ലപ്പോര്‍ട്ടയുടെ നയങ്ങള്‍ വിജയിക്കുന്നു; കടക്കെണിയില്‍ നിന്ന് കരക്കയറി ബാഴ്‌സലോണ

Published : Sep 21, 2022, 01:50 PM IST
ലപ്പോര്‍ട്ടയുടെ നയങ്ങള്‍ വിജയിക്കുന്നു; കടക്കെണിയില്‍ നിന്ന് കരക്കയറി ബാഴ്‌സലോണ

Synopsis

ക്ലബ്ബ് പ്രസിഡന്റ് യുവാന്‍ ലപ്പോര്‍ട്ടയുടെ നേതൃത്വത്തില്‍ പ്രതിസന്ധി മറികടക്കാന്‍ തുടങ്ങിയ നീക്കം വിജയിച്ചെന്നാണ് പുതിയറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 783 കോടി രൂപയാണ് ബാഴ്‌സലോണയുടെ ലാഭം.

ബാഴ്‌സലോണ: കടത്തില്‍ നിന്ന് കരകയറി സ്പാനിഷ് ലീഗ് വമ്പന്മാരായ ബാഴ്‌സലോണ. ഈ വര്‍ഷം 2189 കോടി രൂപ ലാഭമാണ് ബാഴ്‌സലോണ പ്രതീക്ഷിക്കുന്നത്. സൂപ്പര്‍താരം ലിയോണല്‍ മെസ്സിയെ വരെ കൈവിടാന്‍ നിര്‍ബന്ധിതമായ അവസ്ഥയിലായിരുന്നു രണ്ട് വര്‍ഷംമുന്‍പ് ബാഴ്‌സലോണ. ലാ ലിഗയിലെ സാമ്പത്തിക നിയന്ത്രണങ്ങള്‍ക്കൊപ്പം ടീം യൂറോപ്പ ലീഗിലേക്ക് വീഴുകയും ചെയ്തതോടെ വന്‍തിരിച്ചടിയാണ് നേരിട്ടത്.

ക്ലബ്ബ് പ്രസിഡന്റ് യുവാന്‍ ലപ്പോര്‍ട്ടയുടെ നേതൃത്വത്തില്‍ പ്രതിസന്ധി മറികടക്കാന്‍ തുടങ്ങിയ നീക്കം വിജയിച്ചെന്നാണ് പുതിയറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 783 കോടി രൂപയാണ് ബാഴ്‌സലോണയുടെ ലാഭം. സീസണില്‍ 2189 കോടി രൂപ ലാഭത്തിലേക്ക് ടീം കുതിക്കുമെന്നും ക്ലബ്ബിന്റെ സാമ്പത്തികവിഭാഗം കണക്ക് കൂട്ടുന്നു. ടിവി സംപ്രേഷണാവകാശത്തിന്റെ 25 ശതമാനവും മറ്റ് ഓഹരികളും വിറ്റഴിച്ചാണ് വന്‍പ്രതിസന്ധിയില്‍ നിന്ന് ബാഴ്‌സലോണ കരകയറിയത്.

ഉമേഷിനെതിരെ ഗ്രീനിന്റെ തുടര്‍ച്ചയായ ബൗണ്ടറി; അന്തംവിട്ട് കോലി! മുഖഭാവം ഏറ്റെടുത്ത് ട്രോളര്‍മാര്‍

സീസണില്‍ ലാലിഗയില്‍ തോല്‍വിയറിയാതെ മുന്നേറുകയാണ് ബാഴ്‌സലോണ. കഴിഞ്ഞ സീസണില്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴും ടീം ശക്തിപ്പെടുത്താനുള്ള തീരുമാനമാണ് ക്ലബ്ബിന് ഗുണമായത്. സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ വമ്പന്‍ ക്ലബ്ബുകളോട് മത്സരിച്ച് റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, റഫീഞ്ഞ,യൂള്‍സ് കൗണ്ടെ, ഫ്രാങ്ക് കെസ്സി, ആന്‍ഡ്രിയാസ് ക്രിസ്റ്റ്യന്‍സെന്‍, മാര്‍ക്കോസ് അലോണ്‍സോ, ഹെക്ടര്‍ ബെല്ലെറിന്‍ എന്നിവരെ ബാഴ്‌സലോണ ടീമിലെത്തിച്ചിരുന്നു.

സ്‌കൂള്‍ നിലവാരം പോലുമില്ല, ഇങ്ങനെ ആയിരുന്നില്ല ഇന്ത്യന്‍ ടീം! കടുത്ത വിമര്‍ശനവുമായി മുന്‍ കോച്ച് രവി ശാസ്ത്രി

ഒബമയാങ് ടീം വിട്ടെങ്കിലും മെംഫിസ് ഡിപെ, ഫ്രെങ്കി ഡിയോങ് എന്നിവരെ നിലനിര്‍ത്താനും ബാഴ്‌സയ്ക്കായി. ഫോബ്‌സ് മാസികയുടെ പട്ടികയില്‍ 500 കോടി ഡോളര്‍ മൂല്യവുമായി രണ്ടാം സ്ഥാനത്താണ് നിലവില്‍ ബാഴ്‌സലോണ. 510 കോടി ഡോളര്‍ മൂല്യമുള്ള റയലാണ് ഒന്നാമത്. ലാ ലിഗയില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് ബാഴ്‌സലോണ. ആറ് മത്സരങ്ങളില്‍ 16 പോയിന്റാണ് അവര്‍ക്കുള്ളത്. അഞ്ച് വിജയവും ഒരു സമനിലയും അക്കൗണ്ടിലുണ്ട്. ആറ് മത്സരങ്ങളും ജയിച്ച റയലാണ് ഒന്നാമത്.

PREV
Read more Articles on
click me!

Recommended Stories

ഫിഫ ലോകകപ്പ് മത്സരക്രമം ഇന്നറിയാം, ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇന്ന്, തത്സമയം കാണാനുള്ള വഴികള്‍
റയാന്‍ വില്യംസിന് പിന്നാലെ, കനേഡിയന്‍ സ്‌ട്രൈക്കറായ ഷാന്‍ സിംഗ് ഹന്‍ഡാല്‍ ഇന്ത്യന്‍ ഫുട്‌ബോളിലേക്ക്