാനമായ ഒരു വിചിത്ര പാചക പരീക്ഷണത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് ഹിറ്റാകുന്നത്. പാനിപൂരി - പിസയാണ് സംഭവം. അതായത് പാനിപൂരി സ്റ്റൈലില്‍ തയ്യാറാക്കിയ ഒരു പിസ എന്നു വേണമെങ്കില്‍ പറയാം. 

ആദ്യം ഒരു അലൂമിനിയം ഫോയില്‍ പാത്രത്തില്‍ പാനിപൂരിയുടെ പൂരി നിരത്തിയ ശേഷം അതിലേയ്ക്ക് സവാള, കാപ്‌സിക്കം തുടങ്ങിയവ നിറയ്ക്കും. ശേഷം ഇതിന് മുകളിലായി തന്തൂരി മയൊണൈസും ചേര്‍ക്കും. പുറമെ ചീസ് ചിരകിയത്, ഓറെഗാനോ എന്നിവയും ചേര്‍ക്കും. ശേഷം ലൈറ്റര്‍ ഉപയോഗിച്ച് വേവിച്ചെടുക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. 

മുംബൈയില്‍ നിന്നുള്ള ബ്ലോഗറായ നിധി പര്‍മാറാണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 40 ലക്ഷത്തില്‍ അധികം ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്. ഒരു ലക്ഷത്തില്‍ അധികം പേര്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുമുണ്ട്. സംഭവം വൈറലായതോടെ വിമര്‍ശനവുമായി ആളുകളും രംഗത്തെത്തി. ഞെട്ടലിന്‍റെ ഈമോജി ആണ് പലരും വീഡിയോയ്ക്ക് താഴെ പങ്കുവച്ചത്. പാനിപൂരി പ്രേമികള്‍ നന്നായി വിമര്‍ശനവും രേഖപ്പെടുത്തി. എവിടെ പാനി എന്നും ഇനി ഒരിക്കലും പാനിപൂരി വച്ച് പരീക്ഷണം നടത്തരുതെന്നും ചിലര്‍ കമന്‍റ് ചെയ്തു. 

View post on Instagram

Also Read: കോള്‍ഡ് കോഫിയില്‍ മാഗി ന്യൂഡില്‍സ്; ഇനിയെങ്കിലും വെറുതെ വിട്ടുകൂടെയെന്ന് സോഷ്യല്‍ മീഡിയ