AFC Women's Asian Cup 2022 : ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ടീമില്‍ കൊവിഡ് വ്യാപനം; മത്സരത്തിൽ നിന്ന് പിന്മാറി

By Web TeamFirst Published Jan 23, 2022, 7:26 PM IST
Highlights

തായ്പെയ് ടീം മാത്രമാണ് നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലേക്ക് എത്തിയത്

മുംബൈ: എഎഫ്‌സി ഏഷ്യന്‍ കപ്പ് വനിതാ ഫുട്ബോളില്‍ (AFC Women's Asian Cup 2022) ചൈനീസ് തായ്പെയിക്കെതിരായ (Chinese Taipei) മത്സരത്തിൽ നിന്ന് ഇന്ത്യ (Indian Women's Football Team) പിന്മാറി ടീമിലെ കൊവിഡ് (Covid-19) വ്യാപനം കാരണമാണ് നടപടി. ആവശ്യമായ 13 കളിക്കാര്‍ ഇല്ലാത്തതോടെയാണ് പിന്മാറ്റം. ഇതോടെ ചൈനീസ് തായ്‍പെയിക്ക് മൂന്ന് പോയിന്‍റ് ലഭിച്ചു.

തായ്പെയ് ടീം മാത്രമാണ് നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലേക്ക് എത്തിയത്. തായ്പെയ് താരങ്ങള്‍ വാംഅപ് പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ആദ്യ മത്സരത്തില്‍ ഇറാനെതിരെ അപ്രതീക്ഷിത സമനനില വഴങ്ങിയതോടെ ഇന്ത്യക്ക് ചൈനീസ് തായ്‌പേയിക്കെതിരായ മത്സരം ജീവന്‍മരണപ്പോരാട്ടമായിരുന്നു. 

PV Sindhu won Syed Modi International : സയിദ് മോദി ബാഡ്‌മിന്‍റണ്‍; പി.വി സിന്ധുവിന് കിരീടം

click me!