ഫെര്‍ഗൂസന്റെ സിംഹാസനം പോചെറ്റീനോക്ക്‌ ഫിറ്റാകുമോ? മാഞ്ചസ്‌റ്ററിനെ രക്ഷിക്കാന്‍ ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ വരുമെന്ന്‌ സൂചന നല്‍കി ട്രെയിനര്‍

Published : Nov 14, 2026, 01:10 AM IST
cristiano ronaldo

Synopsis

ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ അവസാനം കളിച്ച 10 മത്സരങ്ങളില്‍ ഒരു ജയം മാത്രം. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മാനേജര്‍ സ്ഥാനം മൈക്കല്‍ കാരിക്കിന്‌ നഷ്ടമാകാന്‍ ഇത്രയും തന്നെ ധാരാളം. ഇനിയും കരകയറിയില്ലെങ്കില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ പ്രീമിയര്‍ ലീഗില്‍ നിന്ന്‌ തരംതാഴ്‌ത്തപ്പെട്ടേക്കാം.

 ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ അവസാനം കളിച്ച 10 മത്സരങ്ങളില്‍ ഒരു ജയം മാത്രം. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മാനേജര്‍ സ്ഥാനം മൈക്കല്‍ കാരിക്കിന്‌ നഷ്ടമാകാന്‍ ഇത്രയും തന്നെ ധാരാളം. ഇനിയും കരകയറിയില്ലെങ്കില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ പ്രീമിയര്‍ ലീഗില്‍ നിന്ന്‌ തരംതാഴ്‌ത്തപ്പെട്ടേക്കാം. പ്രീമിയര്‍ ലീഗ്‌ സാഹചര്യങ്ങള്‍ നന്നായി അറിയാവുന്ന മൗറീസിയോ പോചെറ്റീനോയാണ്‌ പുതിയ മാനേജര്‍. സതംപ്‌ടണ്‍, ടോട്ടനം ഹോസ്‌പര്‍, ചെല്‍സി ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്‌. സ്‌പെയ്‌നില്‍ എസ്‌പാനിയോളിനെയും ഫ്രാന്‍സില്‍ പി എസ്‌ ജിയുടെയും പരിശീലകനായിരുന്നു. പി എസ്‌ ജിക്ക്‌ ഫ്രഞ്ച്‌ ലീഗ്‌ കിരീടം നേടിക്കൊടുത്തതും പോചെറ്റീനോയ്‌ക്ക്‌ പൊന്‍തൂവലാണ്‌. 2013 ല്‍ മാഞ്ചസ്റ്ററിന്റെ ഇതിഹാസ പരിശീലകന്‍ അലക്‌സ്‌ ഫെര്‍ഗൂസന്‍ വിരമിച്ചതിന്‌ ശേഷം മാഞ്ചസ്റ്ററിന്‌ ലീഗില്‍ മേല്‍വിലാസം നഷ്ടമായി. ഫെര്‍ഗൂസന്‍ പോയതിന്‌ ശേഷം എട്ടാമത്തെ സ്ഥിരം പരിശീലകനാണ്‌ പോചെറ്റീനോ. പതിമൂന്ന്‌ പ്രീമിയര്‍ ലീഗ്‌ കിരീടങ്ങള്‍ മാഞ്ചസ്റ്ററിന്‌ നേടിക്കൊടുത്ത അലക്‌സ്‌ ഫെര്‍ഗൂസന്‍ ഒഴിച്ചിട്ട സിംഹാസനത്തിലേക്ക്‌ അനുയോജ്യരായവര്‍ ആരും തന്നെ ഇതുവരെ എത്തിയിട്ടില്ല.

അതിനിടെ, മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്റെ മുന്‍ ഫിറ്റ്‌നെസ്‌ കോച്ച്‌ മിക്ക്‌ ക്ലെഗ്‌ ഒരു സൂചന നല്‍കി. ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ ഒരു ദിവസം മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്റെ പരിശീലകനായി വരുമെന്ന്‌. അന്താരാഷ്ട്ര ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിച്ച ക്രിസ്റ്റ്യാനോ നാല്‍പ്പത്തൊന്നാം വയസില്‍ സൗദി ക്ലബ്ബ്‌ അല്‍ നസറിനായി കളിച്ചു കൊണ്ടിരിക്കുകയാണ്‌. ആയിരം ഗോളുകള്‍ എന്ന ചരിത്ര നേട്ടം കൈവരിക്കുന്നതോടെ പ്ലെയിംഗ്‌ കരിയര്‍ പൂര്‍ണമായി അവസാനിപ്പിക്കാനാണ്‌ താരത്തിന്റെ തീരുമാനം. അലക്‌സ്‌ ഫെര്‍ഗൂസന്‍, ഹൊസെ മൗറീഞ്ഞോ, സിനദിന്‍ സിദാന്‍ എന്നീ വിഖ്യാ പരിശീലകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള അനുഭവ സമ്പത്ത്‌ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക്‌ മികച്ച പരിശീലകനാകാനുള്ള സാധ്യതകള്‍ തുറന്നിടുന്നതാണെന്ന്‌ മിക്ക്‌ ക്ലെഗ്‌ നിരീക്ഷിക്കുന്നു.

മാഞ്ചസ്റ്ററിന്റെ മുന്‍ ഫിറ്റ്‌നെസ്‌ കോച്ച്‌ മിക്ക്‌ ക്ലെഗ്‌ 2000 മുതല്‍ 2011 വരെ ക്ലബ്ബില്‍ പവര്‍ ഡെവലപ്‌മെന്റ്‌ കോച്ചായി പ്രവര്‍ത്തിച്ചിരുന്നു. ഈ കാലയളവില്‍ ക്രിസ്‌റ്റിയാനോ റൊണാള്‍ഡോയുടെ ഓരോ ദിവസവും കടന്നുപോകുന്നത്‌ അടുത്തു നിന്ന്‌ മനസിലാക്കിയ വ്യക്തിയാണ്‌ മിക്ക്‌ ക്ലെഗ്‌. ഒരിക്കല്‍ ക്രിസ്‌റ്റിയാനോ തന്നോട്‌ ഫുട്‌ബോള്‍ ക്ലബ്ബ്‌ പരിശീലകനാകുന്നതിനെ കുറിച്ചും ക്ലബ്ബ്‌ ഉടമയാകുന്നതിനെ കുറിച്ചുമൊക്കെ സംസാരിച്ചിരുന്നതായി ക്ലെഗ്‌ സണ്‍ പത്രത്തിന്‌ നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. ഒരു കാര്യം മനസില്‍ കുറിച്ചിട്ടാല്‍ അത്‌ പ്രാവര്‍ത്തികമാക്കും വരെ ക്രിസ്റ്റ്യാനോ വിശ്രമിക്കില്ലെന്ന്‌ മുന്‍ ഫിറ്റ്‌നെസ്‌ കോച്ച്‌ പറയുന്നു. പതിനെട്ടാം വയസുള്ളപ്പോള്‍ 2003 ലാണ്‌ ക്രിസ്‌റ്റിയാനോ മാഞ്ചസ്‌റ്ററിലെത്തുന്നത്‌. അന്ന്‌ ജിമ്മില്‍ വര്‍ക്കൗട്ട്‌ ചെയ്യാനെത്തുന്ന യുവതാരം ശ്രദ്ധിച്ചത്‌ റിയാന്‍ ഗിഗ്‌സിനെയാണ്‌. കൂടുതല്‍ കാലം പരിക്കുകള്‍ക്ക്‌ പിടികൊടുക്കാതെ റിയാന്‍ ഗിഗ്‌സ്‌ കരിയര്‍ പരിപാലിക്കുന്നത്‌ ക്രിസ്റ്റ്യാനോയെ ആകര്‍ഷിച്ചിരുന്നു.

അന്ന്‌ തന്നെ കൂടുതല്‍ കാലം കരിയര്‍ ഉണ്ടാകണമെന്ന്‌ ക്രിസ്‌റ്റിയാനോ ആഗ്രഹിക്കുകയും റിയാന്‍ ഗിഗ്‌സിന്റെ ഫിറ്റ്‌നെസ്‌ ദിനചര്യകളും ഡയറ്റും ഫോളോ ചെയ്യാനും ക്രിസ്‌റ്റിയാനോ ആരംഭിച്ചുവെന്ന്‌ ക്രെഗ്‌ ഓര്‍ത്തെടുത്തു. ഒരു പരിശീലകനാകുന്നതിനേക്കാള്‍ ക്ലബ്ബ്‌ ഉടമയാകാനാണ്‌ താത്‌പര്യമെന്ന്‌ സമീപകാലത്ത്‌ റൊണാള്‍ഡോ പല തവണ വ്യക്തമാക്കിയിട്ടുണ്ട്‌. സ്‌പാനിഷ്‌ ക്ലബ്ബ്‌ അല്‍മേരിയയില്‍ 25 ശതമാനം ഓഹരികള്‍ വാങ്ങി അദ്ദേഹം ക്ലബ്ബ്‌ ഉടമസ്ഥതയിലേക്ക്‌ ചുവടുവെച്ചിട്ടുണ്ട്‌. മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്റെ ഉടമസ്ഥത ലഭിക്കുകയാണെങ്കില്‍ ക്ലബ്ബിന്റെ നിലവിലെ അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന്‌ 2024 ഗ്ലോബ്‌ സോക്കര്‍ അവാര്‍ഡ്‌ വേദിയില്‍ വെച്ച്‌ റൊണാള്‍ഡോ തുറന്ന്‌ പറഞ്ഞിരുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട്‌ വൈകാരികമായി അടുപ്പമുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ മുന്‍ ഫിറ്റ്‌നെസ്‌ ട്രെയ്‌നര്‍ സൂചന നല്‍കിയത്‌ പോലെ ഭാവിയില്‍ ഓള്‍ഡ്‌ട്രഫോര്‍ഡ്‌ ക്ലബ്ബിന്റെ ഉടമയായി അവതരിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല...

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പ്രശ്നം കാരിക്ക് മാത്രമോ? മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വീഴ്ചയ്ക്ക് പിന്നില്‍ എന്തെല്ലാം?
ഒടുവില്‍ മൈക്കൽ കാരിക്കിനെ പുറത്താക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്; പകരക്കാരനാവാൻ മൗറീഷ്യോ പൊച്ചെറ്റിനോ