'ബാലണ്‍ ഡി ഓര്‍ മെസി മാത്രമേ അര്‍ഹിക്കുന്നുള്ളൂ, അവകാശവാദം ഉന്നയിക്കുന്നവര്‍ ലോകകപ്പിലെ മെസിയുടെ മാന്ത്രിക പ്രകടനം കണ്ടില്ലെന്ന്‌ നടിക്കുന്നു'

Published : Oct 07, 2026, 01:26 PM IST
lionel messi and andrey arshavin

Synopsis

ഓരോ മത്സരവും മെസി തന്റെ മാന്ത്രികതയാല്‍ അര്‍ജന്റീനക്ക്‌ അനുകൂലമാക്കിയതാണ്‌ തന്നെ ഏറെ ആകര്‍ഷിച്ചതെന്ന്‌ അര്‍ഷാവിന്‍ പറയുന്നു. ഇന്റര്‍മിയാമിയെ ആദ്യമായി എംഎല്‍എസ്‌ കിരീട വിജയത്തിലേക്ക്‌ നയിച്ചതും മെസിയെ ബാലണ്‍ ഡി ഓറിന്‌ അര്‍ഹനാക്കുന്നുവെന്ന്‌ റഷ്യന്‍ താരം പറയുന്നു.

2026 ബാലണ്‍ ഡി ഓറിന്‌ ലയണല്‍ മെസിയല്ലാതെ മറ്റൊരു അവകാശിയില്ലെന്ന്‌ ആഴ്‌സണലിന്റെ മുന്‍ സൂപ്പര്‍ താരം ആന്ദ്രെ അര്‍ഷാവിന്‍. ലോകകപ്പില്‍ മെസിയുടെ ഫോം വളരെ മികച്ചതായിരുന്നു. അദ്ദേഹത്തിന്റെ പ്രകടനം അര്‍ജന്റീനയെ തുടരെ രണ്ടാം ലോകകപ്പ്‌ ഫൈനലില്‍ പ്രവേശിപ്പിച്ചു. ഓരോ മത്സരവും മെസി തന്റെ മാന്ത്രികതയാല്‍ അര്‍ജന്റീനക്ക്‌ അനുകൂലമാക്കിയതാണ്‌ തന്നെ ഏറെ ആകര്‍ഷിച്ചതെന്ന്‌ അര്‍ഷാവിന്‍ പറയുന്നു. ഇന്റര്‍മിയാമിയെ ആദ്യമായി എംഎല്‍എസ്‌ കിരീട വിജയത്തിലേക്ക്‌ നയിച്ചതും മെസിയെ ബാലണ്‍ ഡി ഓറിന്‌ അര്‍ഹനാക്കുന്നുവെന്ന്‌ റഷ്യന്‍ താരം പറയുന്നു.

ബാലണ്‍ ഡി ഓറിന്‌ അവകാശവാദം ഉന്നയിച്ച ഫ്രഞ്ച്‌ താരം കിലിയന്‍ എംബാപെക്കും സ്‌പെയ്‌നിന്റെ ലാമിന്‍ യമാലിനുമുള്ള മറുപടി കൂടിയാണ്‌ അര്‍ഷാവിന്റേത്‌. ലോകകപ്പ്‌ ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും ടോപ്‌ സ്‌കോറര്‍ ആയി മാറിയ കിലിയന്‍ എംബാപെ അതൊരു ക്യാമ്പയിനാക്കി മാറ്റിയിട്ടുണ്ട്‌. കിരീട വിജയങ്ങള്‍ ഇല്ലെന്ന്‌ കരുതി തന്റെ മൂല്യം കുറയുന്നില്ലെന്നാണ്‌ എംബാപെ പരസ്യമായി പ്രഖ്യാപിച്ചത്‌. ലാമിയന്‍ യമാലും പുരസ്‌കാരത്തിനായി ശക്തമായി രംഗത്തുണ്ട്‌. ഗോളുകളുടെ എണ്ണമല്ല, ടീം ഏതെല്ലാം കിരീടവിജയങ്ങള്‍ നേടിയെന്നതാണ്‌ പരിഗണിക്കപ്പെടേണ്ടതെന്ന്‌ യമാല്‍ വാദമുന്നയിച്ചു. ഈ ഘട്ടത്തിലാണ്‌ ലയണല്‍ മെസിക്ക്‌ വേണ്ടി ഫുട്‌ബോള്‍ താരങ്ങള്‍ രംഗത്ത്‌ വരുന്നത്‌. ഇന്റര്‍മിയാമി ക്ലബ്ബ്‌ ഉടമ ഡേവിഡ്‌ ബെക്കാം ഉറച്ചുവിശ്വസിക്കുന്നത്‌ 2026 ബാലണ്‍ ഡി ഓര്‍ മെസിക്കുള്ളതാണ്‌ എന്നാണ്‌.മുന്‍ ഇംഗ്ലണ്ട്‌ താരമായ ബെക്കാം മെസിയെ ശക്തമായി പിന്തുണയ്‌ക്കുന്നുണ്ട്‌.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'മികച്ച ടീമുകള്‍ക്കെതിരെ കളിക്കുമ്പോള്‍ സമ്മര്‍ദ്ദം സ്വാഭാവികമാണ്'; തോല്‍വികളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഖാലിദ് ജമീല്‍
'ലോകകപ്പിന്റെ ഫൈനലിലെത്തിയത് കഠിനാധ്വാനത്തിലൂടെ'; ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ക്ക് മറുപടിയുമായി മെസി