AFC Asian Cup : ഏഷ്യന്‍ കപ്പില്‍ നിന്ന് ചൈന പിന്മാറി; തീരുമാനം കൊവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്ത്

By Sajish AFirst Published May 14, 2022, 2:29 PM IST
Highlights

ടൂര്‍ണമെന്റിന് ഇന്ത്യ ഇതുവരെ യോഗ്യത നേടിയിട്ടില്ല. കംബോഡിയ, അഫ്ഗാനിസ്ഥാന്‍, ഹോംങ് കോങ് എന്നിവര്‍ക്കെതിരെയാണ് ഇന്ത്യ യോഗ്യതാ മത്സരം കളിക്കേണ്ടത്.

ബീജിംഗ്: 2023 ഏഷ്യന്‍ കപ്പ് (AFC Asian Cup) ഫുട്‌ബോളില്‍ നിന്നും ചൈന (China) പിന്മാറി. കൊവിഡ് സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പിന്മാറ്റം. ഇക്കാര്യം ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനെ അറിയിച്ചിട്ടുണ്ട്. 2019ലാണ് ചൈനയ്ക്ക് വേദി അനുവദിച്ചത്. 

2023 ജൂലൈ 16 മുതല്‍ പത്ത് നഗരങ്ങളിലായിട്ടാണ് മത്സരം നടക്കേണ്ടിയിരുന്നത്. 24 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിന്റെ ലോഗോ ഇതിനിനോടകം പുറത്തുവിട്ടിരുന്നു. പുതിയ വേദിയെ കുറിച്ച് ഫിഫ ഇതുവരെ ഒന്നും സംസാരിച്ചിട്ടില്ല.

ഇന്ത്യയുടെ യോഗ്യത

ടൂര്‍ണമെന്റിന് ഇന്ത്യ ഇതുവരെ യോഗ്യത നേടിയിട്ടില്ല. കംബോഡിയ, അഫ്ഗാനിസ്ഥാന്‍, ഹോംങ് കോങ് എന്നിവര്‍ക്കെതിരെയാണ് ഇന്ത്യ യോഗ്യതാ മത്സരം കളിക്കേണ്ടത്. ജൂണ്‍ എട്ടിനാണ് കംബോഡിയക്കെതിരായ മത്സരം. 11ന് അഫ്ഗാനിസ്ഥാനെതിരെ കളിക്കും. 

14ന് ഹോങ് കോങ്ങിനെതിരേയും മത്സരമുണ്ട്. അതിന് മുമ്പ് സാംബിയക്കെതിരെ സൗഹൃദ മത്സരം കളിക്കുമെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

click me!