ഡബിളടിച്ച്‌ അര്‍ജുന്‍, ഹോം മാച്ചില്‍ വമ്പോടെ കൊമ്പന്‍സ്‌, സൂപ്പര്‍ ലീഗ്‌ കേരളയില്‍ സെമി സാധ്യത

Published : Nov 14, 2026, 08:26 AM IST
slk season - kombans fc vs forca kochi

Synopsis

മികച്ച ഫോമിലുള്ള ഫോഴ്‌സ കൊച്ചിയെ അര്‍ജുന്‍ നേടിയ ഇരട്ട ഗോളുകളുടെയും ശ്രീരാജിന്റെ ഗോളിന്റെയും ബലത്തില്‍ 3-2ന്‌ വീഴ്‌ത്തിയ കൊമ്പന്‍സ്‌ സൂപ്പര്‍ ലീഗ്‌ കേരളയില്‍ സെമി സാധ്യത നിലനിര്‍ത്തി. നിധിന്‍ മധു, പൗളോ ഹെന്‍ റിക്‌ എന്നിവര്‍ ഫോഴ്‌സ കൊച്ചിക്കായി ലക്ഷ്യം കണ്ടു.

തിരുവനന്തപുരം: ഹോം മാച്ചില്‍ ഫോഴ്‌സ കൊച്ചിയെ നേരിടാനിറങ്ങുമ്പോള്‍ തിരുവന്തപുരം കൊമ്പന്‍സിന്റെ മനസില്‍ സെമി സ്‌പോട്‌ മാത്രമായിരുന്നു. മികച്ച ഫോമിലുള്ള ഫോഴ്‌സ കൊച്ചിയെ അര്‍ജുന്‍ നേടിയ ഇരട്ട ഗോളുകളുടെയും ശ്രീരാജിന്റെ ഗോളിന്റെയും ബലത്തില്‍ 3-2ന്‌ വീഴ്‌ത്തിയ കൊമ്പന്‍സ്‌ സൂപ്പര്‍ ലീഗ്‌ കേരളയില്‍ സെമി സാധ്യത നിലനിര്‍ത്തി. നിധിന്‍ മധു, പൗളോ ഹെന്‍ റിക്‌ എന്നിവര്‍ ഫോഴ്‌സ കൊച്ചിക്കായി ലക്ഷ്യം കണ്ടു.എട്ട് കളികളിൽ 13 പോയന്റുമായി കൊച്ചി രണ്ടാം സ്ഥാനത്തും 11 പോയന്റുമായി കൊമ്പൻസ് നാലാം സ്ഥാനത്തും തുടരുന്നു.

പുതിയ സൈനിങ് ബെൽഫോർട്ടിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തി ഇറങ്ങിയ കൊമ്പൻസിന്, കൊച്ചി പ്രതിരോധത്തെ മറികടന്ന് ഭീഷണി സൃഷ്ടിക്കാൻ മത്സരത്തിന്റെ തുടക്കത്തിൽ കഴിഞ്ഞില്ല. കൊച്ചിയുടെ ആക്രമണങ്ങളുടെ ചാലകശക്തിയായ രാഹുൽ രാജുവിനെ ഏത് വിധേനയും പൂട്ടുക എന്നതായിരുന്നു കൊമ്പൻസിന്റെ പ്രധാന ടാക്ടിക്കൽ പ്ലാൻ. രാഹുലിന്റെ നീക്കങ്ങൾ നിയന്ത്രിച്ച് കൊച്ചിയുടെ മുന്നേറ്റങ്ങളുടെ താളം തെറ്റിക്കാനായിരുന്നു ശ്രമം.

22-ാം മിനിറ്റിൽ കൊച്ചി ലീഡ് നേടി. ഇടതുവിങ്ങിലൂടെ വേഗത്തിൽ കുതിച്ചുകയറിയ ഹർഷൽ റഹ്‌മാൻ സെക്കൻഡ് പോസ്റ്റിലേക്ക് നൽകിയ ക്രോസ് നിധിൻ മധു ഹെഡ് ചെയ്തു. നിലത്തുകുത്തി ഉയർന്ന പന്ത് ക്ലിയർ ചെയ്യാനുള്ള കൊമ്പൻസ് ഡിഫൻഡർ ഷാനുവിന്റെ ശ്രമം പിഴച്ചു. പന്ത് തലയിൽ തട്ടി വലയിൽ കയറി (1–0).

34-ാം മിനിറ്റിൽ കൊമ്പൻസ് സമനില പിടിച്ചു. അർജുൻ എടുത്ത ഫ്രീകിക്ക് കൊച്ചി ഗോൾകീപ്പർ ദേബ്ജിത് മജുംദാർ തടുത്തെങ്കിലും റീബൗണ്ട് ക്ലിയർ ചെയ്യുന്നതിൽ പ്രതിരോധത്തിന് പിഴച്ചു. വീണുകിട്ടിയ പന്തിലേക്ക് കൃത്യസമയത്ത് ഓടിയെത്തിയ ശ്രീരാജ്, അവസരം പാഴാക്കാതെ പോസ്റ്റിലേക്ക് പ്ലേസ് ചെയ്തു (1–1).

രണ്ടാം പകുതിയുടെ തുടക്കത്തിൽ കൊമ്പൻസ് മുഹമ്മദ്‌ നിഷാം, ഗോകുൽ എന്നിവരെ പകരക്കാരായി കൊണ്ടുവന്നു. 62-ാം മിനിറ്റിൽ എലിട്ടൺ ജൂനിയറിന്റെ 30 വാര അകലെ നിന്നുള്ള കനത്ത ഷോട്ട് കൊമ്പൻസ് ഗോൾകീപ്പർ സപം സിംഗ് കോർണർ വഴങ്ങി രക്ഷപ്പെടുത്തി. 65-ാം മിനിറ്റിൽ കൊമ്പൻസിന്റെ ഗോൾ. ജാവോ പരഡേസിന്റെ പാസ് സ്വീകരിച്ച അർജുൻ പിഴവില്ലാതെ ഫിനിഷ് ചെയ്തു (2-1). അവസാന മിനിറ്റുകളിൽ നിരന്തരം ആക്രമണം നയിച്ച കൊച്ചിയുടെ ഗോൾ ശ്രമങ്ങൾ കൊമ്പൻസ് ഗോൾകീപ്പർ സപം സിംഗ് മികച്ച പ്രകടനത്തോടെ പ്രതിരോധിക്കുന്നതിനിടെ 90-ാം മിനിറ്റിൽ പരഡേസിന്റെ പാസിൽ അർജുൻ വീണ്ടും സ്കോർ ചെയ്തു (3-1). തൊട്ടടുത്ത മിനിറ്റിൽ പൗളോ ഹെൻറിക് കൊച്ചിക്കായി ഒരു ഗോൾ മടക്കി (3-2).

എട്ടാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ ശനിയാഴ്ച (നവംബർ 14) തൃശൂർ മാജിക് എഫ്സി, മലപ്പുറം എഫ്സിയെ നേരിടും. തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയമാണ് വേദി. കിക്കോഫ് രാത്രി 7.30ന്. ഇരു ടീമുകളും ആദ്യ പാദത്തിൽ മത്സരിച്ചപ്പോൾ നാല് ഗോളുകൾക്ക്‌ മലപ്പുറം വിജയിച്ചു.

മത്സരം തത്സമയം കാണാൻ: സീ5 (ഇന്ത്യ), ഇത്തിസാലാത്ത് ടിവി (യുഎഇ), സ്റ്റാർസ്പ്ലേ (മിഡിൽ ഈസ്റ്റ് & വടക്കേ ആഫ്രിക്ക മേഖല)

ടിക്കറ്റുകൾക്ക് https://wwwu.superleaguekerala.com/tickets സന്ദർശിക്കുക. സ്റ്റേഡിയത്തിലെ ബോക്സ് ഓഫീസുകളിലും ടിക്കറ്റ് ലഭിക്കും.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌:https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

2030 ലോകകപ്പിലും അര്‍ജന്റീനക്കൊപ്പം സ്‌കലോണി, റെക്കോര്‍ഡിലേക്കുള്ള കരാറില്‍ ഒപ്പുവെച്ചു, മെസിയില്ലാത്ത അര്‍ജന്റീനയെ വാര്‍ത്തെടുക്കല്‍ വെല്ലുവിളി
ഫെര്‍ഗൂസന്റെ സിംഹാസനം പോചെറ്റീനോക്ക്‌ ഫിറ്റാകുമോ? മാഞ്ചസ്‌റ്ററിനെ രക്ഷിക്കാന്‍ ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ വരുമെന്ന്‌ സൂചന നല്‍കി ട്രെയിനര്‍