ആഞ്ചലോട്ടി 'നോ' പറഞ്ഞു, ഇറ്റലിയുടെ പരിശീലക കുപ്പായമണിയാൻ ഗ്വാർഡിയോള?; മാൾഡീനിയുടെ മാസ്റ്റർ പ്ലാൻ

Published : Jul 24, 2026, 12:18 PM IST
Pep Guardiola

Synopsis

പെപ്പുമായി സംസാരിക്കുന്നതിന് മുൻപ് കാർലോ ആഞ്ചലോട്ടിയുമായി ഞങ്ങൾ ചർച്ച നടത്തിയിരുന്നു എന്നത് വസ്തുതയാണ്. ലോകത്തിലെ ഏറ്റവും മികച്ച പരിശീലകരുടെ ലഭ്യത പരിശോധിക്കുക എന്നതായിരുന്നു ഞങ്ങളുടെ ആദ്യ ലക്ഷ്യം.

റോം: ലോകകപ്പ് യോഗ്യത നേടാനാകാതെ തിരിച്ചടി നേരിട്ട ഇറ്റാലിയൻ ഫുട്ബോൾ ടീമിന്‍റെ പരിശീലക സ്ഥാനത്തേക്ക് പ്രമുഖ ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റിയുടെ മുൻ പരിശീലകൻ പെപ്പ് ഗ്വാർഡിയോളയെ എത്തിക്കാൻ ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ രംഗത്ത്. ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി ഇറ്റലിയുടെ ക്ഷണം നിരസിച്ചതിന് പിന്നാലെയാണ് ഗ്വാർഡിയോളക്കായി നീക്കങ്ങൾ ഊർജ്ജിതമാക്കിയത്. ഇറ്റലിയുടെ മുൻ ക്യാപ്റ്റനും നിലവിലെ ടെക്നിക്കൽ ഡയറക്ടറുമായ പൗളോ മാൾഡീനിയാണ് ലോകത്തിലെ വൻകിട പരിശീലകരെ സമീപിച്ച കാര്യം വാർത്താസമ്മേളനത്തിൽ സ്ഥിരീകരിച്ചത്.

പെപ്പുമായി സംസാരിക്കുന്നതിന് മുൻപ് കാർലോ ആഞ്ചലോട്ടിയുമായി ഞങ്ങൾ ചർച്ച നടത്തിയിരുന്നു എന്നത് വസ്തുതയാണ്. ലോകത്തിലെ ഏറ്റവും മികച്ച പരിശീലകരുടെ ലഭ്യത പരിശോധിക്കുക എന്നതായിരുന്നു ഞങ്ങളുടെ ആദ്യ ലക്ഷ്യം-പൗളോ മാൾഡീനി പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റിയിലെ 10 വർഷത്തെ കരിയറിന് ശേഷം നിലവിൽ ഫുട്ബോളിൽ നിന്ന് ഇടവേളയെടുത്ത് വിശ്രമത്തിലാണ് 55-കാരനായ ഗ്വാർഡിയോള. ബാഴ്‌സലോണയിൽ വെച്ച് പൗളോ മാൾഡീനിയും മുൻ താരം ലിയോണാർഡോയും മൂന്ന് ദിവസത്തോളം ഗ്വാർഡിയോളയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

പ്രതിഫലമായി പ്രതിവർഷം 10 മില്യൺ യൂറോയാണ് ഇറ്റാലിയൻ ഫെഡറേഷൻ വാഗ്ദാനം ചെയ്തതെങ്കിലും, സിറ്റിയിൽ ലഭിച്ചിരുന്ന 20 മില്യൺ യൂറോ വേണമെന്നാണ് ഗ്വാർഡിയോളയുടെ നിലപാട്. എങ്കിലും ഗ്വാർഡിയോളയെ പോലൊരു ഹൈ-പ്രൊഫൈൽ കോച്ചിനായി സാമ്പത്തിക കാര്യങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് ഇറ്റാലിയൻ ഫുട്ബോൾ അധികൃതർ സൂചന നൽകുന്നു. അതേസമയം, 2030 വരെ കരാറുള്ളതിനാൽ ബ്രസീൽ ദേശീയ ടീം വിട്ടുപോരാൻ ആഞ്ചലോട്ടി തയ്യാറായില്ല. തുടർച്ചയായ മൂന്നാം ലോകകപ്പിനും യോഗ്യത നേടാനാകാതെ ഇറ്റലി പുറത്തായതോടെയാണ് മുഖ്യ പരിശീലകൻ ജെന്നാരോ ഗട്ടൂസോയും ഫെഡറേഷൻ പ്രസിഡന്‍റും രാജി വെച്ചത്. നിലവിൽ അണ്ടർ 21 കോച്ചായ സിൽവിയോ ബാൾഡിനിയാണ് താത്കാലികമായി സീനിയർ ടീമിനെ പരിശീലിപ്പിക്കുന്നത്.

സെപ്റ്റംബറിൽ ആരംഭിക്കുന്ന യുഎഫഎ നേഷൻസ് ലീഗിൽ ഫ്രാൻസ്, ബെൽജിയം, തുർക്കി എന്നിവരടങ്ങുന്ന കടുത്ത ഗ്രൂപ്പിലാണ് ഇറ്റലി ഉൾപ്പെട്ടിരിക്കുന്നത്. അതിനാൽ എത്രയും വേഗം പുതിയ കോച്ചിനെ നിയമിച്ച് ടീമിനെ പുനഃസംഘടിപ്പിക്കാനാണ് ഫെഡറേഷന്‍റെ ശ്രമം. ഗ്വാർഡിയോളയുമായുള്ള ചർച്ചയും പരാജയപ്പെട്ടാൽ അന്‍റോണിയോ കോണ്ടെ, റോബർട്ടോ മാൻസിനി, ആന്ദ്രെ പിർലോ എന്നിവരെ ഇറ്റലി പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചേക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലോകകപ്പിന് പിന്നാലെ റാങ്കിംഗിലും അര്‍ജന്‍റീനയെ വീഴ്ത്തി സ്പെയിന്‍, ഫ്രാന്‍സിനും വീഴ്ച, ഇന്ത്യയുടെ സ്ഥാനം
'എന്‍റെ അവസാന മത്സരം ഒരു ലോകകപ്പ് ഫൈനലായിരുന്നു', അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് അര്‍ജന്‍റീന താരം